Image

ബേസിംഗ്‌ സ്റ്റോക്ക്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‌ പുതിയ നേതൃത്വം

Published on 02 February, 2012
ബേസിംഗ്‌ സ്റ്റോക്ക്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‌ പുതിയ നേതൃത്വം
ബേസിംഗ്‌സ്റ്റോക്ക്‌: ബേസിംഗ്‌ സ്റ്റോക്ക്‌ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി 29ന്‌ ബേസിംഗ്‌സ്റ്റോക്കില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിലാണ്‌ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ നടന്നത്‌.

പുതിയ ഭാരവാഹികളായി ജോണി ജോസഫ്‌ കല്ലട (പ്രസിഡന്റ്‌), രാജേഷ്‌ പാലമറ്റത്തില്‍ (വൈസ്‌ പ്രസിഡന്റ്‌) രാജേഷ്‌ ബേബി വരിക്കൊളില്‍ (സെക്രട്ടറി), ഫിലിപ്പ്‌ കൊണ്‌ടൂര്‍ (ജോയിന്റ്‌ സെക്രട്ടറി), വിന്‍സെന്റ്‌ പോള്‍ (ട്രഷറര്‍) എന്നിവരെയും ഇന്റര്‍നാഷണല്‍ ഓഡിറ്ററായി ഷാജി മാത്യുവും എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായി ബിജു കണ്‌ടരപ്പള്ളില്‍, മാര്‍ട്ടിന്‍ ജോസഫ്‌, ഷിബിന്‍ കുര്യാക്കോസ്‌, സാജു സ്റ്റീഫന്‍, പൗലോസ്‌ പാല്ലാട്ടി, രാജു കുഞ്ചെറിയ, ഗിയോര്‍ മുണ്‌ടക്കല്‍, സോണി കുര്യന്‍, റോയ്‌ ജോസഫ്‌ എന്നിവരെയും തെരഞ്ഞെടുത്തു.
ബേസിംഗ്‌ സ്റ്റോക്ക്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‌ പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക