Image

വിന്‍സന്റ് ബോസ് മാത്യു ഫോമാ അഡൈ്വസറി കൗണ്‍സില്‍ വൈസ് ചെയര്‍മാനായി മത്സരിക്കുന്നു

Published on 08 June, 2016
വിന്‍സന്റ് ബോസ് മാത്യു ഫോമാ അഡൈ്വസറി കൗണ്‍സില്‍ വൈസ് ചെയര്‍മാനായി മത്സരിക്കുന്നു
ലോസാഞ്ചലസ്: ഫോമാ നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ വൈസ് ചെയര്‍മാനായി വിന്‍സന്റ് ബോസ് മാത്യുവിനെ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ നോമിനേറ്റ് ചെയ്തു. സംഘടനയില്‍ ദീര്‍ഘകാലമായി മികച്ച സേവനമനുഷ്ഠിക്കുന്ന വിന്‍സന്റ് ഈ സ്ഥാനത്തിനു സര്‍വധാ യോഗ്യനാണെന്നു മങ്ക പ്രസിഡന്റ് ബന്‍സി മാത്യു, സെക്രട്ടറി സിജോ പാറപ്പള്ളി എന്നിവര്‍ ചൂണ്ടിക്കാട്ടി.

ഫോമയുടെ തുടക്കം മുതല്‍ സജീവമായി പ്രവര്‍ത്തന രംഗത്തുള്ള വിന്‍സന്റ് ബോസ് ഫൊക്കാനയിലും സജീവമായിരുന്നു. സംഘടനയുടെ പിളര്‍പ്പിന്റെ സമയത്ത് കേസ് നടത്താനും മറ്റും രംഗത്തുണ്ടായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് 'പുഴ പോലവള്‍' എന്ന സിനിമ നിമ്മിച്ചു
വിവിധ സംഘടനകളില്‍ നേത്രു രംഗത്തു പ്രവര്‍ത്തിച്ച വിന്‍സന്റ് കലാരംഗത്തും പ്രവര്‍ത്തിക്കുന്നു. ബ്യൂട്ടി പാജന്റ് അടക്കം പല കലാമത്സരങ്ങളുടെയും ജഡ്ജിംഗ് പാനലില്‍ അംഗമായി.
ഫോമാ ജുഡിഷ്യല്‍ കമ്മിറ്റി വൈസ് ചെയര്‍ ആയും മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഫോമാ വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റായിരുന്നു. പിറവം പ്രവാസി ഗ്ലോബല്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ പിറവം നിവാസികള്‍ക്ക് ഒട്ടേറെസ്‌കോളര്‍ഷിപ്പുകള്‍ നല്‍കി.
ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്ന വിന്‍സന്റ് മറ്റുള്ളവരെ സഹായിക്കുക എന്നത് ജീവിത വ്രതമായി കാണുന്ന അപൂര്‍വം ചിലരിലൊരാളാണു.
ജസ്റ്റീസ് ഫോര്‍ ഓള്‍ നേതാവ്പ്രേമാ ആന്റണിയുടെ സഹോദരനും നടന്‍ തമ്പി ആന്റണിയുടെ അളിയനുമാണു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക