Image

പ്രതിശീര്‍ഷവരുമാനം 31,000 പൗണ്‌ടില്‍ കുറവുള്ള വിദേശികള്‍ നാടുവിടണമെന്ന പുതിയ ഇമിഗ്രേഷന്‍ നയം

Published on 03 February, 2012
പ്രതിശീര്‍ഷവരുമാനം 31,000 പൗണ്‌ടില്‍ കുറവുള്ള വിദേശികള്‍ നാടുവിടണമെന്ന പുതിയ ഇമിഗ്രേഷന്‍ നയം
ലണ്‌ടന്‍: പ്രതിശീര്‍ഷവരുമാനം 31,000 പൗണ്‌ടില്‍ കുറവുള്ള വിദേശികള്‍ അഞ്ചുവര്‍ഷത്തിനുശേഷം നാടുവിടണമെന്ന ഇമിഗ്രേഷന്‍ നയം മന്ത്രി ഡാമിയന്‍ ഗ്രീന്‍ പുറത്തിറക്കും.

യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ളവര്‍ ഇവിടെ കഴിയാന്‍ ആഗ്രഹിക്കുന്നുണെ്‌ടങ്കില്‍ അവര്‍ നമ്മുടെ മികച്ച സുഹൃത്തുക്കളാണെന്ന്‌ തെളിയിക്കേണ്‌ടതുണെ്‌ടന്ന്‌ അദ്ദേഹം വെളിപ്പെടുത്തി. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം വര്‍ക്ക്‌ വീസയിലെത്തിയിട്ടുള്ള നഴ്‌സുമാരും ഷെഫുമാരും ഉള്‍പ്പെടെയുള്ള അഭ്യസ്‌ത ജീവനക്കാര്‍ക്ക്‌ അഞ്ചുവര്‍ഷത്തിനുശേഷം പെര്‍മനന്റ്‌ റെസിഡന്‍സിക്കായി അപേക്ഷിക്കാന്‍ അവകാശമുണ്‌ടായിരുന്നു. ഇനി സെറ്റില്‍മെന്റ്‌ എല്ലാവര്‍ക്കുമുള്ളതാണെന്ന്‌ ധാരണ അവസാനിപ്പിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇതാദ്യമായാണ്‌ ബ്രിട്ടനില്‍ കഴിയാനാഗ്രഹിക്കുന്നവര്‍ക്ക്‌ വരുമാനത്തിന്റെ പരിധി വയ്‌ക്കുന്നത്‌. ഓരോവര്‍ഷവും അറുപതിനായിരത്തോളം അഭ്യസ്‌ത ജീവനക്കാര്‍ പെര്‍മനന്റ്‌ സെറ്റില്‍മെന്റിനുള്ള അവകാശം നേടുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിശ്ചിത വരുമാനമില്ലാത്തവര്‍ക്ക്‌ ഇനി ഇവിടെ തുടരാന്‍ കഴിയില്ല. ഇവിടെ എത്രപേര്‍ വരുന്നുണെ്‌ടന്ന്‌ അറിയാനല്ല തങ്ങള്‍ ആഗ്രഹിക്കുന്നത്‌, മറിച്ച്‌ അനുയോജ്യരായ എത്രപേര്‍ വരുന്നുണെ്‌ടന്ന്‌ അറിയുകയാണ്‌ ലക്ഷ്യം.

മുന്തിയ സംഗീതജ്ഞര്‍ക്കും കലാകാരന്മാര്‍ക്കും നടന്മാര്‍ക്കും രാജ്യത്തേക്ക്‌ വരാന്‍ പ്രത്യേക പ്രവേശനമാര്‍ഗം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിശീര്‍ഷവരുമാനം 31,000 പൗണ്‌ടില്‍ കുറവുള്ള വിദേശികള്‍ നാടുവിടണമെന്ന പുതിയ ഇമിഗ്രേഷന്‍ നയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക