Image

സഖാക്കളേ മുന്നോട്ട് (കവിത: ഷാജന്‍ ആനിത്തോട്ടം)

Published on 17 June, 2016
സഖാക്കളേ മുന്നോട്ട് (കവിത: ഷാജന്‍ ആനിത്തോട്ടം)
പൂമരങ്ങളെ പിഴുതെറിഞ്ഞുകൊള്ളൂ
പുതിയ വാനം വിരിയട്ടെ
ചെമന്ന വിണ്ണിലെ ചുവന്ന സൂര്യന്‍!

വെട്ടുവിന്‍ സഖാക്കളേ, ആഞ്ഞുവെട്ടുവിന്‍
അന്‍പത്തൊന്നല്ല, ആയിരം വന്‍വെട്ടുകള്‍
അരിഞ്ഞുവീഴട്ടെ തലകള്‍, പറിച്ചെറിയൂ കണ്ണുകള്‍
അരിവാളിന്‍ രുചിയറിയട്ടെ വര്‍ഗ്ഗശത്രുക്കള്‍!

നിലംനികത്തി വഴവെച്ചവനറിയട്ടെ നമ്മളേ
വാഴയുമൊരു കൃഷിയല്ലേയെന്നു ചോദിയ്ക്കുമവന്റെ തലയരിയുക
അറിയട്ടെയവരിയുന്നവന്റെയാഹ്ലാദം
പണ്ട് നാം തകര്‍ത്ത കമ്പ്യൂട്ടറിപ്പോള്‍ നമ്മുടെ സോദരര്‍
നാളെയീ തെറ്റുമതുപോലെ നമുക്കേറ്റുചൊല്ലാം!

വെട്ടിനിരത്തുക, വയ്യെങ്കിലെറിയുക, ബോംബുകള്‍
കണ്ണൂരില്‍, കരിവെള്ളൂരിലരുവിക്കരയിലും
എതിര്‍ക്കുന്നവന്റെയൊക്കെ തലയരിയുക, വെട്ടിനുറുക്കുക
കുലംകുത്തികളവര്‍, വെറും നികൃഷ്ടജീവികള്‍!

ദന്തഗോപുരങ്ങളിലിരുന്നു ഞങ്ങളുത്തേജിപ്പിക്കാം നിങ്ങളെ
ഉത്തരവുകള്‍ കൊടുക്കും ഞങ്ങള്‍ നേതാക്കള്‍, ജനനായകര്‍
ഉയിര്‍പോയാലുമുച്ചത്തിലുദ്‌ഘോഷിക്കുക മുദ്രാവാക്യം
ഉയര്‍ത്താം ഞങ്ങളുഗ്രന്‍ രക്തസാക്ഷിമണ്ഡപങ്ങള്‍
വെട്ടിയങ്ങ് നിരത്തുക, നുറുക്കുക, സഖാക്കളേ മുന്നോ­ട്ട്!!
സഖാക്കളേ മുന്നോട്ട് (കവിത: ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
Vayanakkaran 2016-06-17 22:11:47
This poem is quite unappropriate and bad taste for the changing situation of the time. The writer is living in an about 60 years ago atleast with that mind. But he can write and your freedom of expression, but at the same coin as a reader I have the right to reject it out right.  
Ninan Mathulla 2016-06-19 11:41:05
Looks like Shajan has a revolutionary mind that crave for quick change, and Vaayanakkkaran an RSS or reactionary mind that want to keep the status quo. Hope both can reconcile with each other for a better tomorrow as both views are not a solution to the problem we face of uniting the people towards a common goal.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക