Image

മുല്ലപ്പൂക്കള്‍ (ഒറ്റവാക്യക്കഥ: കൃഷ്ണ)

Published on 22 June, 2016
മുല്ലപ്പൂക്കള്‍ (ഒറ്റവാക്യക്കഥ: കൃഷ്ണ)
മനുഷ്യന്റെ സ്‌നേഹശൂന്യതയില്‍ വേദനിച്ചു പ്രകൃതി പൊഴിക്കുന്ന കണ്ണീര്‍ കൊടുമഴയായി ഭൂമിയുടെ മേല്‍ പതിച്ചുകൊണ്ടിരുന്നതിന്റെ ചില തുള്ളികള്‍ മുല്ലച്ചെടിയുടെ മേല്‍ വീഴുകയും ആ പാവം ചെടിയുടെ കണ്ണുനീര്‍ക്കണങ്ങള്‍ പോലെ മുല്ലപ്പൂക്കള്‍ കൊഴിയുകയും ചെയ്യുന്നത് വരാന്തയില്‍ നിന്നു കണ്ട പ്രതീക്ഷക്കുഞ്ഞിന്‍റെ സഹതാപം കണ്ണിലൂടെ പൊഴിയുന്നതുകണ്ട അമ്മ പാഠം പഠിക്കാനുള്ള മടികൊണ്ട് അവള്‍ കരയുകയാണെന്നു ധരിച്ച് അവളെ ശകാരിച്ചു!!!!!!

കൃഷ്ണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക