Image

ഷിബു ജോസഫിനെ ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തു

Published on 18 June, 2016
ഷിബു ജോസഫിനെ ഫോമ നാഷണല്‍ കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തു
ഫ്‌ളോറിഡ: കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ കമ്മിറ്റി മെമ്പറും, പ്രോഗ്രാം ചെയറുമായ ഷിബു ജോസഫിനെ ഫോമയുടെ 2016- 18 കാലയളവിലേക്കുള്ള നാഷണല്‍ കമ്മിറ്റിയിലേക്ക് ഏകകണ്ഠമായ നാമനിര്‍ദേശം ചെയ്തതായി അസോസിയേഷന്‍ പ്രസിഡന്റ് ജോസ്മാന്‍ കരേടന്‍ അറിയിച്ചു.

ഫോമയുടെ സൗത്ത് ഈസ്റ്റ് റീജിയന്റെ പരിപൂര്‍ണ്ണ പിന്തുണയുള്ള ഷിബു, നഴ്‌സസ് അസോസിയേഷന്റെ മീഡിയ പ്രോഗ്രാം ചെയറായി പ്രവര്‍ത്തിക്കുന്നു. ഫ്‌ളോറിഡ സംഗമം തീയേറ്റേഴ്‌സ് അംഗവും നടനുമായ ഷിബു ഒന്നര പതിറ്റാണ്ട് കാലമായി ഫ്‌ളോറിഡയില്‍ സാമൂഹ്യ-സാംസ്കാരിക-കാലാ-കായിക മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ സത്യസന്ധമായും കാര്യക്ഷമമായും നിര്‍വഹിക്കാന്‍ കഴിവുള്ള വ്യക്തയാണെന്നു നിരവധി തവണ തെളിയിച്ചിട്ടുള്ള ഷിബു ജോസഫ് ഫോമ കമ്മിറ്റിക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറ­ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക