Image

അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി വിമല്‍കുമാര്‍. എസ്.

അനില്‍ പെണ്ണുക്കര Published on 03 February, 2012
അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി വിമല്‍കുമാര്‍. എസ്.
വരകള്‍ക്കും, വര്‍ണ്ണങ്ങള്‍ക്കും ജീവന്റെ തുടിപ്പുകള്‍ നല്‍കി ഒരു കലാകാരന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമാകുന്നു വിമല്‍ കുമാര്‍ ശശിധരന്‍ ….

വരച്ചു തീര്‍ത്ത എല്ലാ പെയിന്റിംഗുകളും പുതിയ കഥകളും, പുതിയ സംസ്‌കാരവും നമുക്ക് കാണിച്ചുതരുന്നു. ഓരോ ചിത്രങ്ങളും കലാഹൃദയമുള്ളവരെ കീഴടക്കുന്നു. വിമല്‍കുമാര്‍ വരച്ച ചിത്രങ്ങള്‍ എല്ലാം തന്നെ ഒന്നിനോടൊന്ന് വ്യത്യസ്തവും ചിത്രരചനാമേഖലയില്‍ പുതുമ നിറഞ്ഞതുമാണ്. വരകള്‍ക്ക് ജീവന്‍ പകരുന്ന ആനിമേഷനിലും പുതിയ മാനങ്ങള്‍ കാണുകയാണ് ഈ ചെറുപ്പക്കാരന്‍. അമേരിക്കയില്‍ എത്തുന്നതിനുമുമ്പ് അമൃതാടിവിയില്‍ ആനിമേഷന്‍ ആര്‍ട്ടിസ്റ്റായി ജോലി നോക്കുകയായിരുന്നു വിമല്‍ .

അദ്ദേഹത്തിന്റെ വരകളില്‍ കൂടുതലും രാധാ-കൃഷ്ണസങ്കല്പം ഒളിഞ്ഞിരുപ്പുണ്ട്. ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരാള്‍ക്ക് മാത്രമേ യഥാര്‍ത്ഥ കലാകാരനാകാനാകൂ എന്ന് വിമലിന്റെ ചിത്രങ്ങളില്‍ കൂടി നമുക്ക് മനസിലാക്കാം. കാരണം ഈ ചിത്രങ്ങളിലെല്ലാം വരയിലേയും, വര്‍ണ്ണത്തിലേയും ദൈവിക സ്പര്‍ശമാണ്.
നിരവധി പ്രോട്രെറ്റുകള്‍ , ലാന്റ്‌സ്‌കേപിംഗ് ചിത്രങ്ങള്‍ എല്ലാം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാകുന്നു. അമൃതാനന്ദമയിയും കൃഷ്ണനും, കൃഷ്ണനും രാധയും, രാധ, അമൃതാനന്ദമയിയുടെ കുട്ടിക്കാലം ഇവയെല്ലാം വര്‍ണ്ണങ്ങളിലെ വിസ്മയം തന്നെയാണ്. കൃഷ്ണന്റെ മുരളീനാദത്തില്‍ മനം മയങ്ങി വീണയുമായി ഇരിക്കുന്ന രാധയുടെ ചിത്രം ഏതൊരു ഭാരതീയന്റേയും മനസ്സിനെ നൈര്‍മല്യമുള്ളതാക്കുമെന്നത് തീര്‍ച്ച.

അമേരിക്കയില്‍ നോര്‍ത്ത് കരോലിനയില്‍ താമസമാക്കിയതിനുശേഷം വരയിലും, ആനിമേഷനിലും കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ് വിമല്‍. വര്‍ണ്ണങ്ങളുടെ ലോകത്ത് തുണയായി സഹധര്‍മ്മിണി ഇന്ദുലേഖയും ഒപ്പമുണ്ട്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്ന് അപ്ലൈഡ് ആര്‍ട്ടില്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട് വിമല്‍ . കേരളീയ ചിത്രകലാ പാരമ്പര്യം ലോകത്തിനു തന്നെ കാണിച്ചു നല്‍കിയ രാജാ രവിവര്‍മ്മയുടെ പാരമ്പര്യത്തിന്റെ ഇങ്ങേത്തലയ്ക്കലെ കണ്ണിയാവുകയാണ് വിമല്‍ . മള്‍ട്ടിമീഡിയയ്ക്കും, കലാലോകത്തിനും ഒരു മുതല്‍ക്കൂട്ടും, അതിലുപരി അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനിക്കാവുന്നതുമാ
വിമല്‍കുമാറിന്റെ
ചിത്രങ്ങളെ കൂടുതല്‍ അിയാന്‍ vimalartist.blogspot.com എന്ന ബ്ലോഗ് സന്ദര്‍ശിക്കാം.
അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി വിമല്‍കുമാര്‍. എസ്.അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി വിമല്‍കുമാര്‍. എസ്.അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി വിമല്‍കുമാര്‍. എസ്.അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി വിമല്‍കുമാര്‍. എസ്.അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി വിമല്‍കുമാര്‍. എസ്.അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി വിമല്‍കുമാര്‍. എസ്.അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി വിമല്‍കുമാര്‍. എസ്.അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി വിമല്‍കുമാര്‍. എസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക