Image

ഉമ്മന്‍ ചാണ്ടിക്കറിയുമോ അങ്ങയുടെ തോല്‍വിയുടെ യഥാര്‍ത്ഥ കാരണം ?

അനില്‍പെണ്ണുക്കര Published on 28 May, 2016
ഉമ്മന്‍ ചാണ്ടിക്കറിയുമോ  അങ്ങയുടെ തോല്‍വിയുടെ യഥാര്‍ത്ഥ കാരണം ?
പറഞ്ഞു വരുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പരാജയ കാരണം സി പി എമ്മിന്റെ വളര്‍ച്ചയോ ബി.ജെ.പി യുടെ വളര്‍ച്ചയോ ഒന്നുമല്ല. സംഗതി കൈവിട്ടു പോയി. അവസാന നിമിഷം വരെയും പ്രതീക്ഷയോടെ നിലകൊണ്ട യു.ഡി.എഫിന് കനത്ത പ്രഹരമായാണ് നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ എല്‍.ഡി.എഫിന്റെ ശക്തമായ തിരിച്ചുവരവിനെ വിളിച്ചറിയിച്ചപ്പോഴും ഉമ്മന്‍ചാണ്ടി ഉള്‍പെടെയുള്ളവര്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് തന്നെ ആത്മാര്‍ഥമായി ഉറച്ചുവിശ്വസിക്കുകയായിരുന്നു. പക്ഷെ തോല്ക്കും എന്ന് ഉറപ്പിച്ച ഒരു കൂട്ടര്‍ ഇവിടെ ഉണ്ടായിരുന്നു. മത ന്യുന പക്ഷങ്ങള്‍. പ്രത്യേകിച്ചും മുസ്ലിം മത ന്യുന പക്ഷം. ഈയുള്ളവന്‍ മലപ്പുറത്തെ ഒരു മത പ്രഭാഷണത്തില്‍ കേട്ട ചില കാര്യങ്ങള്‍ അതെ പടി വായനക്കാര്‍ക്കായി..ഇതാ 

'ഐക്യജനാധിപത്യ മുന്നണിക്ക് ഇത്ര വലിയൊരു തിരിച്ചടി ഉണ്ടാകുമെന്ന് വോട്ടെടുപ്പ് കഴിഞ്ഞിട്ടുപോലും യു.ഡി.എഫിന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നത് ആ സംവിധാനത്തിന്റെ ദൗര്‍ബല്യം വ്യക്തമാക്കുന്നു. 

കേരളത്തിന്റെ പതിവുചരിത്രത്തില്‍ നിന്ന് ഭിന്നമായി ഈ തെരഞ്ഞെടുപ്പിലെ പ്രധാന സവിശേഷത ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയുടെ കടന്നുവരവ് തന്നെയാണ്. കേന്ദ്രത്തില്‍ അധികാരം വാഴുന്ന പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിയുടെ അരങ്ങേറ്റത്തെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാന്‍ സി.പി.എമ്മിന് സാധിച്ചപ്പോള്‍ കോണ്‍ഗ്രസിനും മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്കും വമ്പിച്ച പരാജയമാണ് ഇക്കാര്യത്തില്‍ സംഭവിച്ചത്. മോദിയുടെ ഫാസിസത്തിനെതിരേ ശക്തമായ നിലപാടെടുക്കാന്‍ നിരവധി അവസരങ്ങളുണ്ടായിട്ടും കോണ്‍ഗ്രസ് അവയെല്ലാം നഷ്ടപ്പെടുത്തുകയായിരുന്നു. ബാബരി മസ്ജിദ് വിഷയത്തില്‍ സംഭവിച്ച വീഴ്ചയെ പോലെ കേരളത്തിലെ യു.ഡി.എഫ് സംവിധാനത്തിന് ഇവിടെയും വീഴ്ച സംഭവിച്ചു. അവസാന നിമിഷം വരെയും യു.ഡി.എഫിലെ ഒരു പ്രബലകക്ഷിയായ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് മൂന്നാം മുന്നണിയില്‍ അംഗമാകാനിടയുണ്ടെന്ന തലത്തില്‍ ചര്‍ച്ചകളെത്തുകയും മുന്നണിക്ക് നേതൃത്വം നല്‍കുന്ന ഉമ്മന്‍ചാണ്ടിയുടെയും മാണിയുടെയും മതനേതൃത്വം ബി.ജെ.പിയുമായി ചില അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്താന്‍ തയ്യാറാവുകയും ചെയ്തത് ഇതിനോട് കൂട്ടിച്ചേര്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പു ഫലത്തിലെ ചിത്രം കൂടുതല്‍ വ്യക്തമാവുകയാണ്. ന്യൂനപക്ഷങ്ങളെന്ന നിലക്ക് മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ കാലങ്ങളിലുണ്ടായിരുന്ന ഒരുമ തകര്‍ക്കാന്‍ ബി.ജെ.പി നടത്തിയ ചില കരുനീക്കങ്ങളെ തിരിച്ചറിയാന്‍ കഴിയാതെ പോയതും ഈ അവിശുദ്ധ ബന്ധത്തിന്റെ ഭാഗമായി വേണം കാണാന്‍. 

ഭരണനിര്‍വഹണ മേഖലയിലെ ഉയര്‍ന്നതലത്തിലുള്ള ഉദ്യോഗസ്ഥര്‍ ചില പ്രത്യേക ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് നടത്തിയ കരുനീക്കങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മുസ്ലിം  സമുദായത്തിനിടയിലുണ്ടാക്കിയ അവമതിപ്പ് വളരെ വലുതാണ്. അന്താരാഷ്ട്ര അറബിക് സര്‍വകലാശാല ഇതിന് മികച്ച ഉദാഹരമാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി ഗവണ്‍മെന്റിലെ പാലോളി സമിതി ശുപാര്‍ശ ചെയ്തതും യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുമായ അന്താരാഷ്ട്ര അറബിക് സര്‍വകലാശാല അനുവദിക്കാന്‍ യു.ഡി.എഫ് ആരെയാണ് ഭയപ്പെട്ടതെന്ന് വ്യക്തമാക്കേണ്ടതാണ്. 

കേരളത്തിന്റെ സാമ്പത്തിക മേഖലയിലെ നിര്‍ണായക ശക്തിയായ ഗള്‍ഫിന്റെ ഭാഷയ്ക്ക് ഒരു സര്‍വകലാശാല വേണമെന്ന കേരളത്തിന്റെ പൊതുവായ ആവശ്യത്തെ മുസ്്്‌ലിം സമുദായവുമായി ബന്ധപ്പെട്ട ഭാഷയായിപ്പോയി എന്നതിന്റെ പേരില്‍ നിരാകരിക്കപ്പെട്ടുവെങ്കില്‍ ഇത്തരം നന്ദികേടുകള്‍ തന്നെയാണ് യു.ഡി.എഫിന്റെ പരാജയത്തിന് നിമിത്തമായത്. സംസ്‌കൃതഭാഷ ഉപയോഗിക്കുന്നവര്‍ ഒരു ശതമാനം പോലും ഇല്ലാത്ത നാട്ടില്‍ ആ ഭാഷക്ക് വേണ്ടി സര്‍വകലാശാല അനുവദിക്കപ്പെട്ടപ്പോള്‍ അറബിക് സര്‍വകലാശാലയുടെ ഫയലില്‍ ഉമ്മന്‍ചാണ്ടിയുടെയും മാണിയുടെയും കീഴിലെ ഉദ്യോഗസ്ഥന്മാരായ ജിജി തോംസണും അബ്രഹാമും എഴുതിയ നോട്ട് എന്തായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടയും യു.ഡി.എഫ് നേതൃത്വവും ഒരാവര്‍ത്തി വായിച്ചാല്‍ പരാജയത്തിന്റെ കാരണം മനസ്സിലാവും. 

അറബിക് കോളജുകള്‍ക്ക് യു.ജി.സി നല്‍കുന്നതില്‍ ധനകാര്യ വകുപ്പ് ഉണ്ടാക്കിയ ഉടക്കുകള്‍ മറികടക്കാന്‍ ഏറെ സാഹസപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതേ കോളജുകള്‍ക്ക് പുതിയ കോഴ്‌സ് അനുവദിക്കുന്ന വിഷയത്തിലെ നിലപാടും ഇതുതന്നെയായിരുന്നു. ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം (എ.ഐ.പി) പ്രകാരമുള്ള 51 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ചുണ്ടായ പുകില് മറക്കാറായിട്ടില്ല. എന്നാല്‍ സാമ്പത്തിക പ്രശ്‌നം പറഞ്ഞ് ഇവക്കെല്ലാം തടസവാദങ്ങളുന്നയിച്ച അതേ ധനകാര്യവകുപ്പ് പലതവണയായി സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കിയതിന്റെ മാനദണ്ഡവും നീതിയും സ്‌കൂളുകളുടെ ലിസ്റ്റ് പരിശോധിക്കുമ്പോള്‍ ഏതൊരാള്‍ക്കും മനസിലാക്കാന്‍ കഴിയും. 

അന്നവും വിദ്യാഭ്യാസവും തേടി അന്യസംസ്ഥാനങ്ങളില്‍ നിന്ന് യതീംഖാനകളിലേക്ക് വന്ന നിര്‍ധനരും നിരാലംബരും അനാഥകളുമായ പിഞ്ചുപൈതങ്ങളെ പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പിടികൂടിയത് മുതല്‍ ജെ.ജെ ആക്ട് എന്ന പുതിയ നിയമം കൊണ്ടുവന്നത് വരെയുള്ള നടപടികളിലെ സര്‍ക്കാര്‍ സംവിധാനം ശരിയായ ദിശയിലാണോ നീങ്ങിയതെന്ന് ഒരു പുന:പരിശോധനക്ക് അവസരമൊരുക്കാന്‍ തെരഞ്ഞെടുപ്പു ഫലം വഴിയൊരുക്കിയിരിക്കുകയാണ്. ബാലനീതി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനപ്പുറത്തുള്ള വ്യവസ്ഥകള്‍ എഴുതിച്ചേര്‍ത്തതിന്റെ ന്യായം എന്താണെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. ഇതിനൊക്കെ കാരണക്കാരായി ഉദ്യോഗസ്ഥ ലോബിയെ പഴിചാരുമ്പോള്‍ മലര്‍ന്നു കിടന്നു തുപ്പുകയാണെന്ന് യാഥാര്‍ത്ഥ്യം വിസ്മരിക്കുകയാണ്. 

ഇത്തരം നിരവധി പ്രശ്‌നങ്ങളുണ്ടായപ്പോഴും അവയെ ഗൗരവപൂര്‍വ്വം കാണേണ്ടതിനു പകരം നിസ്സംഗസമീപനം സ്വീകരിച്ചുവെന്നത് മുസ്ലിം ന്യൂനപക്ഷ മനസുകളിലുണ്ടാക്കിയ നൊമ്പരമാണ് വിധിയെ സ്വാധീനിച്ച പ്രധാനഘടകം. ഫാസിസത്തോടുള്ള മൃദുല സമീപനവും മുസ്ലിം ജനവിഭാഗത്തിനെ അവഗണിച്ചതും തിരിച്ചടിക്ക് കാരണങ്ങളാവുകയായിരുന്നു. 

കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ രണ്ടാം കക്ഷിയായ ലീഗിന് കാര്യമായ പരുക്കേറ്റില്ലെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ചില ആപത്‌സൂചനകള്‍ ലീഗിന് ഈ തെരഞ്ഞെടുപ്പു ഫലം നല്‍കുന്നുണ്ട്. ക്ഷാമത്തിലും ക്ഷേമത്തിലും കൂടെ നിന്നവരെ അവഗണിച്ച് പറക്കുന്നതിനെ പിടിക്കാന്‍ പോയാലുണ്ടാകുന്ന തിക്തഫലം കൃത്യമായി ഈ തെരഞ്ഞെടുപ്പിലൂടെ ബോധ്യപ്പെട്ടിരിക്കുകയാണ്. '

കേരളത്തിന്റെ സാംസ്‌കാരിക മനസ് വായിക്കേണ്ട വാചകങ്ങളാണ് ഇവ. ഇതുപോലെ മറ്റു മത ന്യുനപക്ഷങ്ങല്‍ക്കും അഭിപ്രായം ഉണ്ടാകും  പറയാന്‍. സ്വന്തം താലപര്യങ്ങള്‍ക്ക് അപ്പുറത്ത് കേരളത്തിനു ഒരു മനസുണ്ട്. അവ വായിക്കുന്ന ഒരു ഭരണമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. അവിടെ ഇത്തരം ഗീര്‍വാണങ്ങള്‍ എന്താണ് ചിലവാകാത്തത്. അത് ശ്രദ്ധിക്കണം. ഉമ്മന്‍ ചാണ്ടി ഭരിക്കുമ്പോള്‍ മുള്‍മുനയില്‍ നിരത്തി കാര്യങ്ങള്‍ സാധിപ്പിചെടുക്കുക.ഇപ്പോള്‍ ഇരുന്നു പുലഭ്യം പറയുക. ഇത് സുമനസുകള്‍ക്ക് യോജിച്ചതല്ല. കേരളം എല്ലാ മതങ്ങളുടെയും സങ്കര നാടാണ്. അവിടെയാനി സ്പര്ദ്ധ ഉണ്ടാകുന്ന ഇത്തരം അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത്. ഇത് മത സഹിഷ്ണുത ഉണ്ടാക്കുമോ?അതോ അത് തളര്ത്തുമോ?..

ഉമ്മന്‍ ചാണ്ടിക്കറിയുമോ  അങ്ങയുടെ തോല്‍വിയുടെ യഥാര്‍ത്ഥ കാരണം ?
Join WhatsApp News
Ninan Mathulla 2016-05-28 05:52:33

As we are all from India and Kerala, it is natural for us to be concerned about the developments there. Of the several analysis of the election results, this one by Anil Ponnakkara is closer to the reality. Voter fears and insecurities influence their voting. Religious minorities were fearful and insecure about several developments during the UDF government. Although Oommen Chandy was for secularism and religious tolerance, many in the UDF were not. This group got policy changes favorable to them by binding the hands of Chief minister. He was not effective as KPCC president and home affairs both silenced him. Religious priorities were a stronger influence on them than political ideologies of their party. Christian groups especially Pentecostals do not openly involve in politics. But they also have political interests. Their interests were threatened, and UDF couldn’t do justice to their reasonable needs. Due to undue influence from other forces aligned with RSS and BJP interests, UDF was double minded in listening to their concerns. Voting pattern shows that they favored LDF. Religious freedom is important for them and they found that LDF listened to their concern favorably in the past also. UDF had double mind in taking action on their concerns. Hope UDF partners will learn lesson from this failure and move forward. Politics is getting a share of the pie. Some try to get more than their fair share of the pie. This can backfire eventually. This election result is proof for that. For a rich person to sleep peacefully he has to make sure that his neighbor is also not staying hungry.

Keraleeyan 2016-05-29 11:02:33
ന്യൂന പക്ഷങ്ങല്‍ എന്തോ തട്ടിച്ചെടുത്തു എന്ന ധാരണ ശരിയാണോ? കേരളത്തില്‍ ന്യുന പക്ഷം എന്നു പറയുമ്പോല്‍ അമ്പതു ശതമാനഠിനടുത്തൂ വരും. അവര്‍ക്ക് ഒന്നും കൊടുക്കണ്ട എന്നു പറയാമൊ? അതോ അവര്‍ ഇവിടത്തൂകാരല്ല എന്ന ആര്‍.എസ്.എസ്. തത്വശാസ്ത്രം അംഗീകരിക്കണോ?
സ്‌കൂളും കോളജും ഒക്കെ ക്യാപിറ്റേഷന്‍ ഫീ വാങ്ങി നടത്തൂമ്പോള്‍ അതെല്ലാവര്‍ക്കും തുറന്നിട്ടിട്ടുണ്ട്. അവിടെ ക്രിസ്ത്യാനികളെ മാത്രമെ പ്രവേസിപ്പിക്കൂ എന്നു പറയുന്നില്ല. പിന്നെ ക്യാപിറ്റേഷന്‍ ഫീ. അതു വാങ്ങാതെ എങ്ങനെ കോളജ് തുര്‍ക്കും? പണം എവിടെ? പണമുള്ളവരാണല്ലോ അതു കൊടുക്കുനത്? അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസത്തിനു ചെലവെന്താണെന്നു ആലോചിക്കുക.
കേരളത്തി ജാതി സംവാക്യ്ം ഒന്നും ബി.ജെ.പി വിചാരിക്കുന്ന പോലെ നടക്കില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്ളതു തന്നെ കാരണം. സവര്‍ണരും മറ്റു സമുദായക്കാരും ഒരിക്കലും യോജിച്ചു നില്‍ക്കാനും പോകുന്നില്ല. 
Kuriakose Varkey 2016-05-29 10:27:19
ന്യൂന പക്ഷങ്ങൾ  തങ്ങളുടെ അവകാശങ്ങൾ  ദുരുപയോഗ പ്പെടുത്തി  മത നേതൃത്വത്തിലുള്ള വർകും സമ്പന്നർക്കും ലാഭവും ആനുകുല്യങ്ങളും  നേടിയെടുക്കുന്നതാണ്  RSS  പോലുള്ള  സംഘടനകൾ വളരാൻ കാരണം. അവകാശങ്ങൾ ദുരുപയോഗ പ്പെടുത്തുന്നത്  കാലക്രമേണ അവ നഷ്ടപ്പെടുവാൻ   കാരണമാകും.ക്രിസ്ത്യൻ  മുസ്ലിം സമുദായങ്ങൾ അനേക വര്ഷങ്ങളായി വിദ്യാഭ്യാസ കേന്ദ്രങ്ങൾ നടത്തുന്നുണ്ട് എങ്കിലും  ആ സമുദായങ്ങളിലെ  പാവപ്പെട്ട കുട്ടികൾ ക്കെങ്കിലും captatation  ഫീസ്‌  വാങ്ങാതെ അഡ്മിഷൻ കൊടുക്കുന്നില്ല. വിദ്യാഭ്യാസം  കച്ചവടം ആക്കി മാറ്റിയതിൽ ന്യൂന പക്ഷങ്ങല്കുള്ള  പങ്കു പകല പോലെ  വ്യക്തമാണ്‌.

അഞ്ചാം മന്ത്രി, പെണ്ണ്  കേസ് , സോളാർ, ഭാര കോഴ തുടങ്ങിയ അനേകം ആരോപണങ്ങളിൽ  കഴമ്പുള്ളവയും ഇല്ലാത്തവയും ഉണ്ടായിരിക്കാം. പക്ഷെ  അവയെ പ്രതിടോധിക്കുവനുള്ള  ധാര്മിക മുല്യം  ഉദ്ഫ് നു  ഇല്ലാതെ പോയി. തന്റെ സ്ടഫ്ഫിൽ പെട്ട അനേകർ സോളാർ കേസിൽ പങ്കാളികൾ ആയതു CM നു  അല്പവും ഭുഷണം ആയില്ല.  സത്യത്തിൽ അദ്ദേഹത്തിനു  ഇതിൽ പങ്കില്ലയിരുന്നിരിക്കാം  പക്ഷെ ഏറ്റവും കുറഞ്ഞത്‌  ഇത് അങ്ങേയറ്റത്തെ  കഴിവ് കേടായി  എങ്കിലും അന്ഗീകരിച്ചേ  പറ്റു. UDF ചെയ്ത അനേകം നല്ല കാര്യങ്ങളെ  ഈ അഴിമതി ആരോപണങ്ങൾ തമസ്കരിച്ചു. ഇനിയും ന്യൂനപക്ഷങ്ങളും നേതാക്കളും പടം പഠിച്ചില്ലെങ്കിൽ , ഹിന്ദു സമുദായ ത്തിലുല്പടെയുള്ള സദാര naക്കാരുടെ   പ്രശ്നങ്ങളെ  മതേതര വീക്ഷണത്തോടെ  സമീപിച്ചില്ല എങ്കിൽ ,  കേരളത്തിൽ ഫസ്സിസ്റ്റ് വര്ഗിയ, വരേണ്യ  മേധാവിത്വം  പുനസ്ഥaപിക്കപ്പെടും .  ദളിത പിന്നോക്ക ഹിന്ദുക്കളെ മറ്റു സംസ്ഥാനങ്ങളിലെ  പ്പോലെ  പറഞ്ഞു പറ്റിച്ചും ചതിച്ചും  RSS BJP മുന്നേറും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക