Image

ഷിയോണ്‍ ബേബിക്ക് 9.51 ജി പി എ: കൗണ്ടിയിലെ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് പോയിന്റ്

Published on 04 June, 2016
ഷിയോണ്‍ ബേബിക്ക് 9.51 ജി പി എ: കൗണ്ടിയിലെ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് പോയിന്റ്
ടാമ്പ: ഷിയോണ്‍ ബേബിക്ക് 9.51 ജി പി എ-കൗണ്ടിയിലെ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് പോയിന്റ് ആവറേജ്. 

കിംഗ് ഹൈ സ്‌കൂള്‍ സീനിയറും വലിഡിക്‌ടോറിയനുമായ ഷിയോണ്‍ ബേബി 9.51 ഗ്രേഡ് നേടി ഗ്രാജുവേറ്റ് ചെയ്തത്  ഷിയോണിന്റെ കുടുംബത്തിനൊപ്പം മലയാളി സമൂഹത്തിനാകെ അഭിമാനിക്കത്തക്ക നേട്ടമായി. 

ബേബി ജോസഫ് പുളിയങ്കാലായിലിന്റെയും ഡെയ്‌സി മാത്യുവിന്റെയും മകളായ ഷിയോണ്‍ ബോളിവുഡ് നൃത്ത പഠനത്തിനും മറ്റും സമയം കണ്ടെത്തുന്നതിനൊപ്പം പഠനകാര്യങ്ങളിലും അതീവ ശ്രദ്ധകൊടുത്ത് മുന്നേറിയതാണ് ഉയര്‍ന്നവിജയത്തിലേക്ക് വഴിതുറന്നത്.

സൗത്ത് ഫ്‌ലോറിഡ വാഴ്‌സിറ്റിയില്‍ പഠനം തുടരാനാഗ്രഹിക്കുന്ന ഷിയോണ്‍ വീടിനടുത്ത് തന്നെയുളള സ്‌കൂളാണ് പഠനത്തിനായി തിരഞ്ഞെടുക്കാന്‍ താല്‍പര്യപ്പെടുന്നതെന്ന് പറയുന്നു. 

തുടര്‍ പഠനത്തിനായി ഏത് വിഷയം തിരഞ്ഞെടുക്കണമെന്ന് തീരുമാനിച്ചിട്ടില്ലന്ന് പറയുമ്പോഴും  ബയോളജിയില്‍ തനിക്കിത്തിരി താല്‍പര്യം കൂടുതലുണ്ടെന്നും ഷിയോണ്‍ പറയുന്നു. 

ഒരു പക്ഷേ ആരോഗ്യരംഗത്തോ അല്ലെങ്കില്‍ വിദ്യാഭ്യാസരംഗത്ത് പ്രൊഫസറായോ റിസര്‍ച്ചറായോ ഒക്കെ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാമെന്ന് മനസ് തുറക്കുന്നു ഷിയോണ്‍. 

ലഭിക്കുന്ന സമയം വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം കഠിനാധ്വാനവും തന്റെ വിജയരഹസ്യമായി ഷിയോണ്‍. 

ആറ് വയസ് മുതല്‍ നൃത്തം ചെയ്യുന്ന ഷിയോണ്‍ ഇടവക പള്ളിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും സജീവമാണ്, സണ്‍ഡേ സ്‌കൂളില്‍ പഠിപ്പിക്കുന്നതിനൊപ്പം യുവജനങ്ങളെ കോ ഓര്‍ഡിനേറ്റ് ചെയ്യുന്നതിലും ശ്രദ്ധവെക്കുന്നു. 

“''എല്ലാവര്‍ക്കും ടലന്റ് ഉണ്ട്, ആ ടലന്റിനെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുക, നിങ്ങള്‍ എന്തിനായി വിളിക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക'', വിദ്യാര്‍ഥികള്‍ക്ക് ഷിയോണ്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശമിങ്ങനെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക