Image

പ്രവര്‍ത്തന മികവ് കൈമുതലായ ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാന ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്നു

വര്‍ഗീസ് പ്ലാമ്മൂട്ടില്‍ Published on 20 June, 2016
പ്രവര്‍ത്തന മികവ് കൈമുതലായ ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാന ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്നു

അമേരിക്കന്‍ മലയാളികളുടെ സംഘടിത കൂട്ടായ്മയായ ഫൊക്കാനയ്ക്ക് അടുത്ത രണ്ടു വര്‍ഷത്തേക്ക് നേതൃത്വം കൊടുക്കുന്നതിന് ശ്രി മാധവന്‍ ബി. നായരുടെ ടീമില്‍ ജനറല്‍ സെക്രട്ടറിയായി മത്സരരംഗത്തുളള ശ്രി ഫിലിപ്പോസ് ഫിലിപ്പുമായി ഈ ലേഖകന്‍ നടത്തിയ അഭിമുഖമാണ് ഈ റിപ്പോര്‍ട്ടിനാധാരം.

ഫൊക്കാന അമേരിക്കന്‍ മലയാളികളുടെ ഐക്യവേദിയായി കഴിഞ്ഞ 33 വര്‍ഷം പ്രവര്‍ത്തിച്ചു. ഇതേ ആശയവുമായി ബദല്‍ സംഘടനയും പ്രവര്‍ത്തിക്കുന്നു. ഫൊക്കാനയില്‍ താങ്കളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കാമോ?

കഴിഞ്ഞ 28 വര്‍ഷങ്ങളായി ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനായി തുടരാനായി എന്നതില്‍ത്തന്നെ വളരെ അഭിമാനമുണ്ട്. സംഘടന പ്രതിസന്ധികളിലൂടെ കടന്നുപോയ അവസരത്തിലും അടിപതറാതെ സംഘടനയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനായി കൂടെ നിന്നു സംഘടനയ്ക്ക് കൈത്താങ്ങലേകി. 2010 ലെ ആല്‍ബനി കണ്‍വന്‍ഷനില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുവാനുള്ള അവസരം ലഭിച്ചിരുന്നു. ആല്‍ബനി കണ്‍വന്‍ഷന്‍ ഒരു വമ്പിച്ച വിജയമായിരുന്നുവെന്നുള്ളതും ഇത്തരുണത്തില്‍ സ്മരിക്കുന്നു. ഇപ്പോള്‍ ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായി സേവനമനുഷ്ടിക്കുന്നു. സാധാരണ പ്രവര്‍ത്തകനായാലും ഭാരവാഹിയായാലും ഏല്‍പ്പിക്കുന്ന ദൗത്യം കൃത്യമായും അര്‍പ്പണബോധത്തോടെയും ചെയ്യുകയെന്നതാണ് എന്‍െറ പ്രവര്‍ത്തനശൈലി.

താങ്കള്‍ ഫൊക്കാനയുടെ കീഴിലുള്ള ഏതു അംഗസംഘടനയിലാണ് പ്രവര്‍ത്തിക്കുന്നത്? ആ സംഘടനയ്ക്ക് താങ്കള്‍ നല്‍കിയ സംഭാവനകളെപ്പറ്റി?

ഞാന്‍ അമേരിക്കയിലെത്തിയ 1989 മുതല്‍ ഇന്നുവരെ ന്യൂയാേര്‍ക്കിലെ ഒരു പ്രമുഖ സംഘടനയായ ഹഡ്‌സന്‍ വാലി മലയാളി അസ്സോസിയേഷനില്‍ പ്രവര്‍ത്തിക്കുന്നു. ഈ സംഘടനയില്‍ പ്രസിഡന്‍റ്, ചെയര്‍മാന്‍, കേരള ജ്യോതി ചീഫ് എഡിറ്റര്‍ തുടങ്ങിയ വിവിധ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്, ഇന്ത്യന്‍ കോണ്‍സലേറ്റുമായി സഹകരിച്ച് വിസ, ഒസിഐ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് മുന്‍െൈയ്യടുത്തു. നമ്മുടെ കുട്ടികളെ നമ്മുടെ സാംസ്കാരിക മൂല്യങ്ങളിലും കാലാ കായിക പാരമ്പര്യങ്ങളില്‍ താല്‍പ്രര്യമുള്ളവരാക്കുന്നതിന് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനും ശക്തമായ നേതൃത്വവും കൈത്താങ്ങലും നല്‍കിവരുന്നു. അമേരിക്കന്‍ മുഖ്യധാരയിലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ കടന്നുചെല്ലുന്നതിനും ക്രിയാത്മകമായ സംഭാവനകള്‍ നല്‍കുന്നതിനും ഈ സംഘടന അംഗങ്ങള്‍ക്ക് മാതൃകാപരമായ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നു. ഇതിനെല്ലാം നേതൃത്വവും മാര്‍ക്ഷദര്‍ശ്ശനവും സഹകരണവും ആയി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ട്.

മറ്റേതെങ്കിലും സംഘനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KEAN)യുടെ സ്ഥാപകരില്‍ ഒരാളാണ്. ആ സംഘടനയിലും വിവിധ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചു. ഈ സംഘടനയില്‍ പ്രസിഡന്‍റായും ബോര്‍ഡ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തില്‍നിന്നും വന്നിട്ടുള്ള എഞ്ചിനിയര്‍മാരുടെ നെറ്റ്‌വര്‍ക്ക് സംഘടന എന്നതിലുപരി നാം കടന്നുവന്ന എഞ്ചിനീയറിംഗ് വിദ്യാലയങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന അനേകം വിദ്യാര്‍ത്ഥികളുടെ പഠനച്ചിലവ് വഹിക്കുന്നതിന് ഈ സംഘടന യത്‌നിക്കുന്നുവെന്നതുളള്ളതുകൊണ്ടും ഇതിനന്‍െറ ഭാഗമാകുവാന്‍ സാധിച്ചതില്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ട്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍െറ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചുവരുന്നു.

റോക്ക്‌ലാന്‍ഡ് കൗണ്ടി റിപ്പബ്ലിക്കന്‍ പര്‍ട്ടിയില്‍ കമ്മിറ്റിയംഗമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ന്യൂയോര്‍ക്കിലെ പബ്ലിക്ക് എംപ്ലോയീസ് ഫെഡറേഷനില്‍ ഡിവിഷന്‍ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു.

എന്തുകൊണ്ട് ഫൊക്കാന ഡലിഗേറ്റുകള്‍ താങ്കളെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കണം?

തിരഞ്ഞെടുക്കപ്പെട്ടാല്‍ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ താങ്കളില്‍നിന്നും എന്തു പ്രതീക്ഷിക്കാം?

ഫൊക്കാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്രി മാധവന്‍ ബി. നായര്‍ പുറത്തിറക്കിയ പുരോഗമനപരമായ മാനിഫെസ്റ്റോ നടപ്പില്‍ വരുത്തുന്നതിന് ആത്മാര്‍ത്ഥമി സഹകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. അമേരിക്കന്‍ മലയാളി മനസ്സുകളില്‍ ഫൊക്കാനയെക്കുറിച്ചുണ്ടായിരുന്ന പ്രതീക്ഷകളും വിശ്വാസവും പരിപൂര്‍ണ്ണമായും വീണ്ടെടുക്കുന്നതിന് അദ്ദേഹത്തോടൊപ്പം എല്ലാ മലയാളികളുടെയും സഹകരണത്തോടെയും അംഗസംഘടനകളുടെ സജീവമായ പിന്തുണയോടെയും തോളോുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ എന്‍െറ നാളിതുവരെയുള്ള പ്രവര്‍ത്തന പരിചയം ഒരു മുതല്‍ക്കൂട്ടായിരിക്കും. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം പരസ്പരവിശ്വാസത്തിലും സ്‌നേഹത്തിലും അധിഷ്ഠിതമായ ശക്തമായ വ്യക്തി ബന്ധങ്ങളും സാമൂഹ്യ കൂട്ടായ്മകളും ദൃഢതരമാക്കുവാനും നിലനിര്‍ത്തുവാനും പരിശ്രമിച്ചിട്ടുണ്ട്. ഫൊക്കാനയ്ക്ക് കൂടുതല്‍ ഉണര്‍വും ഉത്തേജനവും നല്‍കി മലയാളി സമൂഹത്തിന് പ്രയോജനകരമായ പന്ഥാവിലേക്ക് നയിക്കുന്നതിന് എന്‍െറ എളിയ കഴിവുകള്‍ വിനിയോഗിക്കും. നമ്മുടെ ചെറുപ്പക്കാരെ മുഖ്യധാര രാഷ്ട്രീയ രംഗത്തേക്ക് ആകര്‍ഷിക്കുവാനുതകുന്ന നേതൃത്വവും പരിശീലനവും നല്‍കുക, പുതുതായി എത്തുന്ന മലയാളികള്‍ക്ക് ഇവിടെ വേരുറപ്പിക്കുവാനുള്ള മാര്‍ക്ഷ നിര്‍ദ്ദേശവും സഹായവും നല്‍കുക, മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അംഗസംഘടനകളിലൂടെ നടപ്പാക്കുക, നാടുമായി ബന്ധപ്പെട്ട് നമ്മുടെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുക, ഫൊക്കാന ഫൗണ്ടേഷന്‍ കാലാനുസൃതം പുനസംഘടിപ്പിച്ച് കാര്യക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഫലവത്തായി നടപ്പിലാക്കുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. അതുപോലെതന്നെ പല കാരണങ്ങളാല്‍ ഫൊക്കാനയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവരും ഇപ്പോള്‍ സംഘടനയില്‍ നിന്നും വിട്ടു നില്‍ക്കുന്നവരുമായ എല്ലാവരെയും മാതൃസംഘടനയിലേക്ക് മടക്കിവരുത്തുന്നതിനുള്ള ക്രിയാത്മകമായ ശ്രമങ്ങളും നടത്തും.

കേരളത്തില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദവും ന്യൂയോര്‍ക്ക് പോളിടെക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരൂദാനന്തര ബിരുദവും നേടിയിട്ടുള്ള ഫിലിപ്പോസ് ഫിലിപ്പ് ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡില്‍ കുടുംബസമേതം താമസിക്കുന്നു.

ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനത്തിലൂടെ മലയാളികളുടെയിടയില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫിലിപ്പോസ് ഫിലിപ്പിനെ ടൊറാന്‍റോ കണ്‍വന്‍ഷനിലെ ഫൊക്കാന ഡലിഗേറ്റുകള്‍ വിജയതിലകമണിയിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക