Image

സൗത്ത് - ഈസ്റ്റ് സംയുക്ത തിരുന്നാള്‍ മഹാമഹം.

Published on 20 June, 2016
സൗത്ത് - ഈസ്റ്റ് സംയുക്ത തിരുന്നാള്‍ മഹാമഹം.
മെല്‍ബണ്‍: സെന്റ്. തോമസ് സീറോ മലബാര്‍ ഇടവക സൗത്ത് -ഈസ്റ്റ് റീജിയണിന്റെ ഭാഗമായി എല്ലാവര്‍ഷവും നടന്നുവരുന്ന തിരുന്നാള്‍ ജൂണ്‍ 24- മുതല്‍ ജുലൈയ് 3 വരെ വളരെ വിപുലമായി നടത്തുവാന്‍ തീരുമാനിച്ചു.ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെയും വി. സെബാസ്ത്യാനോസിന്റെയും തിരുന്നാള്‍സംയുക്തമായി യാണ് നടക്കുക.ജൂലൈ 2 ന് നാലുമണിക്ക് കൊടിയേറ്റവും പ്രസുദേന്തി വാഴ്ചയും ഔപചാരികമായി നടത്തപ്പെടും ' തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും നോവേനയും നടക്കും.വൈകീട്ട് 6 മണിക്ക് ജൂബിലി സംഗമം അരങ്ങേറും. സംഗമത്തെ മെല്‍ബണ്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ .ബോസ്‌കോ പുത്തൂര്‍ അഭിസംബോധന ചെയ്യും.തുടര്‍ന്ന് ഭക്തി ഗാനങ്ങളുടെ ശ്രേണിയായി മെല്‍ബണ്‍ സാന്തോം മെലഡീസ് അവതരിപ്പിക്കുന്ന സങ്കീര്‍ത്തനമാല ഉണ്ടാകും. ഭക്തിഗാനം കൊണ്ട് ഒരുക്കിയിരിക്കുന്ന സങ്കീര്‍ത്തനമാല വളര്‍ന്ന് വരുന്ന ഗായകരുടെ ഒരു പാട്ടുണര്‍ത്താണ്. ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ മെല്‍ബണ്‍ രൂപതാ ചാന്‍സലര്‍ റവ.ഫാ. മാത്യു കൊച്ചുപുര മുഖ്യകാര്‍മ്മികനായിരിക്കും.കൂടാതെ റവ.ഫാ. ജോസ്സി കിഴക്കേത്തലയ്ക്കല്‍, സൗത്ത് ഈസ്റ്റ് ചാപ്ലിന്‍ റവ.ഫാ. എബ്രാഹം കുന്നത്തോളി എന്നിവരും സന്നിഹിതരായിരിക്കും.ജൂലൈ 3 ന് രാവിലെ 9.45 ന് തിരുന്നാളിനോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബ്ബാന ആരംഭിക്കും.സീറോ മലബാര്‍ മെല്‍ബണ്‍ രൂപതാ ബിഷപ്പ് മാര്‍ .ബോസ്‌ക്കോ പുത്തൂരിന്റെ കാര്‍മ്മികത്വത്തിലാണ് പെരുന്നാള്‍ കര്‍മ്മങ്ങള്‍ നടക്കുക.വിരുദ്ധ കുര്‍ബ്ബാനയ്ക്കും ചടങ്ങുകള്‍ക്കും റവ.ഫാ. ജോണ്‍ വയലില്‍ കരോട്ട് ഓ. എഫ്.എം. റവ.ഫാ. എബ്രാഹം കുന്നത്തോളി എന്നിവരും നേതൃത്വം നല്‍കും.11.45 ന് തിരുന്നാള്‍ പ്രദക്ഷിണവും തുടര്‍ന്ന് ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും പെരുന്നാളിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പെരുന്നാളിന്റെ വിശുദ്ധ ബലിയും ചടങ്ങുകളും ഡാന്‍സിനോം ഗിലെ സെന്റ്.ജോണ്‍സ് റീജിയണല്‍ കോളേജിലെ ബ്രദ. ലിയോ സ് കോളെന്‍ സ്റ്റേഡിയത്തിലാണ് നടക്കുക. തിരുന്നാളിനോടനുബന്ധിച്ച് വിശ്വാസികള്‍ക്ക് കഴുന്ന് എഴുന്നള്ളിക്കുന്നതിനും അടിമ യിരുത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശുദ്ധ തോമാശ്ലീഹായുടെ പ്രേഷിത ചൈതന്യവും വിശുദ്ധ സെബാസ്ത്യാനോസിന്റെ വിശ്വാസ തീഷ്ണതയും പ്രചോദനമാകുവാന്‍ ഈ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ വിശ്വാസ സമൂഹം തയ്യാറാകണമെന്ന് വികാരി റവ.ഫാ. എബ്രാഹം കന്നത്തോളി അഭ്യര്‍ത്ഥിച്ചു

സൗത്ത് - ഈസ്റ്റ് സംയുക്ത തിരുന്നാള്‍ മഹാമഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക