Image

എക്‌സര്‍സൈസ്‌ ഓര്‍മ്മശക്തി വര്‍ധിപ്പിക്കുമെന്ന്‌

Published on 03 February, 2012
എക്‌സര്‍സൈസ്‌ ഓര്‍മ്മശക്തി വര്‍ധിപ്പിക്കുമെന്ന്‌
പതിവായി ചെയ്യുന്ന വ്യായാമം ഓര്‍മ്മശക്തി വര്‍ധിപ്പിക്കുമെന്ന്‌ കണ്ടെത്തല്‍. വ്യായാമം തലച്ചോറിനെ ഉദ്ദീപിപ്പിച്ച്‌ ഓര്‍മ്മശക്തി കൂട്ടുന്നു. അയര്‍ലന്റിലെ ശാസ്‌ത്രജ്ഞര്‍ കോളജ്‌ വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തില്‍ കൂടുതല്‍ വ്യായാമം ചെയ്‌തവര്‍ക്ക്‌ ഓര്‍മ്മശക്തി കൂടുന്നതായി കണ്ടെത്തി.

എക്‌സര്‍സൈസ്‌ ചെയ്‌തവരിലെ രക്തം പരിശോധനയ്‌ക്ക്‌ വിധേയമാക്കിയപ്പോള്‍ പരീക്ഷണത്തിന്റെ ശാസ്‌ത്രീയ നിഗമനത്തിലെത്തിച്ചേരാന്‍ ശാസ്‌ത്രജ്ഞര്‍ക്ക്‌ സാധിച്ചു.വ്യായാമത്തിന്‌ ശേഷം ഇവരുടെ രക്തം പരിശോധിച്ചപ്പോള്‍ ഇതില്‍ പ്രോട്ടീന്റെ അളവ്‌ വര്‍ധിച്ചതായി മനസ്സിലായി.ബ്രെയിന്‍ ഡിറൈവ്‌ഡ്‌ ന്യൂറോട്രോഫിക്‌ ഫാക്ടര്‍ധബിഡിഎന്‍എഫ്‌പഎന്ന ഈ പ്രോട്ടീന്‍ തലയിലെ കോശങ്ങളുടെ ആരോഗ്യത്തിന്‌ സഹായിക്കുന്നു.എന്നാല്‍ വെറുതെ വിശ്രമിക്കുന്ന ചെറുപ്പക്കാരില്‍ ബിഡിഎന്‍എഫ്‌ ലെവലില്‍ വ്യത്യസമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എക്‌സര്‍സൈസ്‌ ഓര്‍മ്മശക്തി വര്‍ധിപ്പിക്കുമെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക