Image

സ്വാബ് ഫോര്‍ ഷിബു: മുന്‍ സൈനികന്റെ പുതിയ പോരാട്ടത്തില്‍ മജ്ജ നല്‍കി പങ്കു ചേരാം

Published on 01 June, 2016
സ്വാബ് ഫോര്‍ ഷിബു: മുന്‍ സൈനികന്റെ പുതിയ പോരാട്ടത്തില്‍ മജ്ജ നല്‍കി പങ്കു ചേരാം
ന്യു യോര്‍ക്ക്: സെന്യത്തിലും ജീവിതത്തിലും പോരാട്ടത്തിന്റെചരിത്രമുള്ള ഷിബു ആര്‍നോള്‍ഡ് (35) ഇപ്പോള്‍ വീണ്ടുമൊരു പോരാട്ടത്തിന്റെ മധ്യത്തില്‍. ആരോഗ്യപൂര്‍ണമായ ജീവിതത്തിലേക്കു തിരിച്ചു വരാനുള്ള ഈ പോരാട്ടത്തില്‍ വിജയം വരിക്കാന്‍ സുമനസുകളുടേ ചെറിയൊരു സഹായം വേണം -ഒരു തുള്ളീ ഉമിനീര്‍.

യു.എസ്. വ്യോമസേനയില്‍ സിവില്‍ എഞ്ച്‌നിയറിംഗ് സ്‌ക്വാഡ്രണില്‍ സ്റ്റ്രക്ചറല്‍ ജേര്‍ണിമാന്‍ ആയിരുന്ന ഷിബുവിനു രണ്ടു മാസം മുന്‍പാണു എം.ഡി.എസ്(മൈലോഡിസ്പ്ലാസ്റ്റിക് സിന്‍ഡ്രോംസ്) കണ്ടെത്തിയത്. ബോണ്‍ മാരോയുടെ (മജ്ജ) പ്രവര്‍ത്തനം ശരിയായി നടക്കാത്ത അവസ്ഥയാണത്. ഇതുരക്തത്തിലെ സെല്ലുകളെ ദോഷമായി ബാധിക്കുന്നു.

അനുയോജ്യമായ മജ്ജ/സ്റ്റെം സെല്‍ മാറ്റി വച്ചാല്‍ തീരുന്ന പ്രശ്‌നമാണത്. വീട്ടിലുള്ളവരുടെ മജ്ജ യോജിക്കുന്നില്ല. യോജിക്കുന്ന മജ്ജ/സ്റ്റെം സെല്‍ കിട്ടാന്‍ സാധ്യത കൂടുതല്‍ മലയാളികളില്‍ നിന്നോ ഇന്ത്യാക്കാരില്‍ നിന്നോ ആണു. പക്ഷെ മജ്ജ കൊടുക്കാന്‍ തയ്യാറുള്ളവരുടെ രെജിസ്റ്റ്രിയില്‍ അധികം മലയാളികളോ ഇന്ത്യാക്കാരോ ഇല്ലെന്നതാണു പ്രശ്‌നം. നേറെ മറിച്ച് ഇത്തരമൊരു പ്രശ്‌നം ഒരു വെള്ളക്കാരനാണു വരുന്നതെങ്കില്‍ രെജിസ്റ്റ്രിയില്‍ പരതിയാല്‍ അനുയോജ്യമായ മാച്ച് കിട്ടുക ഏറെ എളുപ്പം. ലക്ഷക്കണക്കിനു വെള്ളക്കാര്‍ രെജിസ്റ്റ്രിയിലുണ്ട്.

ഒരു ഫോം പൂരിപ്പിച്ച് കൊടുത്ത് ഒരു തുള്ളി ഉമിനീരും കൊടുത്താല്‍പരിശോധനക്കു ശേഷം മാച്ച് ആണെങ്കില്‍ അറിയിക്കും. ഇല്ലെങ്കില്‍ രെജിസ്റ്റ്രിയില്‍ ചേര്‍ത്ത് വയ്ക്കും. എപ്പോഴെങ്കിലും അനുയോജ്യരാവര്‍ വന്നാല്‍ അത് ഉപകരിക്കും.

മാരോ/സ്റ്റെം സെല്‍ കൊടുക്കാന്‍ കുറച്ചു സമയമേ എടുക്കു. അതു കൊണ്ട് ദോഷഫലങ്ങളൊന്നുമില്ല. വേദനാജനകവുമല്ല. ഒരു ജീവന്‍ രക്ഷിക്കാന്‍ കിട്ടുന്ന അവസരമണത്.
പതിനെട്ടു മുതല്‍ 44 വയസ് വരെയുള്ളവരുടെ മജ്ജ/സ്റ്റെം സെല്‍ ആണ് വേണ്ടത്.

ന്യു യോര്‍ക്കിലുള്ള പ്രശസ്ത എഴുത്തുകാരി ഡോ. എന്‍.പി. ഷീലയുടെ പുത്രനാണു ഷിബു. ഒന്നോ രണ്ടൊ മാസത്തിനുള്ളില്‍ മജ്ജ/സ്റ്റെം സെല്‍ കിട്ടണമെന്നു സഹോദരി എം.ഐ.ടിയിലുള്ള 
ഡോ.  ഷീബ ജോസഫ്‌  പറഞ്ഞു. അല്ലെങ്കില്‍ അതു എ.എം.എല്‍ (ഒരു തരം രക്താര്‍ബുദം) ആയി മാറാം.

ഈ സാഹചര്യത്തില്‍ അനുയോജ്യമായ മജ്ജ കണ്ടെത്താന്‍ വേണ്ടി 'ബി ദി മാച്ച്' രെജിസ്‌ട്രെഷന്‍ സമാറിന്റെ നേത്രുത്വത്തില്‍ (സൗത്ത് ഏഷ്യന്‍മാരോ അസോസിയേഷന്‍ ഓഫ് റിക്രൂട്ടേഴ്‌സ്) നടത്തുന്നു. പള്ളികളിലും ക്ഷേത്രങ്ങളിലുമൊക്കെ ഡൊണേഷന്‍ ഡ്രൈവ് സംഘടിപ്പിക്കണമെന്നു സമാര്‍ അഭ്യര്‍ഥിക്കുന്നു.

പത്തു വര്‍ഷം മുന്‍പ് വലിയൊരു കാറപകടത്തില്‍ നിന്നു ഷിബു രക്ഷപ്പെട്ടതാണ്. കാര്‍ പലവട്ടം കുട്ടിക്കരണം മറിഞ്ഞു. ശരീരരത്തിലും തലയിലും അതീവ ഗുരുത്രമായ പരുക്കുകള്‍ ഉണ്ടായി. ഒരു മാസത്തില്‍ കൂടുതല്‍ കോമയില്‍ കിടന്നു. അത്തരം സ്ഥിതിയില്‍ നിന്നു സാദാ ജീവിതത്തിലേക്കു മടങ്ങിയ ഷിബു ഈ പോരാട്ടത്തിലും വിജയിക്കും - ചെറിയൊരു സഹായം കിട്ടിയാല്‍. അതിനു കഴിയുന്നത്ര പേര്‍ മുന്നോട്ടു വരണം.

കൂടുതല്‍ വിവരങ്ങള്‍: 
SAMAR Corporate Office:
104-70 Suite 312, Forest Hills, NY 11375
Phone: 718-592-0821 
Fax: 718-592-5848 
Email: 
samar@samarinfo.org
സ്വാബ് ഫോര്‍ ഷിബു: മുന്‍ സൈനികന്റെ പുതിയ പോരാട്ടത്തില്‍ മജ്ജ നല്‍കി പങ്കു ചേരാംസ്വാബ് ഫോര്‍ ഷിബു: മുന്‍ സൈനികന്റെ പുതിയ പോരാട്ടത്തില്‍ മജ്ജ നല്‍കി പങ്കു ചേരാം
Join WhatsApp News
sheela n . p 2016-06-02 16:56:37
Editor, eemalayalee, thank you sir, for your selfless effort  evergrateful sheela&family.
Anthappan 2016-06-02 20:07:18
Hope Shibu will find a matching bone marrow soon.

With love Anthappan
Aniyankunju 2016-06-03 07:48:11
Chances of finding a match among donors of Indian origin is about 1 in 22000, and among donors other than Indian is about 1 in 500,000. Good Luck and GOD Bless!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക