Image

ഫോമാ അവാര്‍ഡ് കമ്മറ്റി ചെയര്‍മാനായി രാജൂ വര്‍ഗ്ഗീസ് നിയമിതനായി.

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 03 June, 2016
ഫോമാ അവാര്‍ഡ് കമ്മറ്റി ചെയര്‍മാനായി രാജൂ വര്‍ഗ്ഗീസ് നിയമിതനായി.
ഫ്‌ലോറിഡ: നിസ്വാര്‍ത്ഥ സേവനം കൊണ്ട് സംഘടനാ പ്രവര്‍ത്തനത്തില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച, ഫോമായുടെ മുതിര്‍ന്ന നേതാവായ രാജു വര്‍ഗ്ഗീസിനെ (ന്യൂജേഴ്‌സി), ഫോമായുടെ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. മൂന്ന് പേരടങ്ങുന്ന കമ്മിറ്റിയില്‍ കണക്റ്റികട്ടില്‍ നിന്നും കുര്യന്‍ വര്‍ഗ്ഗീസും, വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നും രാജ് കുറുപ്പുമാണ് മറ്റ് അംഗങ്ങള്‍. സംഘടനാ പ്രവര്‍ത്തനത്തില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയവും, ഫോമായുടെ തുടക്കം മുതല്‍ സംഘടനയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച്, ഫോമായുടെ വിവിധ ഉന്നത പദവികള്‍ അലങ്കരിച്ചിട്ടുള്ളവരാണ് രാജു വര്‍ഗ്ഗീസും, കുര്യന്‍ വര്‍ഗ്ഗീസും, രാജ് കറുപ്പും. 

ജേര്‍ണലിസം / മീഡിയ, കമ്മ്യൂണിറ്റി സര്‍വ്വീസ്, യൂത്ത് ലീഡര്‍ഷിപ്പ്, ബിസിനസ്സ് അച്ചീവ്‌മെന്റ് ഓഫ് മലയാളി ഒറിജിന്‍ ഇന്‍ യൂ എസ്, ലിറ്ററേച്ചര്‍ / സാഹിത്യം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായി തിരച്ചാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. നോര്‍ത്തമേരിക്കയിലെ എല്ലാ മലയാളികള്‍ക്കും നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസരം ഉണ്ട്. അമേരിക്കയിലെ വിവിധ മാധ്യമങ്ങളിലായി (പ്രിന്റഡ്  / ഓണ്‍ലൈന്‍) പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഫോമാ മാധ്യമ പുരസ്‌ക്കാരം നല്‍കുന്നത്. സാമൂഹി സേവനത്തിന്, പ്രത്യേകിച്ച് മലയാളി സമൂഹത്തിന് നല്‍കിയ സേവനത്തിനാണ് ഫോമാ കമ്മ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ് നല്‍കുന്നത്. യുവജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരും, യുവജനങ്ങള്‍ക്കിടയില്‍ നിന്നും നേതൃത്വ നിരയിലേക്ക് എത്തിയ വ്യക്തികള്‍ക്കാണ് ഫോമാ യൂത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡ് നല്‍കുന്നത്. ബിസിനസ്സ് രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കാണ് ഫോമാ ബിസിനസ്സ് അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കുന്നത്. എഴുത്തുകാര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് ഫോമാ ലിറ്റററി അവാര്‍ഡ്. 2016 ജൂലൈ 7 മുതല്‍ 10 വരെ ഫ്‌ലോറിഡയിലെ മയാമിയിലെ ഡ്യൂവില്‍ ബീച്ച് റിസോര്‍ട്ടില്‍ വച്ച് നടക്കുന്ന അഞ്ചാമത് ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ വള്ളംകളി, നാടകോത്സവം, യുവജനോത്സവം, ഗാനമേള തുടങ്ങി വിത്യസ്തങ്ങളായ പല പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 15 ആം തീയതിയാണ് അപക്ഷകള്‍ സമര്‍പ്പിക്കണ്ട അവസാന തീയതി.

പ്രതീക്ഷിച്ചതിലും കേമമായി തന്നെ ഈ പ്രാവിശ്യത്തെ കണ്‍വന്‍ഷന്‍ നടത്താന്‍ സാധിക്കുമെന്ന് ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലും സെക്രട്ടറി ഷാജി എഡ്വേര്‍ഡും ട്രഷറാര്‍ ജോയി ആന്തണിയും പറഞ്ഞു. വിവിധ പരിപാടികള്‍ക്കായി കമ്മറ്റികളും സബ് കമ്മറ്റികളും രൂപീകരിച്ച് വളരെ വേഗത്തില്‍ കാര്യങ്ങള്‍ ക്രമീകരിച്ച് പോകുന്നെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യൂ വര്‍ഗ്ഗീസ് (ജോസ്) പറഞ്ഞു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ് 917 439 0563, ജോയി ആന്റണി 954 328 5009, മാത്യൂ വര്‍ഗ്ഗീസ് 954 234 1201, രാജു വര്‍ഗ്ഗീസ് 609 405 1216.

അപേക്ഷകള്‍ അയക്കേണ്ട വിലാസം: rmv506@aol.com

ഫോമാ അവാര്‍ഡ് കമ്മറ്റി ചെയര്‍മാനായി രാജൂ വര്‍ഗ്ഗീസ് നിയമിതനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക