Image

ഗ്രേയ്‌സ്‌ ഫാമിലി യൂണിറ്റിന്റെ കുടുംബ നവീകരണ സെമിനാര്‍ ഫെബ്രുവരി 10ന്‌

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 03 February, 2012
ഗ്രേയ്‌സ്‌ ഫാമിലി യൂണിറ്റിന്റെ കുടുംബ നവീകരണ സെമിനാര്‍ ഫെബ്രുവരി 10ന്‌
വിയന്ന: ഗ്രേയ്‌സ്‌ ഫാമിലി യൂണിറ്റ്‌ മൂന്നാമത്‌ കുടുംബ നീവകരണ സെമിനാര്‍ നടത്തുന്നു. ഫെബ്രുവരി 10ന്‌ (വെള്ളി) വൈകുന്നേരം 6.45 മുതല്‍ മൈദ്‌ലിംഗിനടുത്തുള്ള മ്യൂര്‍ലിംഗന്‍ ഗാസേ 73ലെ ക്ലോസ്റ്റര്‍ പള്ളിയില്‍ നടക്കും. മുഖം മാറുന്ന കുടുംബമൂല്യങ്ങള്‍ എന്ന വിഷയത്തെ ആസ്‌പദമാക്കി ഫാ. ജോളി പുതുശേരി കപ്പൂച്ചിന്‍ പ്രഭാഷണം നടത്തും. സെമിനാറിനോടനുബന്ധിച്ച്‌ ദിവ്യബലിയും ജപമാലയും ആരാധനയും ഉണ്‌ടായിരിക്കും.

പ്രാര്‍ഥനയിലൂടെയും ദൈവിക ചൈതന്യത്തിലൂടെയും കുടുംബബന്ധങ്ങളുടെ സുസ്ഥിരത ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്ന വിയന്നയിലെ ഇന്ത്യന്‍ കാത്തലിക്‌ ഫാമിലി യൂണിറ്റായ ഗ്രേയ്‌സ്‌ ഫാമിലി നവംബര്‍ 25നാണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 069911721090.
ഗ്രേയ്‌സ്‌ ഫാമിലി യൂണിറ്റിന്റെ കുടുംബ നവീകരണ സെമിനാര്‍ ഫെബ്രുവരി 10ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക