Image

അകാലത്തില്‍ പൊലിഞ്ഞ സഹോദരിമാര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അശ്രുപൂജ

Published on 01 June, 2016
അകാലത്തില്‍ പൊലിഞ്ഞ സഹോദരിമാര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അശ്രുപൂജ

 മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെനില്‍ വാഹനാപകടത്തില്‍ മരിച്ച സഹോദരിമാര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അശ്രൂപൂജ.

കോട്ടയം പട്ടിത്താനം പ്ലാപ്പള്ളില്‍ മാത്യു-ആലീസ് ദമ്പതികളുടെ മക്കളായ അഞ്ജു മാത്യു, ആശ മാത്യു എന്നിവരുടെ സംസ്‌കാര ശുശ്രൂഷകള്‍ മേയ് 31നു (ചൊവ്വ) രാവിലെ 10.30നു പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ വീട്ടിലെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്നു സംസ്‌കാരം മാതൃ ഇടവകയായ രത്‌നഗിരി സെന്റ് തോമസ് പള്ളിയില്‍ നടന്നു.

മോന്‍സ് ജോസഫ് എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിരവധിപേര്‍ വീട്ടിലും പള്ളിയിലും നടന്ന ശുശ്രൂഷയിലും പങ്കെടുത്തു.

പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കമ്മിറ്റിക്കുവേണ്ടി ഭാരവാഹികളായ സിജോ ഈന്തനാംകുഴി, ജിജോ കുഴികുളം എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. മെല്‍ബണ്‍ ക്‌നാനായ കാത്തലിക് മിഷന്റെ പ്രഥമ ചാപ്ലെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി സംസ്‌കാര ശുശ്രൂഷയില്‍ സഹകാര്‍മികനായിരുന്നു. 

ഓസ്‌ട്രേലിയയില്‍ നടന്ന അപകടത്തെ തുടര്‍ന്നു സ്ഥലം എംഎല്‍എ മോന്‍സ് ജോസഫും ജോസ് കെ. മാണി എംപിയും ഓസ്‌ട്രേലിയന്‍ എംബസിയിലും ഡല്‍ഹിയിലും ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട സഹായസഹകരണങ്ങള്‍ ചെയ്തു. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക