Image

കാന്‍ബറയില്‍ വിവാഹ ഒരുക്ക കോഴ്‌സ് ജൂലൈ 25 മുതല്‍

Published on 15 June, 2016
കാന്‍ബറയില്‍ വിവാഹ ഒരുക്ക കോഴ്‌സ് ജൂലൈ 25 മുതല്‍

 മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപത കുടുംബപ്രേഷിത വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവാഹ ഒരുക്ക കോഴ്‌സ് ജൂലൈ 25, 26, 27 (തിങ്കള്‍, ചൊവ്വ, ബുധന്‍) തീയതികളില്‍ കാന്‍ബറയിലെ നരബുണ്ടയിലുള്ള പോളീഷ് സെന്ററില്‍ നടത്തുന്നു. 

25നു രാവിലെ ഒന്‍പതിന് ആരംഭിച്ച് 27ന് ഉച്ചകഴിഞ്ഞു മൂന്നിനു സമാപിക്കുന്ന വിധത്തിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. കുടുംബ പ്രേഷിത വിഭാഗത്തില്‍ നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഫാ.ജോര്‍ജ് മങ്കൂഴിക്കരിയുടെ നേതൃത്വത്തിലുള്ള ടീമാണ് ക്ലാസുകള്‍ നയിക്കുന്നത്.

വിവരങ്ങള്‍ക്ക്: ഫാ. ജോര്‍ജ് മങ്കൂഴിക്കരി 0438 411 417, ഇമെയില്‍: gmankuzhikkary@gmail.com

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക