Image

ബെന്‍ഡിഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റിന്റെ സഹോദരന്‍ കാറപകടത്തില്‍ മരിച്ചു

Published on 22 June, 2016
ബെന്‍ഡിഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റിന്റെ സഹോദരന്‍ കാറപകടത്തില്‍ മരിച്ചു

 ബെന്‍ഡിഗോ: സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനും ബെന്‍ഡിഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ടിനു മാത്യുവിന്റെ സഹോദരന്‍ ടിജു മാത്യു (30) കാറപകടത്തില്‍ മരിച്ചു. 

ചൊവ്വാഴ്ച രാത്രി സുഹൃത്തിനെ വീട്ടിലാക്കാന്‍ പിറവം എറണാകുളം റൂട്ടില്‍ യാത്ര ചെയ്യവേ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടം. 

അവിവാഹിതനായ ടിജു ഡയാലിസിസ് സംബന്ധമായ കോഴ്‌സിന്റെ ഉപരിപഠനം നടത്തുകയായിരുന്നു. മരിച്ച ടിജുവിന്റെ പിതൃസഹോദരന്‍ അമേരിക്കയില്‍ നിന്നും വന്ന ശേഷം മാത്രമെ സംസ്‌കാരം നടക്കുകയുള്ളൂ. പിറവം കുഞ്ഞമ്മാട്ടില്‍ മാത്യുവിന്റെയും ജോസഫൈന്റെയും മകനാണു ടിജു.

ടിജുവിന്റെ വിയോഗത്തില്‍ ബെന്‍ഡിഗോ മലയാളി അസോസിയേഷന്‍ അനുശോചിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക