Image

അമേരിക്കയില്‍ എവിടെയും ചൈനീസ് (ഡോ. ശ്രീധര്‍ കാവിലുമായി ടാജ് മാത്യു നടത്തിയ അഭിമുഖം)

Published on 22 June, 2016
അമേരിക്കയില്‍ എവിടെയും ചൈനീസ് (ഡോ. ശ്രീധര്‍ കാവിലുമായി ടാജ് മാത്യു നടത്തിയ അഭിമുഖം)
MADE IN CHINA...MADE IN CHINA...MADE IN CHINA

കളിപ്പാട്ടം മുതല്‍ കമ്പ്യൂട്ടര്‍ വരെ, ഡ്രസ് സോക്‌സ് മുതല്‍ ത്രീപീസ് സ്യൂട്ട് വരെ, ടേപ്പ് റിക്കാര്‍ഡര്‍ മുതല്‍ പ്ലാസ്മാ ടി.വി വരെ; അമേരിക്കന്‍ കമ്പോളങ്ങളില്‍ കിട്ടുന്ന എന്തിലും ഏതിലും ഈ കൈയൊപ്പ് കാണാം: മെയ്ഡ് ഇന്‍ ചൈന. എന്തിനേറെ അമേരിക്കക്കാര്‍ രുചിക്കുന്നതും കഴിക്കുന്നതും ദഹി പ്പിച്ചെടുക്കുന്നതുമായ ആഹാരത്തില്‍ പോലും ചൈനീസ് സാമ്പത്തിക മുന്നേറ്റത്തിന്റെ കറിക്കൂട്ടുകളുണ്ട്.

ലോക സാമ്പത്തിക വ്യവസ്ഥിതിയില്‍ നിര്‍ണായക ശക്തിയാണിന്ന് ചൈന. രണ്ടാമ ത്തെ സമ്പന്ന രാജ്യം എന്ന പദവി ജപ്പാനില്‍ നിന്നും ചൈന പിടിച്ചെടുത്തത് കഴിഞ്ഞ ഓ ഗസ്റ്റിലാണ്. ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക ചൈനയില്‍ നിന്നും കടമെടുത്തിരിക്കുന്നത് 2.5 ട്രില്യണ്‍ ഡോളര്‍. ചൈനയുടെ കരുതല്‍ ധനം തന്നെ ഇത്രയും വരും. അവര്‍ ആരില്‍ നിന്നും കടം വാങ്ങിയിട്ടില്ല. കൊടുത്തിട്ടേയുളളൂ.

ചൈനയുടെ ഈ സാമ്പത്തിക മുന്നേറ്റം ഇതുവരെ കാണാത്ത ഒരു യുദ്ധമുഖത്തേക്കും രാജ്യങ്ങളെ എത്തിച്ചു. പടത്തലവന്മാരും പടയാളികളും വേണ്ടാത്ത ഈ യുദ്ധം നാണയം കൊണ്ടുളള പോരാട്ടമാണ്. കോമ്പറ്റേറ്റീവ് ഡീവാല്യുവേഷന്‍ എന്ന് സാമ്പത്തിക ശാസ്ത്ര ജ്ഞന്മാര്‍ വിളിക്കുന്ന ഈ പോരാട്ടം കറന്‍സി വാര്‍ എന്ന് പരക്കെ അറിയപ്പെടുന്നു.

കാല്‍വയ്പ്പുകള്‍ ഉറച്ചതും പിഴയ്ക്കാത്തതുമായതാണ് ചൈന നേടിയ ഈ സാമ്പത്തിക മുന്നേറ്റത്തിനു കാതല്‍ എന്നാണ് ന്യൂയോര്‍ക്കിലെ സെന്റ്‌ജോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ മാര്‍ക്കറ്റിംഗ്, ഇന്റര്‍ നാഷണല്‍ ബിസിനസ് ടെനുവേര്‍ഡ് പ്രൊഫസറായ ഡോ. ശ്രീധര്‍ കാ വില്‍ വിലയിരുത്തുന്നത്. മുതലാളിത്ത രാജ്യമായ അമേരിക്ക വികസനത്തിനായി ന­ല്‍കിയ വിലയില്‍ (ഇീേെ ീള ഏൃീംവേ) നിന്നും പാഠങ്ങള്‍ പഠിച്ച് മുന്നേറാന്‍ കമ്മ്യൂണിസ്റ്റ് ചൈന ന ടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരിക്കുന്നു. എന്തിനും ഏതിനും ഗവണ്‍മെന്റ്എന്ന പഴകിപ്പറി ഞ്ഞ കമ്മ്യൂണിസ്റ്റ് മുരട്ടുവാദങ്ങളെ ചൈന പാടേ തളളിക്കളയുകയാണ്. വിദേശ നിക്ഷേ പത്തിനും കമ്പോള വ്യവസ്ഥക്കും വാതില്‍ തുറന്ന ചൈന ഒരു പുതിയ രാഷ്ട്രീയ, സാ മ്പത്തികക്രമം തന്നെ കാഴ്ചവച്ചിരിക്കുന്നു. സാമൂഹ്യ കാര്യങ്ങള്‍ വെടിപ്പായി നടക്കാന്‍ ക ര്‍ശന നിയമങ്ങളുളള കമ്മ്യൂണിസം, സാമ്പത്തിക മുന്നേറ്റം കൈവരിക്കാന്‍ കമ്മ്യൂണിസ്റ്റ് ചട്ടക്കൂടിനുളളില്‍ തികഞ്ഞ സ്വാതന്ത്ര്യത്തോടെയുളള കാപ്പിറ്റലിസവും. പരസ്പര വിരുദ്ധ ങ്ങളായ ആശയങ്ങള്‍ യോജിപ്പിച്ചെടുക്കുന്ന വിസ്മയം. കമ്മ്യൂണിസവും കാപ്പിറ്റലിസവു മായുളള ഇഴയടുപ്പം; എലിയും പൂച്ചയും ഒന്നിച്ചുറങ്ങുന്നതു പോലെ.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥിതിയുടെ ചട്ടക്കുടിനുണ്ടായ ഇളക്കമാണ് ചൈന മുതലാക്കിയതെന്ന് ഡോ. ശ്രീധര്‍ കാവില്‍ വിലയിരുത്തി. മൂന്ന കാരണങ്ങളാലാണ് ഇതു സംഭ വിച്ചത്. ഒന്ന്: അമേരിക്കന്‍ തൊഴില്‍ മേഖലയില്‍ കൂലി കുത്തനെ കൂടി. രണ്ട്. വ്യവസാ യത്തിനാവശ്യമായ അനുബന്ധ ഘടകങ്ങള്‍ക്ക് ചിലവേറി. മൂന്ന്: നികുതിയിനത്തില്‍ പ്ര ത്യേകിച്ച് കോര്‍പ്പറേറ്റ് ടാക്‌സ് ഇനത്തില്‍ വന്‍ വര്‍ധനയുണ്ടായി.

അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വസ്തുക്കള്‍ സാധാരണ ജനങ്ങള്‍ക്ക് പിടയിലൊ തുക്കാന്‍ കഴിയാത്ത വിലയിലെത്തിച്ചതായിരുന്നു ഇതിന്റെയൊക്കെ അനന്തര ഫലം. ഉല്‍ പ്പാദന ചിലവ് കൂടുന്നതനുസരിച്ച് സാധനവില ഉയര്‍ത്താതിരിക്കാനാവില്ലല്ലോ. തന്മൂലം നി ര്‍­മ്മാണ ചിലവ് എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പ നികള്‍ ചിന്തിച്ചു തുടങ്ങി. വേതന നിരക്ക് കുറഞ്ഞതും അനുബന്ധ ഘടകങ്ങള്‍ താഴ്ന്ന വിലയില്‍ കിട്ടുന്നതുമായ രാജ്യങ്ങള്‍ കണ്ടെത്തുക എന്നതിലാണ് ഈ ചിന്ത അവസാനി ച്ചത്. ചൈനയാകട്ടെ ഇത്തരം നിക്ഷേപകരെ സ്വീകരിക്കാന്‍ രണ്ടു വാതിലുകളും തുറന്നു. ഇന്ന് അമേരിക്കന്‍ കമ്പോളങ്ങളിലെ വസ്തുക്കള്‍ ചൈനീസ് ബ്രാന്‍ഡല്ലെന്ന് ഓര്‍ക്കണമെ ന്ന് ഡോ. ശ്രീധര്‍ കാവില്‍ ചൂണ്ടിക്കാട്ടുന്നു. മറിച്ച് അമേരിക്കന്‍ കമ്പനികള്‍ അവരുടെ ബ്രാ ന്‍ഡുകള്‍ ചൈനയില്‍ വിലകുറച്ച് നിര്‍മ്മിച്ച് ഇവിടെ എത്തിക്കുകയാണ് ചെയ്യുന്നത്.

ഒരു നദിക്ക് ഇരുവശവും വ്യവസായങ്ങള്‍ക്ക് തഴച്ചു വളരാനുളള വളക്കൂറുളള മണ്ണ് സൃ ഷ്ടിച്ചെടുക്കുകയായിരുന്നു ആധുനിക ലോകത്ത് മുന്നേറാന്‍ ചൈന ചെയ്ത ആദ്യപടി.. മിസൗറി, മിസിസിപ്പി നദിയെപ്പോലെ ചൈനക്ക് കുറുകെ പോകുന്ന യല്ലോ റിവറിന്റെ ഇരു കരയിലും വ്യവസായ കേന്ദ്രങ്ങള്‍ പടുത്തുയര്‍ത്താന്‍ ഗവണ്‍മെന്റ്്്‌യഥേഷ്ടം അനുമതി നല്‍കി. വ്യവസായം തുടങ്ങാനാഗ്രഹിച്ചു വരുന്നവര്‍ക്ക് വേണ്ട വൈദ്യുതിയും സ്ഥലവും മാത്രമല്ല മൂലധം വേണ്ടവര്‍ക്ക് യഥേഷ്ടം നല്‍കാന്‍ ചൈനീസ് ബാങ്കുകളും തയാറാ യിരുന്നു. ഇന്ന് ലോകത്തെ ഏറ്റവും വലിയ ബാങ്ക് എന്ന ബഹുമതി ചൈനീസ് നാഷണല്‍ ബാങ്കിനാണ് എന്നറിയുമ്പോഴാണ് പണമെറിഞ്ഞ് പണം കൊയ്യുന്ന വിദ്യ എത്ര വിദഗ്ധമാ യാണ് ചൈന പയറ്റി വിജയിച്ചതെന്ന് മനസിലാകുന്നത്. നദീതീരത്തെ വ്യവസായങ്ങള്‍ക്ക് വേണ്ടുന്ന അസംസ്കൃത വസ്തുക്കള്‍ എത്തിക്കാന്‍ ജലമാര്‍ഗമാണ് ഉപയോഗിച്ചത്. ഇത് ട്രക്കുകളില്‍ ലോഡെത്തിക്കുന്ന ചിലവുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ കുറവായിരു ന്നു. മാത്രമവുമല്ല 1600 കണ്ടെയ്‌നറുകളില്‍ കൊളളുന്ന സാധനങ്ങള്‍ ഒരു കപ്പലില്‍ നിറ യ്ക്കുകയും ചെയ്യാം. ഇതിനു പുറമെയാണ് റെയില്‍ ഗതാഗവും വികസിപ്പിച്ചെടുത്തത്. ചൈനീസ് ഗ്രാമങ്ങളില്‍ നിന്നു പോലും വ്യവസായ കേന്ദ്രങ്ങളിലേക്ക് ട്രെയിനുകള്‍ ഓടി ത്തുടങ്ങി. ഹൈസ്പീഡ് ട്രെയിനുകള്‍ സര്‍വീസ് തുടങ്ങിയത് മറ്റൊരു ഗുണവും നല്‍കി യിട്ടുണ്ട്. വ്യവസായവല്‍ക്കരണത്തിന്റെ ഭാഗമായി നഗരങ്ങളില്‍ തിരക്കേറുന്നതും നഗര ജീവിതം ബുദ്ധിമുട്ടാവുന്നതും തടയാന്‍ തൊഴിലാളികളെ അവരുടെ ഗ്രാമങ്ങളില്‍ തന്നെ താമസിപ്പിച്ച് ഹൈസ്പീഡ് ട്രെയിനുകളില്‍ ജോലി സ്ഥലത്തെത്തിക്കുകയാണിന്ന്. ഇതു മൂലം അമേരിക്കയിലുണ്ടായ അമിത നഗരവല്‍ക്കരണത്തിന്റെ ബുദ്ധിമുട്ടുകള്‍ ചൈന മറി കടന്നു. ഷാംഗ്ഹായില്‍ നിന്നും ഹാന്‍സാ വരെയുളള ദൂരം 45 മിനിറ്റു കൊണ്ട് ഓടിത്തീ ര്‍ക്കുന്ന അടുത്തിടെ ഉദ്ഘാടനം ചെയ്ത ട്രെയിന്‍ ലോകത്തിലെ ഏറ്റവും വേഗത കൂടിയ ട്രെയിനെന്ന ഖ്യാതിയുടെ ചൂളമാണ് വിളിക്കുന്നത്.

അമേരിക്ക റോഡ് ഗതാഗതത്തെ മുഖ്യമായി ആശ്രയിച്ചതാണ് വ്യവസായ രംഗത്തെ പി ന്നോക്കം പോകലിന് മുഖ്യകാരണമെന്ന് ഡോ. ശ്രീധര്‍ കാവില്‍ വിലയിരുത്തുന്നു. ഇവിടെ അസംസ്കൃത വസ്തുക്കള്‍ എത്തിക്കുന്നത് ട്രക്കിലാണ്. 240 ട്രക്കില്‍ കൊളളാവുന്ന സാ ധനങ്ങളാണ് ഒരു ട്രെയിന്‍ ഉള്‍ക്കൊളളുന്നത്. ട്രക്കുകളെ മാത്രം ആശ്രയിക്കുന്നത് ഇന്‍വ ന്റോറി ട്രാന്‍സ്‌പോര്‍ട്ടേഷന്റെ ചിലവ് കൂട്ടുക മാത്രമല്ല പൊട്രോള്‍ ഇറക്കുമതിയില്‍ വര്‍ധ നവുണ്ടാക്കുകയും ചെയ്യും. ഇന്ന് അമേരിക്ക ഇറക്കുമതി ചെയ്യുന്ന പെട്രോളിന്റെ 25 ശത മാനവും ചിലവഴിക്കുന്നത് ട്രക്കുകള്‍ക്കു വേണ്ടിയാണെന്നാണ് കണക്ക്.

ചൈനയിലെ തൊഴില്‍ മേഖലയിലെ അച്ചടക്കവും വ്യവസായ പുരോഗതിക്ക് ഏറെ കാര ണമായിട്ടുണ്ട്. തൊഴിലാളികളെ പരിശീലിപ്പിക്കുന്നത് ഗവണ്‍മെന്റ്തന്നെയാണ്. 90 ദിവസ ത്തെ പരിശീലനമാണ് ഗവണ്‍മെന്റ് സ്വന്തം ചിലവില്‍ നല്‍കുന്നത്. അതുമൂലം ഏതെങ്കി ലും കമ്പനികള്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിച്ചു വന്നാല്‍ അവര്‍ക്ക് തൊഴിലാളികളെ കണ്ടെത്തി കൈയില്‍ നിന്നും കാശുമുടക്കി പരിശീലിപ്പിക്കേണ്ടതില്ല. കമ്പനി പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ തന്നെ പണിയറിയാവുന്ന തൊഴിലാളികളും റെഡിയായി വരുന്നു.

തൊഴിലാളികള്‍ക്ക് നല്ല വേതനവും ലഭിക്കുന്നതിനാല്‍ തൊഴില്‍ കുഴപ്പങ്ങളും അധിക മില്ല. മാത്രവുമല്ല കര്‍ശനമായ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി സാമൂഹ്യ കാര്യങ്ങളില്‍ നില നില്‍ക്കുന്നതിനാല്‍ തൊഴിലാളി സമരവും യൂണിയന്‍ പ്രവര്‍ത്തനവുമൊന്നും അത്ര എളു പ്പവുമല്ല. ഉത്പ്പാദനക്ഷമതയും കൂടുതലാണ്. കമ്പനികളുടെ നിര്‍മ്മാണ ചിലവ് ഗണ്യമായി കുറയ്ക്കുന്നതാണിത്.

വളരെ പ്രായോഗികവാദികളാണ് ചൈനീസ് കമ്മ്യൂണിസ്റ്റുകള്‍. സുഭിക്ഷമായി എല്ലാവര്‍ ക്കും കഴിയാനുളള അവസരമുണ്ടാക്കുകയാണ് അവരുടെ പ്രഖ്യാപിത നയം. ആദര്‍ശം മാ ത്രം വിളമ്പി സാധാരണക്കാരെ അവഗണിക്കുന്ന തത്വശാസ്ത്രത്തോട് അവര്‍ യോജിക്കു ന്നില്ല. സമ്പന്നരായ ഒട്ടേറെപ്പേര്‍ ചൈനയിലുണ്ടെങ്കിലും ഉളളവനും ഇല്ലാത്തവനും തമ്മി ലുളള അന്തരം മുതലാളിത്ത രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ കുറവാണെന്നു പറ യാം. എങ്കിലും അമിതമായ സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് െൈചന അനുവദിക്കു ന്നുമില്ല. ചൈനയിലെത്തുന്ന ഇന്റര്‍നെറ്റ്, ടി.വി ചാനലുകള്‍ക്ക് കടുത്ത നിയന്ത്രണത്തിലൂ ടെ മാത്രമേ അവിടെ പ്രവര്‍ത്തിക്കാന്‍ അനുവാദമുളളൂ.

എന്നാല്‍ ചൈനയുടെ ഈ കുതിച്ചുകയറ്റത്തിന് സമീപഭാവിയില്‍ തന്നെ തടസമുണ്ടാവു മെന്ന് കരുതുന്നവരുമുണ്ട്. കാരണം ജനസംഖ്യയുളളതിനാലാണ് തൊഴിലാളികളെ വിദഗ് ധരാക്കി നല്‍കാന്‍ ചൈനക്ക് കഴിയുന്നത്. ഈ ലഭ്യതക്ക് കുറവു വരുമ്പോള്‍ തൊഴില്‍കൂ ലി കൂടും. അത് കമ്പനികള്‍ക്ക് ചൈനയിലെ പ്രവര്‍ത്തനം ബുദ്ധിമുട്ടിലാക്കും. ഇതു മു ന്നില്‍ കണ്ടാണ് ചൈനയില്‍ നിന്നും ചില കമ്പനികള്‍ തായ്‌ലന്‍ഡ്, കൊറിയ, കംബോ ഡിയ, വിയറ്റ്‌നാം എന്നിവടങ്ങളിലേക്ക് പറിച്ചു നടല്‍ നടത്തുന്നത്. അമേരിക്കന്‍ ബഹുരാ ഷ്ട്ര കമ്പനിയായി നൈക്കിയുടെ ആറ് കമ്പനികളാണ് ഇപ്പോള്‍ വിയറ്റ്‌നാമില്‍ പ്രവര്‍ത്തി ക്കുന്നത്.

അതുപോലെ ചൈന നേടിയ മുന്നേറ്റം കണ്ടുപഠിച്ച് അതേ രീതിയില്‍ മുന്നേറാന്‍ മറ്റു രാ ജ്യങ്ങളും ശ്രമം തുടങ്ങിക്കഴിഞ്ഞു ബ്രസീലാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. ചൈനയി ലെ യല്ലോ റിവര്‍ പോലെ ലക്ഷണമൊത്ത ഒരു നദി ബ്രസീലിനുമുണ്ട്. ആമസോണ്‍. പ ക്ഷേ ജനസംഖ്യ ഇല്ലെന്നതാണ് ബ്രസീലിന്റെ ശാപം.

ഇതര ലോകരാജ്യങ്ങളില്‍ നിന്നും ഭാവിയില്‍ ഉണ്ടാകാവുന്ന ഇത്തരം ഭീഷണികള്‍ മുന്നി ല്‍ കണ്ടാണ് തങ്ങളുടെ കറന്‍സിയായി യുവാന്റെ വില നിയന്ത്രിക്കാന്‍ ചൈന ആവേശം കാട്ടിയതും അത് അമേരിക്ക അടക്കമുളള രാജ്യങ്ങളുടെ എതിര്‍പ്പ് വിളിച്ചു വരുത്തിയതും. യുവാന്റെ മൂല്യം തോന്നുന്നതു പോലെ കുറച്ച് അതിലൂടെ കയറ്റുമതി വര്‍ധിപ്പിക്കുകയാ മാണ് ചൈന ചെയ്തത്. കറന്‍സി വില കുറഞ്ഞാല്‍ ചൈനയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ് തുക്കള്‍ക്ക് രാജ്യാന്തര മാര്‍ക്കറ്റില്‍ വില കുറയുകയും അത് കയറ്റുമതി കൂട്ടുകയും അതു വഴി ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്യാമെന്ന് ചൈന കരുതി. എന്നാല്‍ സപ്ലൈ ആന്‍ ഡ് ഡിമാന്‍ഡ് അനുസരിച്ച് മാത്രമേ കറന്‍സി വില നിര്‍ണിയിക്കപ്പെടാവൂ എന്നും അല്ലാ തെ ഗവണ്‍മെന്റ്തലത്തില്‍ തോന്നുന്നതു പോലെ തീരുമാനമെടുക്കാനാവില്ലെന്നും അമേ രിക്ക ഉള്‍പ്പടെയുളള രാജ്യങ്ങള്‍ വാദിക്കുന്നു. തങ്ങളുടെ കയറ്റുമതി കുറച്ച് അതില്‍ നേട്ട ങ്ങള്‍ കൊയ്യാന്‍ കറന്‍സി ആയുധമാക്കുന്ന ചൈനയെ നിയന്ത്രിക്കാന്‍ അമേരിക്ക മുന്‍ കൈയെടുക്കുന്നു. എന്നാല്‍ ഉരുക്കുമുഷ്ടിയുളള ചൈനീസ് നേതൃത്വം ഇതിനു വഴങ്ങാന്‍ സാധ്യത കുറവാണ്.

കാര്യങ്ങള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ സമീപഭാവിയില്‍ ഏറ്റവും വലിയ സമ്പദ്ഘ ടന എന്ന പദവി അമേരിക്കയില്‍ നിന്നും ചൈന തട്ടിയെടുക്കുമോ എന്ന ചോദ്യം വരാം. അതിനു സാധ്യത കുറവ് എന്നാണ് ഡോ. ശ്രീധര്‍ കാവില്‍ പറയുന്നത്. അതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ. വലിയൊരു തറവാട് ഇടിച്ചു നിരത്തുക എളുപ്പമ ല്ല. അഥവാ അങ്ങനെ സംഭവിച്ചാല്‍ തന്നെ തറവാടിന്റെ കട്ടിളയും ജനാലയും ഉള്‍പ്പടെ എല്ലാം എടുത്തുകൊണ്ടു പോവുകയും എളുപ്പമല്ല. നൂറ്റാണ്ടുകള്‍ കൊണ്ടു കൈവരിച്ചതാ ണ് അമേരിക്കയുടെ പുരോഗതി. അതിനെ മറികടക്കാന്‍ ഏതാനും വര്‍ഷത്തെ ചെപ്പടി വി ദ്യകള്‍ കൊണ്ട് കഴിയുമെന്ന് കരുതുന്നത് വിഡ്ഡിത്തമാണ്.
അമേരിക്കയില്‍ എവിടെയും ചൈനീസ് (ഡോ. ശ്രീധര്‍ കാവിലുമായി ടാജ് മാത്യു നടത്തിയ അഭിമുഖം)അമേരിക്കയില്‍ എവിടെയും ചൈനീസ് (ഡോ. ശ്രീധര്‍ കാവിലുമായി ടാജ് മാത്യു നടത്തിയ അഭിമുഖം)അമേരിക്കയില്‍ എവിടെയും ചൈനീസ് (ഡോ. ശ്രീധര്‍ കാവിലുമായി ടാജ് മാത്യു നടത്തിയ അഭിമുഖം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക