Image

മെല്‍ബണില്‍ ഇഫ്താര്‍ നോമ്പുതുറ ജൂണ്‍ 12ന്

Published on 08 June, 2016
മെല്‍ബണില്‍ ഇഫ്താര്‍ നോമ്പുതുറ ജൂണ്‍ 12ന്

 മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ മലയാളി ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ മെല്‍ബണിലെ ടോട്ടന്‍ ഹാമില്‍ വിപുലമായ രീതിയില്‍ ഇഫ്താര്‍ നോമ്പുതുറയും സംഗമവും സംഘടിപ്പിക്കുന്നു. 

ജൂണ്‍ 12നു ടോട്ടന്‍ ഹാമിലെ സണ്‍ ഷൈന്‍ റോഡിലുള്ള ഓസ്‌ട്രേലിയ ലൈറ്റ് ഫൈണേ്ടഷനില്‍ ഉച്ചകഴിഞ്ഞു 3.30 നാണ് ചടങ്ങുകള്‍. 

എല്ലാ വര്‍ഷവും AMlA യുടെ നേതൃത്വത്തില്‍ നോമ്പുതുറയും തുടര്‍ന്നു സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിക്കാറുണ്ട്. റംസാന്റെ പതിവുള്ള നോമ്പു നോക്കലും ഈ കാലത്ത് വിശ്വാസികള്‍ ഇഷ്ട ഭക്ഷണങ്ങള്‍ ത്യജിച്ചും മറ്റുള്ളവരെ പരമാവധി സഹായിച്ചും അങ്ങനെ നോമ്പ് ഒരു കാരുണ്യത്തിന്റെ വ്രതമായി മാറ്റുന്നതിലും ശ്രദ്ധിച്ചു വരുന്നു. ഞായറാഴ്ച നടക്കുന്ന നോമ്പുതുറയിലും ഇഫ്താര്‍ സംഗമത്തിലും ഓസ്‌ട്രേലിയയിലെ വിവിധ മതമേലധ്യക്ഷന്‍മാര്‍, സാംസ്‌കാരിക സംഘടനാ നേതാക്കള്‍, ഓസ്‌ടേലിയന്‍ പോലീസ് മേധാവികള്‍, മാധ്യമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയ വിവിധ തുറകളിലെ ആളുകള്‍ ഇഫ്താറിലും സാംസ്‌കാരിക സമ്മേളനങ്ങളിലും പങ്കെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക