Image

രാജു വി. സക്കറിയ ഫൊക്കാന ട്രസ്റ്റിബോര്ഡിലേക്ക്; പിന്തുണയുമായി നിരവധി അസോസിയേഷനുകള്

Published on 13 June, 2016
രാജു വി. സക്കറിയ ഫൊക്കാന ട്രസ്റ്റിബോര്ഡിലേക്ക്; പിന്തുണയുമായി നിരവധി അസോസിയേഷനുകള്
ന്യൂയോര്ക്ക്: അമേരിക്കന് മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ട്രസ്റ്റി ബോര്ഡിലേക്ക് പ്രമുഖ സംഘാടകനും ബിസിനസുകാരനുമായ രാജു വി. സക്കറിയ മത്സരിക്കുന്നു. ഇന്ത്യന് അമേരിക്കന് മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ പ്രസിഡന്റായ രാജു നോര്ത്ത് അമേരിക്കയില് അറിയപ്പെടുന്ന മികച്ച സംഘാടകരില് ഒരാളാണ്. മുപ്പത്തിയഞ്ചുവര്ഷം മുമ്പ് ജോലിയുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം ന്യൂയോര്ക്കിലേക്ക് കുടിയേറിയത്. ഇരുപത് വര്ഷം മുമ്പ് ആരംഭിച്ച മെഡിക്കല് ട്രാന്‌സ്‌പോര്‌ട്ടേഷന് ബിസിനസ് തന്റെ കഠിനാധ്വാനം കൊണ്ട് ന്യൂയോര്ക്കിലെ അറിയപ്പെടുന്ന സംരംഭമായി വളര്ത്തിയെടുക്കാന് അദ്ദേഹത്തിന് സാധിച്ചു. 

അമേരിക്കയിലെ വിവിധ മലയാളി സംഘടനകളിലെ സജീവ പ്രവര്ത്തകനും സംഘാടകനുമായിരുന്നു രാജു. ഇന്ത്യന് അമേരിക്കന് മലയാളി ചേംബര് ഓഫ് കൊമേഴ്‌സിന്റെ വൈസ് പ്രസിഡന്റ്, ട്രഷറാര് എന്നീപദവികള് വഹിച്ചിട്ടുണ്ട്.  ന്യൂയോര്ക്കിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വെസ്റ്റ് ചെസ്്റ്റര് മലയാളി അസോസിയേഷന്റെ പ്രസിഡന്റായി പ്രവര്ത്തിച്ചു. ഫൊക്കാനയുടെ നാഷ്ണല് കമ്മറ്റി അംഗമായിരുന്ന രാജു ന്യൂയോര്ക്ക് റിജിയന് വൈസ്പ്രസിഡന്റായും പ്രവര്ത്തിച്ചിട്ടുണ്ട്. സംഘാടക മികവുകൊണ്ട് 2008 ല് ഫൊക്കാനയുടെ സില്വര്ജൂബിലിയുടെ ട്രഷറാര് സ്ഥാനം അദ്ദേഹത്തെ തേടിവന്നു. മറ്റുള്ളവര് ഏറ്റെടുക്കാന് മടിച്ച പദവി ധൈര്യസമേതം ഏറ്റെടുത്ത് സില്വര് ജൂബിലി ആഘോഷം പൂര്വാധികം ഭംഗിയായി നടത്തുകയും അയ്യായിരത്തില്പ്പരം ഡോളര് നീക്കിയിരിപ്പുണ്ടാക്കി ആല്ബിനിയിലേക്കു നല്കി പ്രവര്ത്തന മികവു തെളിയിച്ച വ്യക്തി കൂടിയാണ് രാജു വി. സക്കറിയ.

ഫൊക്കാനയുടെ പ്രവര്ത്തനങ്ങള് ന്യൂജനറേഷന് വേണ്ടിയുള്ളതുകൂടിയാകണം. മലയാളി യുവത്വത്തെ അമേരിക്കയുടെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇനിയുണ്ടാകേണ്ടത്. ഇവിടത്തെ മുഖ്യധാര രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളില് നമ്മുടെ യുവത്വത്തെ എത്തിക്കാന് കഴിഞ്ഞാല് അത് നാം മലയാളികള്‌ക്കെല്ലാവര്ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. 2010 മുതല് ഫൊക്കാനയുടെ സാരഥ്വം ഒരു വ്യക്തി കൈയടക്കിയിരിക്കുകയാണ്. ട്രസ്റ്റി ബോര്ഡിന്റെ പ്രവര്ത്തനം വ്യക്തി താല്പ്പര്യങ്ങള്ക്കും സാമ്പത്തിക നേട്ടങ്ങള്ക്കും ഭരണഘടന വിരുദ്ധമായ പ്രവര്ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ഇതിന് അറുതി വരുത്തുന്നതിന് തമ്പി ചാക്കോയുടെ നേതൃത്വത്തിലുള്ള സാരഥ്വം ഫൊക്കാനയ്ക്ക് അനിവാര്യമാണ്. ഫൊക്കാനയുടെ ട്രസ്റ്റി ബോര്ഡില് നേതൃത്വ മാറ്റം വരുത്തുന്നതിലേക്ക് രാജു വി. സക്കറിയയെ ട്രസ്റ്റി ബോര്ഡിലേക്ക് വിജയിപ്പിക്കുക. എടത്വ സ്വദേശിയായ രാജു നാട്ടിലും അമേരിക്കയിലുമായി നിരവധി ജീവകാരുണ്യപ്രവര്ത്തനങ്ങളില് സജീവ സാന്നിധ്യമാണ്.
രാജു വി. സക്കറിയ ഫൊക്കാന ട്രസ്റ്റിബോര്ഡിലേക്ക്; പിന്തുണയുമായി നിരവധി അസോസിയേഷനുകള്
Join WhatsApp News
s madhavan 2016-06-13 10:30:28
Congratulations .
BEST WISHES for a BETTER FOKANA ...... GoodLuck.
Mathew V. Zacharia (NYS.School Board Member.1993-2002 2016-06-13 12:43:08
I hope and pray that public will support your endeavor. You desreve and my blessing.
Koshy Oommen 2016-06-14 06:36:44
Wish you ALL THE BEST
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക