Image

കിഡ്‌നി രോഗികള്‍ക്ക് സാന്ത്വനവുമായി ഫൊക്കാന

ജോയിച്ചന്‍ പുതുക്കുളം Published on 02 June, 2016
കിഡ്‌നി രോഗികള്‍ക്ക് സാന്ത്വനവുമായി ഫൊക്കാന
ഫ്‌ളോറിഡ: കേരളത്തിലെ തൃശൂര്‍ ജില്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ അനാഥരും നിര്‍ധനരുമായ രോഗികള്‍ക്ക് അത്താണിയാകുന്നു. അമേരിക്കയില്‍ ആദ്യമായി സൗത്ത് ഫ്‌ളോറിഡയില്‍ ആരംഭംകുറിച്ച കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രഥമ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ജോര്‍ജ് വെല്‍സ്, സുനില്‍ തൈമറ്റം, ബിനു ചിലമ്പത്ത് എന്നിവരുടെ നേതൃത്വത്തില്‍ വളരെ പ്രശംസാര്‍ഹമായി പുരോഗമിക്കുന്നു.

ഫ്‌ളോറിഡ നിവാസികള്‍ക്ക് മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും പുതിയ ചാപ്റ്ററുകള്‍ തുടങ്ങുവാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഓര്‍ലാന്റോയില്‍ ചാക്കോ കുര്യന്‍, ആലീസ് തോമസ്, ടാമ്പായില്‍ ജോര്‍ജ് കോരുത്, അറ്റ്‌ലാന്റയില്‍ ഏബ്രഹാം ആഗസ്തി. ന്യൂയോര്‍ക്കില്‍ ലീല മാരേട്ട്, പോള്‍ കറുകപ്പള്ളി, വിനോദ് കെയാര്‍കെ എന്നിവരുടെ നേതൃത്വത്തില്‍ ചാപ്റ്ററുകള്‍ തുടങ്ങാനുള്ള ആലോചനകള്‍ നടന്നുവരുന്നു.

പ്രവാസികളായ നമുക്ക് നാട്ടിലേക്ക് കിഡ്‌നി ദാനം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ അര്‍ഹതപ്പെട്ട കിഡ്‌നി രോഗികളെ സാമ്പത്തികമായി സഹായിക്കുന്നതിനുവേണ്ടി "വണ്‍ ഡോളര്‍ റെവല്യൂഷന്‍' എന്ന പേരിലാണ് ചാപ്റ്റര്‍ ആരംഭിച്ചത്. ഒരു വ്യക്തി ആഴ്ചയില്‍ ഒരു ഡോളര്‍ ഈ സംരംഭത്തിലേക്ക് സംഭാവന ചെയ്യുക എന്നുള്ളതാണ്. അങ്ങനെ ഒരു വര്‍ഷത്തിലുള്ള 52 ആഴ്ചകളില്‍ കിട്ടുന്ന 52 ഡോളര്‍ ഒരു വര്‍ഷംകൊടുത്തുകൊണ്ട് ഒരു മെമ്പര്‍ഷിപ്പ് കരസ്ഥമാക്കുക. ഈ തുക നാട്ടില്‍ എത്തുമ്പോള്‍ ഒരു കിഡ്‌നി രോഗികള്‍ക്ക് ഒരാഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് ചെയ്യുവാനുള്ള തുകയായി മാറുന്നു. ഇങ്ങനെ 1000 മെമ്പര്‍ഷിപ്പ് ഉണ്ടാക്കി ഈ സംരംഭം വിജയിപ്പിക്കുന്നതിനുവേണ്ടി ഉദാരമതികളായ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ രാജന്‍ പടവത്തില്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ പടവത്തില്‍ (ഫ്‌ളോറിഡ) 954 701 3200, ചാക്കോ കുര്യന്‍ (321 663 8072), കമാന്‍ഡര്‍ ജോര്‍ജ് കോരുത് (813 453 0123), ഏബ്രഹാം ആഗസ്തി (678 344 1137), ലീല മാരേട്ട് (646 539 8443), പോള്‍ കറുകപ്പള്ളി (845 553 5671), വിനോദ് കെയാര്‍കെ (516 633 5208).

ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ കിഡ്‌നി ഫൗണ്ടേഷനെ ഉള്‍പ്പെടുത്തിക്കൊണ്ട് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാജന്‍ പടവത്തിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഫ്‌ളോറിഡയില്‍ നിന്ന് 30 മെമ്പര്‍ഷിപ്പ് സമാഹരിച്ചു. മിനിമം 100 മെമ്പര്‍ഷിപ്പാണ് ഫൊക്കാന ഫൗണ്ടേഷന്‍ ലക്ഷ്യംവെയ്ക്കുന്നത്. 2016 ജൂലൈ ഒന്നു മുതല്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനിലേക്ക് കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവീസ് ചിറമേലിനെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. രാജന്‍ പടവത്തില്‍ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക