Image

ന്യു യോര്‍ക്ക് സിറ്റിയില്‍ മലയാളിക്കു നേരേ ആക്രമണം

Published on 20 June, 2016
ന്യു യോര്‍ക്ക് സിറ്റിയില്‍ മലയാളിക്കു നേരേ ആക്രമണം
ന്യു യോര്‍ക്ക്: നഗര ഹ്രുദയമായ മന്‍ഹാട്ടനിലെ ഹാര്‍ലത്തു വച്ച് മലയാളിക്കു നേരെ ആക്രമണം. പരുക്കേറ്റ ഗാര്‍ഡിയന്‍ ഇന്‍ഷുറന്‍സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാറിനെ ആശുപത്രിയിലാക്കി.
ശനിയാഴ്ചയാണു സംഭവം. സുനില്‍ കുമാറും ഭാര്യയും നാലു വയസുള്ള മകളും കൂടി ടാക്‌സിയില്‍ നിന്നിറങ്ങി മകളുടേ സുഹ്രുത്തിന്റെ ജന്മദിന പാര്‍ട്ടിക്കു പോകുകയായിരുന്നു. അവരുടെ തൊട്ടു മുന്‍പില്‍ ഒരാള്‍ കാറില്‍ നിന്നു ഗാര്‍ബേജ് അവരുടെ മുന്നിലേക്ക് എറിഞ്ഞു. ഭാര്യ അതു ചോദ്യം ചെയ്തു.
ഉടനെ അയാള്‍ കാറില്‍ നിന്നു വാട്ടര്‍ ബോട്ടിലും മറ്റും വലിച്ചെറിഞ്ഞ് പുറത്തേക്കു ചാടി.ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ സുനില്‍ കുമാര്‍ മുന്നോട്ടു വന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ പിടിവലിയായി. ഇതിനിടയില്‍ അടുത്തു കിടന്ന ഇരുമ്പിന്റെ ഗാര്‍ബേജ് കാന്‍ (വീഡിയോ കാണുക) പൊക്കിയെടുത്ത് അയാള്‍സുനില്‍ കുമാറിനു നേരെ അടുത്തു. നിലത്ത് വീണ സുനില്‍ കുമാറിന്റെ കാലിലും കയ്യിലുമാണുഅടിയേറ്റത്. തലക്ക് അടിയേറ്റിരുന്നെങ്കില്‍എന്തു സംഭവിക്കുമായിരുന്നു എന്നു പറയാനാവില്ലെന്നു സുനില്‍ കുമാര്‍ ഓര്‍മ്മിക്കുന്നു.
ഫിഫ്ത് അവന്യുവില്‍ 127-ം സ്ട്രീറ്റിലാണു സംഭവം. ആളുകള്‍ നോക്കിക്കൊണ്ടു നിന്നതല്ലാതെ ആരും സഹായത്തിനെത്തിയില്ല.
മൂന്നു മിനിട്ടിനുള്ളീല്‍ പോലീസ് വന്നു. പക്ഷെ അപ്പോഴെക്കും ആഫ്രിക്കന്‍ അമേരിക്കാരനായ അക്രമി കാറില്‍ കടന്നു കളഞ്ഞു. എന്നാല്‍ ട്രാഫിക്കില്‍ പോലീസ് അയാളെ പിടികൂടി എന്നാണു കരുതുന്നത്. കറിന്റെ നമ്പറും നോട്ട് ചെയ്തിരുന്നു.
തുടര്‍ന്നു ആംബുലന്‍സില്‍ ഹാര്‍ലം ഹോസ്പിറ്റലിലെത്തിച്ചു. മുറിവും ചതവും അല്ലാതെ മറ്റു കുഴപ്പങ്ങളൊന്നും ഇല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവം കണ്ടു കൊണ്ടിരുന്ന മകള്‍ പേടിച്ചരണ്ടു. ആഫ്രിക്കന്‍ അമേരിക്കന്‍ കേന്ദ്രമാണു ഹാര്‍ലം.
കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) യുവജനപസ്ഥാനം യുവയുടെ നേതാവാണു സുനില്‍ കുമാര്‍.
ഏതാനും വര്‍ഷം മുന്‍പ്റിവര്‍സൈഡില്‍ വച്ച് അഞ്ചു ചെറുപ്പക്കാര്‍ ചേര്‍ന്ന് മഗ് ചെയ്ത അനുഭവവും പാലക്കാട് സ്വദേശിയായ സുനില്‍ കുമാറിനു ഉണ്ടായിട്ടുണ്ട്. പണവും മാലയും മറ്റുമായിരുന്നു അവരുടെ ലക്ഷ്യം. പോലീസ് അഞ്ചു പേരെയും പിന്നീടു അറസ്റ്റ് ചെയ്തു. അഞ്ചു വര്‍ഷത്തെ ശിക്ഷക്കു ശേഷം കഴിഞ്ഞവര്‍ഷമാണു അവര്‍ ജയിലില്‍ നിന്നിറങ്ങിയത്.
ഇന്ത്യാക്കാര്‍ എതിര്‍ത്തു നില്‍ക്കില്ല എന്നു ബോധ്യമുള്ളതു കൊണ്ട് അക്രമികള്‍ക്ക് ഏറ്റവും എളുപ്പത്തിലുള്ള ഇരയാണു അവരെന്നു സുനില്‍ കുമാര്‍ കരുതുന്നു.

ന്യു യോര്‍ക്ക് സിറ്റിയില്‍ മലയാളിക്കു നേരേ ആക്രമണം ന്യു യോര്‍ക്ക് സിറ്റിയില്‍ മലയാളിക്കു നേരേ ആക്രമണം ന്യു യോര്‍ക്ക് സിറ്റിയില്‍ മലയാളിക്കു നേരേ ആക്രമണം
Join WhatsApp News
കീലേരി ഗോപാലന്‍ 2016-06-20 08:45:13
ഇന്ത്യക്കാര്‍ എതിര്‍ത്ത് നില്ക്കില്ല എന്ന് മാത്രമല്ല അവരുടെ സഹായത്തിന് ഒരിന്ത്യക്കാരനും കാണില്ലെന്നും അക്രമികള്‍ക്ക് അറിയാം. 
Marykutty Gopalan Nair 2016-06-20 11:45:16
No time for Indians in America to tackle such problems, because they are busy with Hindu Madalams, Hindu conventions, christain conventions, church conventions, receptions to Boshops, Swameys, Modi recetions , MOdi worship, Fokana- FOma conventions, Suresh Gopi like filim star nights, spending lot of money for such unwanted programs etc..  My dear Indian/Kerala friends stop these kachada nonsense and concenyerate on real American issues.
മറിയാമ . v 2016-06-20 12:43:12
സുനിൽ നായർക്ക് അടികിട്ടിയതിൽ ഖേദിക്കുന്നു .   അടുത്ത അടി കിട്ടാൻ സാധ്യത ഫൊക്കാനാ ഫോമാക്കാർക്കിട്ടാണ്.  മിക്കവന്റെ കയ്യിലിരിപ്പ് അടികൊള്ളിത്തരമാണ് . താലിപൊലിയും ചെണ്ടയും കൊട്ടി, കുരിശും കൂടേം ഒക്കെ എടുത്തു വെള്ളം അടിച്ചിട്ട് നഗരത്തിലൂടെ പ്രതിക്ഷണത്തിന് ഇറങ്ങുമ്പോൾ സൂക്ഷിച്ചുകൊള്ളുക .  കുണ്ടിക്ക് പാള വച്ചു കെട്ടി നടക്കുന്നത് നല്ലതായിരിക്കും.   കണ്ടാൽ അറിയാത്തവനൊക്കെ കൊണ്ടാൽ അരിയും .  മോഹൻ പാറക്കോവിൽ പറയുന്നതുപോലെ കുറെ കോമാളികൾ നാട്ടിൽ നിന്നു വന്നിട്ടുണ്ട് . ഞങ്ങള് ഭാര്യമാർക്ക് ഇതിൽ താത്‌പര്യം ഇല്ലെങ്കിലും ഭര്ത്താക്കന്മാര് വേഷം കെട്ടിച്ചു കൊണ്ടുപോകും. ഞങ്ങളുടെ തലേൽ എഴുത്തു. ഗതികെട്ട സമയത്താണ് ഈ കോമാളികളെ കല്യാണം കഴിച്ചത്.  ജീവിതം തുലച്ചത് മിച്ചം. ഇവനൊക്കെ ഇനി ചത്തെ ഒഴിയു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക