Image

ജര്‍മനിയില്‍ നിയോ നാസി പ്രവര്‍ത്തകനെ കമാന്‍ഡോകള്‍ അറസ്റ്റ്‌ ചെയ്‌തു

ജോസ്‌ കുമ്പിളുവേലില്‍ Published on 03 February, 2012
ജര്‍മനിയില്‍ നിയോ നാസി പ്രവര്‍ത്തകനെ കമാന്‍ഡോകള്‍ അറസ്റ്റ്‌ ചെയ്‌തു
ബര്‍ലിന്‍: നിയോ നാസി ഭീകരപ്രവര്‍ത്തകന്‍ എന്നു സംശയിക്കപ്പെടുന്ന ആളെ കമാന്‍ഡോകള്‍ അറസ്റ്റ്‌ ചെയ്‌തു. നിയോ നാസി ഭീകര ഗ്രൂപ്പിന്‌ ഇയാള്‍ ആയുധം എത്തിച്ചുകൊടുത്തിരുന്നുവെന്നാണ്‌ നിഗമനം.

ഈ സംഘം നടത്തിയ പത്തു കൊലപാതകങ്ങളില്‍ ആറിലും പിടിയിലായ ആള്‍ക്കു പങ്കുണ്‌ടായിരുന്നുവെന്നും സൂചന. ഈ മുപ്പത്തൊന്നുകാരന്റെ കാര്‍സ്റ്റന്‍ എന്ന പേരു വിവരം മാത്രമേ പുറത്തുവിട്ടിട്ടുള്ളു ഡ്യൂസല്‍ ഡോര്‍ഫിലെ ഇയാളുടെ വീട്ടില്‍ വെച്ചാണ്‌ അറസ്റ്റ്‌ നടന്നത്‌.

നാഷണലിസ്റ്റ്‌ സോഷ്യലിസ്റ്റ്‌ അണ്‌ടര്‍ഗ്രൗണ്‌ട്‌ (എന്‍എസ്‌യു) എന്ന സംഘടനയുടെ മൂന്നു പ്രവര്‍ത്തകരുമായി 1998 മുതല്‍ അഞ്ചു വര്‍ഷം ഇയാള്‍ക്ക്‌ അടുത്ത ബന്ധമുണ്‌ടായിരുന്നുവെന്നാണ്‌ തെളിവു കിട്ടിയിരിക്കുന്നത്‌. ആയുധം കൂടാതെ പണവും ഇയാള്‍ എത്തിച്ചുകൊടുത്തിരുന്നുവെന്നു പോലീസ്‌.

കിഴക്കന്‍ ജര്‍മനി നഗരമായ സാക്‌സണിയിലെ സ്വിക്കാവുവില്‍ നടന്ന നിയോ നാസി കൊലപാതകങ്ങളുടെ ഉത്തരവാദികള്‍ ഇവരാണെന്നാണ്‌ പോലീസിന്റെ നിഗമനം.

കഴിഞ്ഞ ഒരു പതിറ്റാണ്‌ടിലേറെയായി ജര്‍മനിയില്‍ നടന്ന നിയോ നാസി കൊലപാതകങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്‌ടുവരാന്‍ മലയാളി വംശജനായ സെബാസ്റ്റ്യന്‍ ഇടാത്തി എംപിയെ ചെയര്‍മാനാക്കി ജര്‍മന്‍ പാലമെന്ററി കമ്മറ്റി രൂപീകരിച്ചിരുന്നു. 11 പേരടങ്ങുന്ന കമ്മറ്റിയുടെ കാലാവധി ഒരു വര്‍ഷമാണ്‌.
ജര്‍മനിയില്‍ നിയോ നാസി പ്രവര്‍ത്തകനെ കമാന്‍ഡോകള്‍ അറസ്റ്റ്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക