Image

മങ്കയുടെ മുന്‍ പ്രസിഡന്റ് സാജു ജോസഫ് ഫോമ നാഷണല്‍ കമ്മറ്റിയിലേക്ക് ...

പന്തളം ബിജു തോമസ് Published on 06 June, 2016
മങ്കയുടെ മുന്‍ പ്രസിഡന്റ് സാജു ജോസഫ് ഫോമ നാഷണല്‍ കമ്മറ്റിയിലേക്ക് ...
കാലിഫോര്‍ണിയ : പ്രവര്‍ത്തന പാതയില്‍ മുപ്പത്തിരണ്ട് വര്‍ഷം വിജയകരമായി പിന്നിടുന്ന മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക)യുടെ 2013 2015ലെ അമരക്കാരനും, നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ മലയാളി സമൂഹത്തിലെ നിറസാനിദ്ധ്യമായി, തനതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്യ്ത സാജു ജോസഫിനെ ഫോമയുടെ 20162018 നാഷണല്‍ കമ്മറ്റിയിലേക്ക് മങ്കസമൂഹം ഏകകണ്ഠമായി നോമിനേറ്റ് ചെയ്യുന്നതായി മങ്ക പ്രസിഡന്റ് ബെന്‍സി അലക്‌സ് മാത്യുവും, സെക്രട്ടറി സിജോ പറപ്പള്ളിയും അറിയിച്ചു. 

2006 ല്‍ കംമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയി സാന്‍ഫ്രാന്‍സിസ്‌കോ സിലിക്കണ്‍ വാലിയിലേക്ക്, കേരളത്തില്‍ നിന്നും ചേക്കേറിയ സാജു, വളരെ ചുരുങ്ങിയ കാലം കൊണ്ട് മങ്കയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നത് അദ്ദേഹത്തിന്റെ അര്‍പ്പണ ബോധവും കഠിനാധ്വാനവും, നേതൃത്ത പാടവവും കൊണ്ട് മാത്രമാണ്. സാജു മങ്കയുടെ യുവ പ്രസിഡന്റും ഫോമയുടെ റീജിണല്‍ വീപ്പിയും ആയ ടോജോ തോമസിന്റെ കൂടെ ബോര്‍ഡ് മെമ്പറായും ജോസ് മാമ്പിള്ളിയുടെ നേതൃതത്തിലുള്ള ബോര്‍ഡിന്റെ സെക്രെട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബെന്‍സി അലെക്‌സിന്റെ നേതൃതത്തിലുള്ള ഇപ്പോഴത്തെ ബോര്‍ഡില്‍ പാസ്റ്റ് പ്രസിഡന്റ് അഡ്വൈസര്‍ ആയി പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി സാജുവിന്റെയും കമ്മറ്റിയുടെയും കൂട്ടായ പ്രവര്‍ത്തനത്തിനു ധാരാളം പുതിയ യുവജനങ്ങളെ മങ്കയിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിഞ്ഞു.

2008ല്‍ കായിക വിനോദങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്നതിനു വേണ്ടി സാജുവിന്റെ നേതൃതത്തില്‍ ബേ മലയാളി ആര്‍ട്‌സ് ആന്റ് സ്‌പോര്ട്‌സ് ക്ലബ് .ബേ ഏരിയാ മലയാളികള്‍ക്ക് വേണ്ടി സ്ഥാപിക്കുകയുണ്ടായി. കഴിഞ്ഞ എട്ടുവര്‍ഷമായി വ്യായാമത്തിനു മുന്‍തൂക്കം കൊടുത്ത് ആരോഗ്യകരമായ ജീവിതരീതികളെ പ്രോത്സാഹിപ്പിക്കുന്ന ഈ ക്ലബ് ബേ ഏരിയയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു.
മങ്കയുടെ പ്രസിഡണ്ട് ആയിരുന്ന കാലത്ത് പല പുതിയ സാമൂഹ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാജു നേതൃതം കൊടുക്കുക ഉണ്ടായി. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജെനെറല്‍ ഓഫീസുമായി വളരെ നല്ല വ്യക്തി ബന്ധം സ്ഥാപിച്ചത് വഴി, കമ്മ്യൂണിറ്റിയില്ലുള്ള ആളുകളുടെ ഇമ്മിഗ്രെഷന്‍ പാസ്‌പോര്‍ട്ട് സംബന്ധിച്ച അത്യാവശ്യ കാര്യങ്ങള്‍ അവരുടെ ശ്രദ്ധയില്‍ പെടുത്തുവാനും ദൃധഗതിയില്‍ നേടി എടുക്കുവാനും സാധിച്ചിട്ടുണ്ട്. അതുപോലെ കേരളത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി, മറ്റു സ്‌റ്റേറ്റ്കളിലെ സംഘടനകളുമായി ചേര്‍ന്ന് നിന്ന് കൊണ്ട് സ്വാദ്ധീനം ചെലുത്തിയതിന്റെ ഭാഗമായി, ഇത്തിഹാഡ് എയര്‍ലൈന്‍സ് കഴിഞ്ഞ വര്‍ഷം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും പ്രവര്‍ത്തനം ആരംഭിച്ചു.

2015 ല്‍ ഇന്ത്യന്‍ പ്രധാന മന്ത്രി ശ്രീ നരേന്ദ മോഡിയുടെ സാന്‍ ഹുസേ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തോടുള്ള ബഹുമാനാര്‍ദ്ധ്വം ഇന്ത്യന്‍ അംബാസിഡര്‍ ഒരുക്കിയ വിരുന്നില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത് കൊണ്ട് പ്രധാന മന്ത്രിയുമായി നേരിട്ട് ആശയ വിനിമയം നടത്താന്‍ ഉള്ള അപൂര്‍വ അവസരം കിട്ടുകയുണ്ടായി.
20132015 കാലയളവില്‍ മങ്കയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്ല ഒരു തുക സമാഹരിക്കുക വഴി കേരളത്തിലെ വിവിധ ജില്ലയിലുള്ള സാന്പ ത്തികമായി പിന്നോക്കം നില്കുന്ന മുന്നൂറില്‍ അധികം വിദ്യാര്‍ഥികളെ സഹായിക്കുവാനും , അതുപോലെ സാന്‍ഫ്രാന്‌സികോ ബെ ഏരിയയിലെ പല കുടുംബങ്ങളെയും സാന്പത്തികമായി സഹായിക്കാന്‍ സാധിച്ചത് മങ്കയുടെ അഭിമാനകരമായ നേട്ടം ആണെന്ന് മുന്‍ വൈസ് പ്രസിഡന്റും ഇപ്പോഴത്തെ ചാരിറ്റി കോര്‍ഡിനേട്ടറും ആയ ശ്രീമതി രാജി മേനോന്‍ അനുസ്മരിച്ചു. വലിപ്പച്ചെറുപ്പ, പഴയപുതിയ, ജാതിമത ചിന്തകള്‍ക്ക് അതീതം ആയി എല്ലാവിധ ആളുകളെയും, മങ്ക എന്ന ആ വലിയ കുടക്കീഴില്‍ അണിനിരത്തുവാന്‍ സാജുവിന്റെ നേതൃതത്തിലുള്ള ബോര്‍ഡിന് കഴിഞ്ഞു.

 ലാസ് വെഗാസ് കണ്‍വെന്‍ഷനിലൂടെ സാജു ജോസഫ് ആദ്യമായി ഫോമ പരിപാടികളില്‍ പങ്കെടുക്കുകയും. ഇതില്‍ ജോണ്‍ കൊടിയന്‍ സംവിധാനം ചെയ്യ്ത് മങ്ക അവതരിപ്പിച്ച മുടിയനായ പുത്രന്‍ എന്ന സാമൂഹ്യ നാടകത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുകയും ഉണ്ടായി.

മങ്കയുടെ മുന്‍ പ്രസിഡന്റ് സാജു ജോസഫ് ഫോമ നാഷണല്‍ കമ്മറ്റിയിലേക്ക് ...മങ്കയുടെ മുന്‍ പ്രസിഡന്റ് സാജു ജോസഫ് ഫോമ നാഷണല്‍ കമ്മറ്റിയിലേക്ക് ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക