Image

ഫോമയ്ക്കു പുതിയ മുഖം; ന്യൂജനറേഷന്‍ തിരുത്തെഴുതുന്നു

സ്വന്തം ലേഖകന്‍ Published on 21 June, 2016
ഫോമയ്ക്കു പുതിയ മുഖം; ന്യൂജനറേഷന്‍ തിരുത്തെഴുതുന്നു
ന്യൂയോര്‍ക്കിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ രണ്ടു ദിവസം മുന്‍പുള്ള ഒരു ഫേസ്ബുക്ക് പോസ്‌റ് "സംഘടനയുടെ പരിമിതികള്‍ക്കതീതമായി സ്റ്റാന്‍ലിക്കും ജോസ് എബ്രഹാമിനും, ന്യൂയോര്‍ക്കില്‍ പൊതുസമൂഹത്തിന്റെ ആദരവ്.പ്രതീക്ഷയര്‍പ്പിച്ച്, ആശംസകളുമായി ആവേശത്തോടെ നാനാതുറകളിലുംപെട്ടവര്‍..! വാര്‍ത്തയും കൂടുതല്‍ ഫോട്ടോകളും പിന്നാലെ.'

ഒരു സ്ഥലത്തെ മലയാളി കൂട്ടായ്മ അല്പം വ്യത്യസ്തമായി ചിന്തിക്കുന്ന കുറെ ചെറുപ്പക്കാരെ സാംസ്കാരിക നായകന്മാരാക്കാനുള്ള തയ്യാറെടുപ്പിലാണ് .സ്റ്റാന്‍ലിക്കും ജോസ് എബ്രഹാമിനും ഒപ്പം മറ്റൊരു ചെറുപ്പക്കാരനും ഉണ്ട് .ബിജു തോമസ് പന്തളം .ഇവര്‍ ആരാണ് എന്താണ് എന്നൊക്കെ അമേരിക്കന്‍ മലയാളികള്‍ക്കറിയാം .അമേരിക്കന്‍ മലയാളികളുടെ സ്വന്തം ഫോമയുടെ 2016­18 ലെ സാരഥികള്‍ ആകാന്‍ യോഗ്യത ഉള്ളവര്‍ .

യോഗ്യത എന്നാല്‍ എന്താണ്
ഒരു കുറിപ്പുകൂടി .അത് അത്ര നിസ്സാരക്കാരന്റേതല്ല .ലോകം അറിയുന്ന ഒരു മനുഷ്യന്റേതാണ്.ഡോ:എം.വി പിള്ള സാറിന്റേതാണ് ആ കുറിപ്പ് .

അത് ഇങ്ങനെ തുടങ്ങുന്നു
"2014 ഒക്ടോബറിലെ ഒരു രാത്രിയില് ന്യൂയോര്ക്കില് നിന്നും ജോസ് എബ്രഹാം എന്നൊരാള്‍ സ്വയം പരിചയപ്പെടുത്തി ആരംഭിച്ച ഫോണ്‍ വിളി യിലൂടെയാണ് ഫോമാ­ആര്.സി.സി. പ്രോജക്ട്റ്റുമായുള്ള എന്റെ ബന്ധം തുടങ്ങുന്നത്. ഫോമായുടെ ഭരണസമിതി കൂടിയെന്നും പ്രസിഡന്റ് ശ്രീ. ആനന്ദന് നിരവേല് കേരളത്തിലെ കാന്‌സര് പരിരക്ഷാരംഗത്ത് സംഘടന എന്തെങ്കിലും നല്ല കാര്യം ചെയ്തു പിന്തുണ നല്കണമെന്ന് നിര്‌ദ്ദേശം വയ്ക്കുകയും തുടര്‌നടപടികള്ക്കായി തന്നെ ചുമതലപ്പെടുത്തിയതായും ഫോമാ പബ്ലിക് റിലേഷന്‌സ് ചെയര്മാനായ ജോസ് അറിയിച്ചു. കാന്‌സര് ചികിത്സാരംഗത്തു പ്രവര്ത്തിക്കുന്ന ഡോക്ടര് എന്ന നിലയില് സംഘടന എന്റെ അഭിപ്രായവും സഹായ സഹകരണങ്ങളും അഭ്യര്ത്ഥിച്ചു. തൊട്ടുപുറകേ ഫോമാ സെക്രട്ടറി സ്രീ ഷാജി എഡ്വേര്ഡിന്റെ സന്ദേശവുമെത്തി.ഫോമയുടെ സംരംഭം, ലാഭേച്ഛയില്ലാതെ പൊതുമേഖലയില് സര്ക്കാര് നടത്തുന്ന ഒരു സ്ഥാപനത്തിലൂടെയായാല് നന്നായിരിക്കുമെന്ന അഭിപ്രായവും ആദരണീയമായി തോന്നി."

ഒരു ചുമതല ഏല്‍പ്പിക്കുമ്പോള്‍ അത് എങ്ങനെ എങ്കിലും ചെയ്യുക എന്നല്ല ,മറിച്ചു അത് ഭംഗിയായി അര്‍ത്ഥശങ്കയ്ക്കു ഇടയില്ലാതെ നടപ്പിലാക്കുക എന്നതാണ് .പ്രത്യേകിച്ചു സര്‍ക്കാരിന്റെ ഒരു പ്രോജക്ട് ഏറ്റെടുത്തു നടത്തുമ്പോള്‍ .ഇവിടെ പൂര്‍ണ്ണമായും വിജയിച്ച ഫോമയുടെ 2014­16 കമ്മിറ്റിക്കു ചുക്കാന്‍ പിടിച്ചവര്‍ക്കൊപ്പം വിവിധ പദവികളില്‍ ഈ മൂന്നു ചെറുപ്പക്കാരും ഉണ്ടായിരുന്നു .
ഈ മൂന്ന് ചെറുപ്പക്കാരുടെയും ഫോമയിലെ "ഗോഡ്ഫാദര്‍"സെക്രട്ടറി ഷാജി എഡ്വേര്‍ഡ് ആണെന്ന് ഈ ലേഖകന്‍ പറയും .കാരണം ഒരു അഭിമുഖത്തിന് ഷാജിയെ വിളിച്ചാല്‍ പറയും താല്പര്യം ഇല്ലന്ന് .ആദ്യമായി ഒരു അമേരിക്കന്‍ മലയാളിയില്‍ നിന്നും കേള്‍ക്കുന്ന വാക്കുകള്‍ .അത് കൊണ്ടു തന്നെ പ്രവര്‍ത്തയിലാണ് കാര്യം എന്നു തന്റെ കുഞ്ഞുങ്ങളെ പഠിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു .അത് അങ്ങനെയല്ലേ വരു.. .യേശുദാസിനും ,സത്യനുമൊക്കെ പാതയൊരുക്കിയ മലയാള നാടക കുലപതി എഡ്വി മാസ്റ്ററുടെ മകന്‍ ഷാജി എഡ്വേര്‍ഡ് മറ്റുള്ളവരുടെ നന്മ കണ്ടെത്തുന്നതില്‍ യാതൊരു അത്ഭുതവുമില്ല .

ഈ ചെറുപ്പക്കാരുടെ പ്രവര്‍ത്തനങ്ങള്‍ മറ്റൊരു ലെവല്‍ ആണെന്നാണ് പറഞ്ഞു വരുന്നത് .ഒരു വല്യ പ്രോജക്ടിന് തുടക്കം കുറിച്ച ഒരു സംഘടനയ്‌­ക്കൊപ്പം അശ്രാന്ത പരിശ്രമം നടത്തി അതു വിജയത്തിലെത്തിക്കാന്‍ ചെറുതിരികളുമായി ഒപ്പം നില്‍ക്കുക .അതു ഇന്ന് യുവ തലമുറയ്ക്ക് ഉണ്ട് എന്നതിന്റെ തെളിവാണ് ഈ ചെറുപ്പക്കാര്‍ .

പത്രസമ്മേളനയും മീറ്റ് ടി കാന്‍ഡിഡേറ്റുമൊക്കെ നാം എത്രയോ കണ്ടിരിക്കുന്നു .ചിലതു നടക്കും.ചിലതു നടക്കില്ല.

കണ്ണുവേണം ഇരുപുറമെപ്പോഴു
കണ്ണുവേണം മുകളിലും താഴ് യും
കണ്ണിലെപ്പോഴു കത്തി ജ്വലിക്കും
ഉള്‍ക്കണ്ണുവേണം അണയാത്ത കണ്ണ്

എന്നു പാടിയ കടമ്മനിട്ടയുടെ സ്വന്തം നാട്ടില്‍ നിന്നാണ് സ്റ്റാന്‍ലി കളത്തില്‍ കടന്നു വരുന്നത്..ചെറിയ പദ്ധതികളില്‍ നിന്നു വലിയ പദ്ധതികളിലേക്കു കടക്കണം .ഇപ്പോള്‍ ഫോമാ കാന്‍സര്‍ രോഗം കൊണ്ടു വലയുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു കൈത്താങ്ങായി .അതിലൂടെ ദൈവത്തെ അടുത്തറിയുന്നു .മികച്ച തുടക്കം.ഒരു കാര്യം ഉറപ്പാണ് .ഈ പ്രോജക്ട് അമേരിക്കയില്‍ എല്ലാ സംഘടനകളുടെയും കണ്ണ് തുറപ്പിച്ചു.ഉള്‍ക്കണ്ണില്‍ പുതിയ ആശയങ്ങള്‍ വരുന്നു.

നമ്മുടെ കുടുംബങ്ങള്‍ എല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മാനസികമായി വളരെ പ്രയാസം അനുഭവിക്കുന്നുണ്ട് .കുടുംബങ്ങളിലെ അന്തച്ഛിദ്രം പണ്ട് മുതല്‍ക്കേ ഉണ്ട് .അതിനൊക്കെ ശാശ്വതമായ ഒരു പരിഹാരം വേണം .അതിനു ഒരു വലിയ ആശയം ഉണ്ട്.2018 ലെ കണ്‍വന്‍ഷന്­ കുടുംബങ്ങളുടെ ഒരു പ്രവാഹം ആയിരിക്കണം .അതു നടക്കും എന്നാണ് വിശ്വാസം .സ്‌റാന്‍ലിയുടെ ആശയം നടക്കുമാറാകട്ടെ .
പുതിയ തലമുറയെ മുന്‍ തലമുറയ്‌­ക്കൊപ്പം കൂട്ടണം എന്നാണ് സ്റ്റാന്‍ലിയും ബിജുവും,ജോസും പറയുന്നത് .നാം നമ്മുടെ പിതാവിന്റെയും ,മാതാവിന്റെയും ആഗ്രഹത്തിനൊത്തു നിന്നതു കൊണ്ടല്ലേ ഇവിടെ വരെ എത്തിയത്..

ഞങ്ങളെ ഉപദേശിക്കാനും മുന്നോട്ടു നടത്താനും നിങ്ങള്‍ ആര് എന്ന മട്ടില്‍ മുഖം തിരിച്ചുനടക്കുന്ന പുതു തലമുറ ഉണ്ടങ്കില്‍ അവരെ അവരുടെ പാട്ടിനു വിട്ടേക്ക് എന്നു നമ്മളും കരുതാതെ നമ്മോടൊപ്പം ചേര്‍ത്ത് നന്മകൊണ്ട് അതിനെ പ്രതിരോധിക്കുക.നാം തിരസ്കരിക്കുന്നതു അവരിലെ കര്‍മ്മ ശേഷിയെ ആണെന്ന് എന്തുകൊണ്ട് നാം തിരിച്ചറിയുന്നില്ല .രണ്ടു തലമുറകള്‍ക്കിടയിലെ കൊടുക്കല്‍ വാങ്ങലുകള്‍ക്കിടയില്‍ എവിടെയോ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട് ."കമ്മ്യുണിക്കേഷന്‍ ഗ്യാപ് "എന്ന പേരില്‍ അതിനെ ലാഘവപ്പെടുത്താനാവില്ല .ഒരു തലമുറ മുന്‍ തലമുറയുടെ തുടര്‍ച്ചയാണ്.എന്നാല്‍ പോയ കാലക്കാരുടെ എല്ലാ ചിട്ടകളും പില്‍ക്കാലക്കാര്‍ അനന്തരമെടുക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നതും ശരിയല്ല .
മുന്‍പേ നടന്നവരുടെ ശീലങ്ങളും മൂല്യങ്ങളും ശരിയല്ല എന്ന വിശ്വാസത്തില്‍ നിന്നും പുറത്തുകടക്കാന്‍ പുതുതലമുറയും ശ്രമിക്കണം .സമൂഹം നിലനില്‍ക്കുന്നത് ചില മൂല്യങ്ങളുടെ സുരക്ഷിത ബോധത്തിലാണ്.ഇവയൊക്കെ കൂടിക്കലര്‍ന്നതാണ് ഒരു സാമൂഹ്യഘടന എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു .നമുക്ക് നമ്മെ അടയാളപ്പെടുത്താന്‍ സാധിക്കണം..നബി പറഞ്ഞിട്ടുണ്ട്."നിങ്ങളുടെ സുഹൃത്തിന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നു പുണ്യപ്രവര്‍ത്തിയാണ് .മനസ്സു നിര്‍മ്മലമാകുന്ന സമയത്താണ് മുഖത്തു പുഞ്ചിരി വിരിയുന്നത് ."അപ്പോള്‍ നബി മാര്‍ക്കിട്ടത് പുഞ്ചിരിക്കല്ല തെളിഞ്ഞ മനസ്സിനാണ് .
ഫോമാ എന്ന പ്രസ്ഥാനം കൊണ്ടു ഞങ്ങള്‍ ഉദ്ദേശിക്കുന്നത് "മനസുതുറന്നു നമുക്ക് സുഹൃത്തുക്കളുടെയും ,മാതാപിതാക്കളുടെയും ,സഹോദരങ്ങളുടെയും,മുഖത്തു നോക്കി പുഞ്ചിരിക്കുവാന്‍ സാധിക്കണം ".

"അതിന്റെ തുടക്കമാണ് ഫോമാ തുടങ്ങിവച്ച ആര്‍ സി സി പ്രോജക്ട് .അതിന്റെ വിശാല അര്‍ത്ഥം സ്‌നേഹം തന്നെ ആണ് .നമുക്ക് ഇഷ്ടംപോലെ പണമുണ്ടുണ്ടായിട്ടു എന്തുകാര്യം ?അതു സ്‌നേഹാധിഷ്ഠിതമായ ഒരു പദ്ധതിക്ക് വിനിയോഗിക്കുവാന്‍ സത്യസന്ധമായി രംഗത്ത് ഇറങ്ങിയാല്‍ ആയിരങ്ങളെ നമുക്ക് കൂട്ടു കിട്ടും .ഒന്നു നുറാകും,നൂറ് ആയിരമാകും .സ്‌നേഹം ഉണ്ടങ്കില്‍ നമുക്ക് എവിടെയാണ് പോരായ്മയുണ്ടായത് ?എവിടെ നിന്നാണ് നാം തിരുത്തേണ്ടത് എന്ന് പെട്ടന്ന് മനസിലാകും ."സ്റ്റാന്‍ലിക്കും,ജോസിനും ,ബിജുവിനും ഒപ്പമുള്ളവര്‍ക്കും അമേരിക്കന്‍ മലയാളികളെ സ്‌നേഹത്തിന്റെ കുടയ്ക്കടിയില്‍ നിര്‍ത്തുവാന്‍ സാധിക്കട്ടെ.ആശംസകള്‍ ...
ഫോമയ്ക്കു പുതിയ മുഖം; ന്യൂജനറേഷന്‍ തിരുത്തെഴുതുന്നു
Join WhatsApp News
Ben Narendran 2016-06-23 07:59:39
നിങ്ങൾക്കൊക്കെ വേറെ ഒരു പണിയും ഇല്ലേ? ഈ വാർത്തകൾ ഒക്കെ ഒരു തരം പുറം ചൊറിയൽ ആണെന്ന് ഇവിടെ എല്ലാർക്കും അറിയാം. ഒരുത്തനെ പുകഴ്ത്തി ആദ്യം ഒരു ഫേസ്ബുക് പോസ്റ്.  പിന്നെ മറ്റവനെ പുകഴ്ത്തി ഇവന്റെ ഫേസ്ബുക് പോസ്റ്. പിന്നെ ഇവർക്ക് രണ്ടു പേർക്കും എതിരായി മൂന്നാമത്തെ ഒരുത്തന്റെ പോസ്റ്.  വീട്ടിലും നാട്ടിലും ജോലീലും ഒരു വിലയും ഇല്ലാതെ വരുമ്പോൾ ആണ് ഇത്തരം വിക്രതികൾ കാണിക്കുന്നത്.  പറഞ്ഞിട്ടു കാര്യമില്ല.  പട്ടീടെ വാല് എത്ര കുഴലിൽ ഇട്ടാലും നേരെ ആവില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക