Image

റിയാദില്‍ തൃക്കരിപ്പൂര്‍ പ്രവാസി അസോസിയേഷന്‍ പേരന്റിംഗ്‌ ക്ലാസ്‌ നടത്തി

Published on 02 February, 2012
റിയാദില്‍ തൃക്കരിപ്പൂര്‍ പ്രവാസി അസോസിയേഷന്‍ പേരന്റിംഗ്‌ ക്ലാസ്‌ നടത്തി
റിയാദ്‌: തൃക്കരിപ്പൂര്‍ നിവാസികളുടെ റിയാദിലെ പൊതുവേദിയായ തൃക്കരിപ്പൂര്‍ പ്രവാസി അസോസിയേഷന്‍ (തൃപ) സംഘടിപ്പിച്ച പേരന്‍റിംഗ്‌ ക്ലാസ്‌ പ്രവാസികള്‍ക്ക്‌ വേറിട്ട അനുഭവമായി. ബത്‌ഹയിലെ ന്യൂ സഫാമക്ക ഓഡിറ്റോറിയത്തില്‍ റിയാദ്‌ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്‌ട്‌ ഷക്കീബ്‌ കൊളക്കാടന്‍ ക്ലാസ്‌ ഉദ്‌ഘാടനം ചെയ്‌തു.

തൃപ നിര്‍വാഹക സമിതി അംഗം വി.കെ.പി ബഷീര്‍ രൂപകല്‍പ്പന ചെയ്‌ത സംഘടനയുടെ ലോഗോ മുതിര്‍ന്ന പ്രവാസിയും ഉപദേശക സമിതി അംഗം അബ്‌ദുസലാം തൃക്കരിപ്പൂര്‍ പ്രകാശനം ചെയ്‌തു. നാസര്‍ കാരന്തൂര്‍ (ഏഷ്യാനെറ്റ്‌), റഫീഖ്‌ പന്നിയങ്കര (ന്യൂ സഫാമക്ക) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഷാഹിദ്‌ ബീരിച്ചേരി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി.

സിജി സീനിയര്‍ ട്രെയിനര്‍ പി.പി അബ്‌ദുള്‍ ലത്തീഫിന്‍െറ നേതൃത്വത്തില്‍ കുട്ടികളോട്‌ രക്ഷിതാക്കള്‍ പെരുമാറേണ്‌ട വിധം, ഇന്റര്‍നെറ്റിന്‍േറയും മൊബൈലിന്റേയും ശരിയായ ഉപയോഗം കുട്ടികള്‍ക്ക്‌ ബോധ്യപ്പെടുത്തേണ്‌ട ആവശ്യകത, റിമോട്ട്‌ പേരന്റിംഗിന്‍െറ പ്രത്യേകതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ ക്ലാസ്‌ എടുത്തു. അബ്‌ദുസലാം വി.പി.പി, പത്‌മനാഭന്‍ ടി.കെ, അബ്‌ദുള്‍ ഖാദര്‍ മാടമ്പിലത്ത്‌, ജമാല്‍ വി.പി, യാസര്‍ വി.പി.പി, ശിഹാബ്‌ പി, സുബൈര്‍ എം.വി തുടങ്ങിയവര്‍ നേതൃത്വം കൊടുത്ത പരിപാടിയില്‍ ഇസ്‌മായില്‍ കാരോളം സ്വാഗതവും ഷാഹിദ്‌ ബീരാച്ചേരി നന്ദിയും പറഞ്ഞു.
റിയാദില്‍ തൃക്കരിപ്പൂര്‍ പ്രവാസി അസോസിയേഷന്‍ പേരന്റിംഗ്‌ ക്ലാസ്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക