Image

ജെമി പോള്‍സണ്‍ സലൂടെട്ടോറിയന്‍

ഷോളി കുമ്പിളുവേലി Published on 14 June, 2016
ജെമി പോള്‍സണ്‍ സലൂടെട്ടോറിയന്‍
ന്യൂയോര്‍ക്ക് വല്‍ഹാലാ ഹൈസ്‌കൂളിലെ ഇക്കൊല്ലത്തെ സലൂടെട്ടോറിയനായി മലയാളി വിദ്യാര്‍ത്ഥിയായ ജെമി പോള്‍സണ്‍ തെരഞ്ഞെടുക്കപ്പെട്ടു.

പഠന മികവിനോടൊപ്പം, ജെമി സ്‌കൂളിലെ ആര്‍ട്ട്‌സ് ക്ലബ്ബ് എന്‍വിറോണ്‍മെന്റ് ക്ലബ്, അക്കാദമിക് ചലഞ്ച്, വോക്‌സ് ലിറ്റററി മാഗസിന്‍ വിക്കിങ്ങ് ഗസറ്റ്, നാഷണല്‍ ഓണര്‍ സൊസൈറ്റി എന്നിവയിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

വൈറ്റ് പ്ലയിന്‍സ് ഹോസ്പിറ്റലില്‍ വോളണ്ടറിയായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന ജെമിക്ക് ബെസ്റ്റ് വോളണ്ടറിയര്‍ അവാര്‍ഡും അടുത്തിടയ്ക്ക് ലഭിക്കുയുണ്ടായി.

ന്യൂയോര്‍ക്കിലെ ബിന്‍ങ്ങ് ഹാംന്റന്‍ യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളേഴ്‌സ് പ്രോഗ്രാമില്‍ ചേര്‍ന്ന് പഠനം തുടരുന്നതിന് ആഗ്രഹിക്കുന്ന ഈ മിടുക്കി,  പാലാ ചീരാംങ്കുഴി പോള്‍സണ്‍-ആന്‍സി ദമ്പതികളുടെ മകളാണ്. ഇതേ സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാര്‍ത്ഥി അഖില്‍ ഏക സഹോദരനുമാണ്.


ജെമി പോള്‍സണ്‍ സലൂടെട്ടോറിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക