Image

ആനപ്പുറത്തൊന്നു കേറണ്ടേ (കവിതിലകന്‍)

Published on 19 June, 2016
ആനപ്പുറത്തൊന്നു കേറണ്ടേ (കവിതിലകന്‍)
ഈരണ്ടാണ്ടുകള്‍ കൂടുമ്പോളൊരു
പൂരമുണ്ടൊരു പൂരം
കൊട്ടും മേളവുമായി കരക്കാര്‍
പിരിവിന്നായിട്ടൂരു ചുറ്റുണ പൂരം
ഏഴാം കടലിന്നിക്കരെയാരോ
വെട്ടിവെളുപ്പിച്ചുള്ളൊരു കാട്ടില്‍
ഒറ്റയാനങ്ങെഴുന്നുള്ളുന്നൊരു
പൂരമുണ്ടൊരു പൂരം
കരിമ്പിന്‍ കറ്റകളിട്ടു കൊടുത്ത്
നമ്മള്‍ വളര്‍ത്തിയൊരാനക്കുട്ടി
ഇന്നോ പൊക്കം കൂടിയൊരാന
ഐക്യനാടിന്‍ ആശീര്‍വ്വാദം
തിടമ്പുമായിട്ടതിന്റെ മേലേ
ഒന്ന് കയറാന്‍ മത്സരം ഇവിടെ
പണമല്ലാതെ ഒട്ടും വിവരം
ശേഷിക്കാത്തോര്‍ ഓടികൂടി
കുയ്യാനകളേം കൊമ്പന്മാരേം
തമ്മിലറിയാ ത്തൊരു ശുദ്ധന്മാര്‍
എന്നാലവരെ അവരോധിക്കാന്‍
കയ്യും കെട്ടി മറ്റൊരു കൂട്ടം
എന്തൊരു യോഗ്യതയീകൂട്ടര്‍ക്ക്
ആളുകള്‍ തമ്മില്‍ കലഹം കലശല്‍
മത്സര രംഗം ആകെ ബഹളം
സംഘാടകരോടവരുര ചെയ്തു
കാര്യം,വിവരം ഗൌരവമൊന്നും
ഇല്ലെങ്കിലെന്ത്­ പണമുണ്ടല്ലോ
എങ്കില്‍ പ്രശ്‌നം ഒന്നുമേയില്ല
പണമോ പല പല നേരം തരണം
അങ്ങനെ പല പല ത്യാഗം ചെയ്­താല്‍
നേതാവായിട്ടൊന്നു വിലസാം
പൊക്കാനകളാണല്ലൊ നാട്ടില്‍­
താപ്പാനകളായ് അവരുമെത്തും
പൊക്കാനൊട്ടും മടിയില്ലാത്തോര്‍
പണമായാലും,തുണിയായാലും
അവരെ കാണാന്‍ മണ്ടന്മാരായി
പൊതു ജനമെന്നൊരു കഴുതകൂട്ടം
വെറുമൊരു ആഘോഷത്തിന്നായി
എന്തിനു കാശു പൊടിച്ചീടുന്നു
ഹതഭാഗ്യത്താല്‍ ക്ലേശിക്കുന്നോര്‍ക്കായി
നന്മകള്‍ ചെയ്യാന്‍ തയ്യാറാകൂ
അതൊന്നു പോരെ നമ്മുടെ നാമം
ലോകം മുഴുവന്‍ ബഹുമാനിക്കാന്‍
നാലാള്‍ കൂടി നാല് ദിവസം
അടിച്ച്‌പൊളിച്ചാല്‍ കിട്ടും സുഖവും
നന്മയും സ്‌നേഹവും കൊണ്ട് ലഭിക്കും
സുഖവും വേറെ വേറെ തന്നെ.
Join WhatsApp News
John Philip 2016-06-20 06:04:19
 കവി തിലകൻ ആരായാലും പുറത്ത് വരൂ, ഇവിടത്തെ  പ്രശസ്ത കവികൾ എഴുതുന്ന,  വായിച്ചാൽ മനസ്സിലാകാത്ത,
കൃത്രിമമായ കവിതകളേക്കാൾ ഇത് കൊള്ളാം
മനസ്സിലാകും, ഒരു താളമുണ്ട്, ഒരു ആശയമുണ്ട്
വീണ്ടും സ്വന്തം പേരിൽ എഴുതുക. താങ്കൾ
സ്വയം കണ്ടെത്തിയ കവി തിലകൻ എന്നാ പേരും
താങ്കൾക്ക്‌ യോജിക്കും.
വിദ്യാധരൻ 2016-06-20 13:33:30
ഫൊക്കാന ഫോമ പരിണാമം 

ആനപോലെ ശരീരവും 
ചേനപോലെ തലെംമുള്ള  
മന്ദബുദ്ധി നേതാവിനെ 
പുറത്താക്കാൻ  കൊതിച്ചു പണ്ട്  
പേനപോലുള്ളൊരുത്തൻ. 
പലപണിനോക്കിയിട്ടും 
പുറത്താക്കാൻ  കഴിയാതവൻ 
ആയി ജില്ലാ പ്രസിഡണ്ടാദ്യം .
പിന്നെ പ്രസിഡണ്ടായാസോസിയേഷൻ 
മെല്ലെ മെല്ലെ കേറി  അവനാ 
മന്ദബുദ്ധി നേതാവിന്റെ 
ആസനത്തിൽ (ഇരിപ്പടം ) ഒടുവിൽ 
കടി എത്ര കടിച്ചിട്ടും 
ഫലമില്ലാതവനൊരു 
ആമയായി അവതരിച്ചൊടുവിൽ 
പരിണമിച്ചാനേം ആമേം 
ഫൊക്കാന ആയി ആന 
ആമയോ ഫോമയുമായി    

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക