Image

മെല്‍ബണ്‍ നോര്‍ത്ത്‌സൈഡ് മലയാളി കമ്യൂണിറ്റിക്കു പുതിയ നേതൃത്വം

Published on 08 June, 2016
മെല്‍ബണ്‍ നോര്‍ത്ത്‌സൈഡ് മലയാളി കമ്യൂണിറ്റിക്കു പുതിയ നേതൃത്വം

 മെല്‍ബണ്‍: നോര്‍ത്ത്‌സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്റെ (എന്‍എംസിസി) 2016-17 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. 

പുതിയ ഭാരവാഹികളായി മെല്‍വിന്‍ ഡൊമിനിക് (പ്രസിഡന്റ്), സിബി ഐസക് (വൈസ് പ്രസിഡന്റ്), റോഷന്‍ സജു (സെക്രട്ടറി), ഷീബ ജോണ്‍സ് (ജോ.സെക്രട്ടറി), ഷാജി മാത്യു (ട്രഷറര്‍), പോള്‍ സെബാസ്റ്റ്യന്‍, ലിജ ജോഷി (ഇവന്റ് കോഓര്‍ഡിനേറ്റേഴ്‌സ്), ക്ലീറ്റസ് ചാക്കോ (സ്‌പോട്‌സ് കോഓര്‍ഡിനേറ്റര്‍), ആന്റണി ബിജു, സഞ്ജു ജോണ്‍ (പിക്‌നിക് കോഓര്‍ഡിനേറ്റേഴ്‌സ്), പ്രിനു ജോണ്‍ (പ്രോജക്ട് ഓഫീസര്‍), തോമസ് പണിക്കര്‍ (ഓഡിറ്റര്‍), ജയ്‌മോള്‍ ജോബി (ജാലകം എഡിറ്റര്‍), അലന്‍ സജി, ലിന്‍ മാത്യു, കാതറിന്‍ ക്ലീറ്റസ് (കിഡ്‌സ് പ്രോഗ്രാം കോഓര്‍ഡിനേറ്റേഴ്‌സ്) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സജി ജോസഫ്, റോയ് ജോസഫ്, ജോണ്‍സണ്‍ ജോസഫ്, ബിജോ ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു.

ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 13നു (തിങ്കള്‍) കായിക ദിനമായി ആഘോഷിക്കും. സ്‌പോട്‌സ് കോഓര്‍ഡിനേറ്റര്‍ ക്ലീറ്റസ് ചാക്കോ, പ്രസിഡന്റ് മെല്‍വിന്‍ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തില്‍ ക്രേഗിബേണ്‍ ഹൈഗേറ്റ് റിസര്‍വ് ഗ്രൗണ്ടില്‍ വിവിധ കായിക മത്സരങ്ങള്‍ നടത്തും. വിക്‌റ്റോറിയന്‍ കാന്‍സര്‍ കൗണ്‍സിലിന്റെ ധനശേഖരാര്‍ഥം ക്ലബിന്റെ ആഭിമുഖ്യത്തില്‍ ബിഗസ്റ്റ് മോര്‍ണിംഗ് ടീയും അന്നേ ദിവസം സംഘടിപ്പിച്ചിട്ടുണ്ട്.

ജൂലൈ രണ്ടിനു (ശനി) ബുള്ള കമ്യൂണിറ്റി സെന്ററില്‍ ഫാമിലി ഡിന്നര്‍ നൈറ്റും സെപ്റ്റംബര്‍ 17നു (ശനി) എപ്പിംഗ് ഗാലാഡ കമ്യൂണിറ്റി സെന്ററില്‍ ഓണാഘോഷവും സെപ്റ്റംബര്‍ 23, 24, 25 തീയതികളില്‍ കൂനവാര ഫാം റിസോര്‍ട്ടില്‍ ഫാമിലി ക്യാമ്പും സംഘടിപ്പിക്കാന്‍ തീരുമാനമായതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ മേനാച്ചേരി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക