Image

ഓസ്‌ട്രേലിയയില്‍ അധ്യാപകരുടെ ഒഴിവുകള്‍

Published on 01 February, 2012
ഓസ്‌ട്രേലിയയില്‍ അധ്യാപകരുടെ ഒഴിവുകള്‍
സിഡ്‌നി: ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഒഴിവാക്കി ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ വിദേശികള്‍ക്ക് ഇപ്പോള്‍ അവസരം. പ്രീ പ്രൈമറി സ്‌കൂള്‍ ടീച്ചര്‍, സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍, സ്‌പെഷല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍, ബധിര വിദ്യാര്‍ഥികള്‍ക്കുള്ള ടീച്ചര്‍, അന്ധവിദ്യാര്‍ഥികള്‍ക്കുള്ള ടീച്ചര്‍ എന്നീ വിഭാഗങ്ങളിലേക്ക് ജനറല്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍ (ജിഎസ്എം) പ്രോഗ്രാം പ്രകാരം ഇപ്പോള്‍ അപേക്ഷിക്കാം. ഇതിന് ഉദ്യോഗാര്‍ഥികള്‍ ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ പോയിന്റ്‌സ് ടെസ്റ്റ്, ഒക്കുപ്പേഷന്‍ സ്‌കില്‍സ് അസസ്‌മെന്റ് എന്നിവ പാസായാല്‍ മതി.

ജൂലൈ മുതല്‍ നിയമങ്ങള്‍ കര്‍ക്കശമാക്കുമ്പോള്‍ വളരെക്കുറച്ച് പേര്‍ക്കു മാത്രമെ ഇമിഗ്രേഷന്‍ കടമ്പ കടക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ ഉദ്യോഗാര്‍ഥികള്‍ ഇപ്പോള്‍ത്തന്നെ അപേക്ഷ സമര്‍പ്പിക്കുകയാണ് നല്ലതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അപേക്ഷര്‍ സ്‌കില്‍സ് അസസ്‌മെന്റ് ടെസ്റ്റിന് അപേക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതോടൊപ്പം ഇംഗ്ലീഷ് ഭാഷാ ടെസ്റ്റും പാസാകണം. തുടര്‍ന്ന് ഇമിഗ്രേഷന് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ ഏതിലേക്കാണെന്നത് പ്രത്യേകം കാണിച്ചിരിക്കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക