Image

പ്രവാസി പ്രതിഭാ പുരസ്‌കാരം സന്തോഷ് കരിമ്പുഴക്ക്

Published on 11 June, 2016
പ്രവാസി പ്രതിഭാ പുരസ്‌കാരം സന്തോഷ് കരിമ്പുഴക്ക്

  മുതലമട: സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവാസി പ്രതിഭാ പുരസ്‌കാരം സന്തോഷ് കരിമ്പുഴക്ക്. പത്രപ്രവര്‍ത്തന രംഗത്തും ഡോക്യുമെന്ററി രംഗത്തും മികച്ച സംഭാവനകള്‍ പ്രവാസിലോകത്തിനു നല്കിയതിനെ പരിഗണിച്ചാണ് പുരസ്‌കാരം. മുതലമടയില്‍ നടന്ന ചടങ്ങില്‍ പണ്ഡിത് ശിവകുമാര്‍ ശര്‍മ പുരസ്‌കാരം സമ്മാനിച്ചു. 

കഴിഞ്ഞ ഏഴുവര്‍ഷത്തിലധികമായി ഓസ്‌ട്രേലിയയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ ടൈംസ് പത്രത്തിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുകയാണ് സന്തോഷ് കരിമ്പുഴ. പത്തിലധികം ഡോക്യുമെന്ററികള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. 2009-ല്‍ സിഡ്‌നിയില്‍ നടന്ന ഫിലിം ഫെസ്റ്റിവലില്‍ സന്തോഷ് കരിമ്പുഴ രചനയും സംവിധാനവും നിര്‍വഹിച്ച മുണ്ടൂരിന്റെ കഥാവഴികള്‍ മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിയായി തെരഞ്ഞെടുത്തിരുന്നു. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡുള്‍പ്പെടെ ഭാരതീയ വിദ്യാഭവന്‍ ഓസ്‌ട്രേലിയ അവാര്‍ഡ്, ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഏഛജകഛ) അവാര്‍ഡ്, പ്രവാസി ഭാരതി അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ട്രസ്റ്റ് ചെയര്‍മാന്‍ പി.സുനില്‍ ദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംഎല്‍എ മാരായ ബാബു, കെ. കൃഷ്ണന്‍കുട്ടി എന്നിവരും ഡോ. രാമസ്വാമി, എഴുത്തുകാരി മനോരമ ശര്‍മ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ശ്രീജിത്ത് തച്ചന്‍കാട് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക