Image

സ്വാന്‍സി മലയാളി അസോസിയേഷന്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു

Published on 02 February, 2012
സ്വാന്‍സി മലയാളി അസോസിയേഷന്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു
സ്വാന്‍സി: സ്വാന്‍സി മലയാളി അസോസിയേഷന്റെ പുതുവത്സരാഘോഷം ജനുവരി 28ന്‌ (ശനി) നടന്നു. വൈകുന്നേരം അഞ്ചു മുതല്‍ സോഷ്യല്‍ ക്ലബില്‍ നടന്ന ആഘോഷങ്ങള്‍ക്ക്‌ സ്വാന്‍സിയിലെ ആദ്യകാല മലയാളിയും അസോസിയേഷന്റെ ഉപദേശക സമിതി അംഗവുമായ പീറ്റര്‍ ബാരന്‍ ഉദ്‌ഘാടനം ചെയ്‌തു.

അസോസിയേഷന്‍ പ്രസിഡന്റ്‌ ടോമി ജോസഫ്‌ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബിന്‍സു ജോണ്‍ സ്വാഗതവും സെക്രട്ടറി ബിജു വിതയത്തില്‍ നന്ദിയും പറഞ്ഞു.

യോഗത്തില്‍ അന്തരിച്ച സുകുമാര്‍ അഴീക്കോടിനോടുള്ള ആദരസൂചകമായി രണ്‌ടു മിനിട്ട്‌ മൗനം ആചരിച്ചു. സമ്മേളനത്തിനുശേഷം ആഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. റോജി ചങ്ങനാശേരിയുടെ നേതൃത്വത്തില്‍ ഗാനമേളയും മിമിക്‌സും നടത്തി. പുതുവത്സര ഡിന്നറോടെ ആഘോഷങ്ങള്‍ സമാപിച്ചു.
സ്വാന്‍സി മലയാളി അസോസിയേഷന്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക