ന്യൂയോര്‍ക്ക്: 2016-2018 വര്‍ഷത്തേക്കുള്ള ഫൊക്കാനയുടെ സാരഥികളായി മല്‍സരിക്കുന്ന മാധവന്‍ നായര്‍-ഫിലിപ്പോസ് ഫിലിപ്പ്- ഷാജി വര്‍ഗീസ്-ജോയി ഇട്ടന്‍-ഡോ. ജോസ് കാനാട്ട് ടീമിന് ഫൊക്കാനായുടെ എല്ലാ റീജിയണുകളില്‍ നിന്നും വമ്പിച്ച പിന്തുണ. ഫൊക്കാനയുടെ വിവിധ റീജിയണുകളില്‍ നിന്നും റീജിയണല്‍ പ്രസിഡന്റ്, കമ്മിറ്റി മെമ്പര്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്ക് മല്‍സരിക്കുന്ന ഭൂരിഭാഗം സ്ഥാനാര്‍ഥികളും മാധവന്‍ നായര്‍ ടീമിന് പിന്തുണ പ്രഖ്യാപിച്ചു. ഫൊക്കാനയുടെ കെട്ടുറപ്പിനും പുരോഗതിക്കുമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുവാനും തീരുമാനിച്ചു.
സ്ഥാനാര്‍ഥികളായ ഫിലിപ്പോസ് ഫിലിപ്പ്(ജനറല്‍ സെക്രട്ടറി), ജോയി ഇട്ടന്‍ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഷാജി വര്‍ഗീസ് (ട്രഷറര്‍), ഡോ. ജോസ് കാനാട്ട്( വൈസ് പ്രസിഡന്റ്), ഡോ. മാത്യു വര്‍ഗീസ് (അസോ. സെക്രട്ടറി), ഏബ്രഹാം വര്‍ഗീസ് (അസി.അസോസിയേറ്റ് സെക്രട്ടറി), ഏബ്രഹാം കളത്തില്‍(അസോ. ട്രഷറര്‍), സണ്ണി മറ്റമന(അസി. അസോസിയേറ്റ് ട്രഷറര്‍), കുര്യന്‍ പ്രക്കാനം(ബോര്‍ഡ് ഓഫ് ട്രസ്റ്റി), ലീലാ മാരേട്ട് (ബോര്‍ഡ് ഓഫ് ട്രസ്റ്റി), റീജിയണല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ശ്രീകുമാര്‍ ഉണ്ണിത്താന്‍, എറിക് മാത്യൂ, പൊന്നു പിള്ള, പ്രസാദ് ജോണ്‍, ഗീതാ ജോര്‍ജ്, ദാസ് കണ്ണംകുഴി, കമ്മിറ്റി അംഗങ്ങളായി മല്‍സരിക്കുന്ന സജി മോന്‍ ആന്റണി, ഗണേശ് നായര്‍, അലക്‌സ് തോമസ്, ശബരിനാഥ് നായര്‍, തോമസ് കൂവള്ളൂര്‍, മാത്യു ഉമ്മന്‍, ബിജി എസ് നായര്‍, ആശാ വിജയകുമാര്‍ എന്നിവരെ കൂടാതെ വിവിധസംഘടനാപ്രസിഡന്റുമാരും നേതാക്കളും മാധവന്‍ നായര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവരില്‍ പെടുന്നു.
ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, ഇന്‍ഡോ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ്, കേരള സമാജം, ലോംഗ് ഐലന്‍ഡ് മലയാളി അസോസിയേഷന്‍, കേരള കള്‍ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് അമേരിക്ക, കേരള കള്‍ചറല്‍ ഫോറം ന്യൂജേഴ്‌സി, മലയാളി അസോസിയേഷന്‍ ന്യൂജേഴ്‌സി, മലയാളി അസോസിയേഷന്‍ ടാമ്പ, സംഗമം ന്യൂയോര്‍ക്ക്, നാമം ന്യൂജേഴ്‌സി, ബ്രാംടണ്‍ മലയാളി അസോസിയേഷന്‍, കേരള ക്ലബ് ഡിട്രോയിറ്റ്, മിഷിഗണ്‍ മലയാളി അസോസിയേഷന്‍, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ചിക്കാഗോ, കൈരളി ഓഫ് ബാള്‍ട്ടിമൂര്‍, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ, ഒര്‍ലാന്‍ഡോ മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളില്‍ നിന്നുള്ള ഡെലിഗേറ്റ്‌സ് ആണ് വിവിധ സ്ഥാനങ്ങളിലേക്ക് മല്‍സരിക്കുന്നത്. ഫൊക്കാനയെ ശക്തമായി മുന്നോട്ട് നയിക്കാനും മലയാളികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാനും മാധവന്‍ നായര്‍ ടീമിനൊപ്പം അണിനിരക്കുവാന്‍ അഭ്യര്‍ഥിക്കുന്നു.
മാധവന്‍ നായര്‍- ഫീലിപ്പോസ് ടീമിലെ എല്ലാവരെയും ഒരുമിച്ച് പരിചയപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പ് മല്‍സരരംഗത്തെപറ്റിയുള്ള ആലോചനകള്‍ക്കുമായി ഒരു യോഗം ജൂണ്‍ 18 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കോങ്കേഴ്‌സിലുള്ള സാഫ്രണ്‍ റസ്റ്റോറന്റില്‍ വച്ച് കൂടുന്നുണ്ട്. 97 south route 303, Congers, NY -10920).
ന്യൂയോര്‍ക്ക്-ന്യൂജേഴ്‌സി ഏരിയയിലുള്ള ഡെലിഗേറ്റ്‌സ് യോഗത്തില്‍ പങ്കെടുക്കുമെന്ന് വാര്‍ത്താ ടീം അറിയിച്ചു.