Image

മെല്‍ബണ്‍ രൂപത മൈനര്‍ സെമിനാരി

Published on 17 June, 2016
മെല്‍ബണ്‍ രൂപത മൈനര്‍ സെമിനാരി

 മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ മൈനര്‍ സെമിനാരി ജൂണ്‍ 18 (ശനി) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നാമധേയത്തിലുള്ള മൈനര്‍ സെമിനാരി കേരളത്തില്‍ തൃശൂര്‍ ജില്ലയിലുള്ള പഴയന്നൂരിലാണു തുടക്കം കുറിക്കുന്നത്. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ഓഗസ്റ്റ് 20നു നടക്കും. 

മലബാര്‍ മിഷനറി ബ്രദേഴ്‌സിന്റെ ഭവനത്തിലാണു സെമിനാരി താത്കാലികമായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. റവ. ഡോ. ലോറന്‍സ് തൈക്കാട്ടിലിനെ സെമിനാരിയുടെ റെക്ടറായി മാര്‍ ബോസ്‌കോ പുത്തൂര്‍ നിയമിച്ചു.

കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നും സന്യാസ സമൂഹങ്ങളില്‍നിന്നു പതിന്നാറോളം വൈദികര്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയിലെ ഇടവകകളില്‍ സേവനം ചെയ്യുന്നുണ്ട്. മെല്‍ബണ്‍ രൂപതയ്ക്ക് സ്വന്തമായ വൈദികര്‍ എന്ന ലക്ഷ്യത്തോടെ കേരളത്തിലെ വിവിധ രൂപതകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിമൂന്നോളം വൈദിക വിദ്യാര്‍ഥികള്‍ കേരളത്തിലെ വിവിധ സെമിനാരികളില്‍ വൈദിക പരിശീലനം നടത്തുന്നുണ്ട്. ഈ വര്‍ഷം മെല്‍ബണ്‍ രൂപതയ്ക്കായി വൈദിക പരിശീലനത്തിനു തെരഞ്ഞെടുക്കപ്പെട്ടവരാണ് ജോണ്‍ പോള്‍ സെക്കന്‍ഡ് മൈനര്‍ സെമിനാരിയില്‍ പഠനം ആരംഭിക്കുന്നത്.

സെമിനാരി വിദ്യാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ രൂപതയിലെ നിരവധി കുടുംബങ്ങളും കുടുംബ കൂട്ടായ്മകളും മാതൃവേദി പോലുള്ള സംഘടനകളും മുന്നോട്ടു വന്നിട്ടുണ്ട്. സെമിനാരിയുടെ പ്രവര്‍ത്തനത്തെ പ്രാര്‍ഥനകൊണ്ടും സാമ്പത്തികമായും സഹായിക്കുവാന്‍ കൂടുതല്‍ പേര്‍ തയാറാകണമെന്ന് മാര്‍ ബോസ്‌കോ പുത്തൂര്‍ അഭ്യര്‍ഥിച്ചു. 

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക