Image

വിസ്മയക്കാഴ്ചകളുമായി ഓസ്‌ട്രേലിയന്‍ ഡ്രീംസ് ജൂണ്‍ 18നു ബ്രിസ്‌ബേനില്‍

Published on 10 June, 2016
വിസ്മയക്കാഴ്ചകളുമായി ഓസ്‌ട്രേലിയന്‍ ഡ്രീംസ് ജൂണ്‍ 18നു ബ്രിസ്‌ബേനില്‍

   ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലുള്ള ഷെല്‍ഡണ്‍ ഇവന്റ് സെന്ററില്‍ ജൂണ്‍ 18നു (ശനി) ലൈവ് ഓര്‍ക്കസ്ട്രായുടെ അകമ്പടിയോടെ നടക്കുന്ന മെഗാഷോ 'ഓസ്‌ട്രേലിയന്‍ ഡ്രീംസ്' ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകരായ മാജിക് മൂണ്‍ എന്റര്‍ടൈന്‍മെന്റ്‌സ് അറിയിച്ചു.

വിജയ് യേശുദാസ്, റിമി ടോമി, അഫ്‌സല്‍ എന്നിവരെ കൂടാതെ ഹാസ്യാത്മക സ്‌കിറ്റുകളുമായി ടിനി ടോം, ബൈജു പാലാ, കോട്ടയം അജീഷ് എന്നിവരും നൃത്ത ശില്പങ്ങളുമായി സുപ്രസിദ്ധ സിനിമാ താരം രമ്യാ നമ്പീശനും തുടങ്ങി 18ല്‍ പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ മെഗാഷോ ബ്രിസ്‌ബേനിലുള്ള മലയാളികള്‍ക്ക് അപൂര്‍വ നിമിഷങ്ങളാണ് ഒരുക്കുന്നത്.

ഇന്ത്യയില്‍ നിന്നും എത്തുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ആദ്യത്തെ പരിപാടി എന്നതും ഓസ്‌ട്രേലിയന്‍ ഡ്രീംസിനു സ്വന്തം. 

കലാകാരന്മാരുടേയും വീസ സംബന്ധമായ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായതായി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോബിന്‍ അറിയിച്ചു.

ബ്രിസ്‌ബേന്‍ ഷോയില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേരുന്നവരുടെ സൗകര്യാര്‍ഥം ഗെയിറ്റുകള്‍ വൈകുന്നേരം നാലിനു തന്നെ തുറന്നുകൊടുക്കുന്നതാണ്.

സിഡ്‌നി ആസ്ഥാനമായുള്ള പ്രൈ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനാണു പരിപാടിയുടെ സെക്യൂരിറ്റി ചുമതല. പരിപാടിക്കു വരുന്നവര്‍ ടിക്കറ്റിന്റെ പ്രിന്റ് കോപ്പിയോ 
ഇലക്ട്രോണിക് കോപ്പിയോ കൈവശം കരുതേണ്ടതാണ്. ടിക്കറ്റ് ഇ-മെയിലില്‍ കിട്ടിയിട്ടില്ലാത്തവര്‍ എത്രയും വേഗം സംഘാടകുമായി ബന്ധപ്പെടേണ്ടതാണ്. മെഗാഷോയില്‍ പങ്കെടുക്കുവാന്‍ എത്തുന്നവരുടെ സൗകര്യാര്‍ഥം ഓഡിറ്റോറിയത്തിനുള്ളില്‍ ഒരു ലഘുഭക്ഷണശാല പ്രവര്‍ത്തിക്കുന്നതാണ്. ലഘുഭക്ഷണത്തിന്റെയും ബിരിയാണിയുടെയും കൂപ്പണുകള്‍ കൗണ്ടറില്‍ ലഭ്യമാണ്.

ഷോയുടെ ടിക്കറ്റ് ആവശ്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടുകയോ www.magicmoon.com എന്നവെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണമെന്നു സംഘാടകര്‍ അിറയിച്ചു.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സിബി തോമസ്, ഷാന്‍പോള്‍, സജി പഴയാറ്റില്‍, സാജു കലവറ, റ്റോം ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക