Image

ഫൊക്കാന സാഹിത്യ സമ്മേളനം

ജോയിച്ചന്‍ പുതുക്കുളം Published on 24 June, 2016
ഫൊക്കാന സാഹിത്യ സമ്മേളനം
വെറും ഏഴുദിവസങ്ങള്‍ മാത്രം, ഫൊക്കാനയുടെ അക്ഷര മാമാങ്കത്തിന് അങ്കക്കുറി ചാര്‍ത്തി സാഹിത്യസമ്മേളന ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടക്കുന്നു.പതിവിലും വ്യത്യസ്ഥമായ സാഹിത്യ സമ്മേളനം കാഴ്ചവെക്കുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സാന്നിദ്ധ്യവും, സംവാദനവും കൊണ്ട് ഫോക്കാനയെ സംസ്ക്കാരിക സംഘടനകളുടെ നെറുകയിലേക്കുയര്‍ത്തുന്നു.

ദേവഭാഷയുടെ ദാര്‍ശനിക ചിന്തയും, വംഗഭാഷയുടെ ലാവണ്യവും ഈ സാഹിത്യസമ്മേളനത്തെ അണിയിച്ചൊരുക്കട്ടെ അവസാനമിനുക്കുപണികളോടെ തയാറാക്കിയ ഫോക്കാന സാഹിത്യസമ്മേളനത്തിന്‍െറ രൂപരേഖ ചുവടെ:

സ്ഥലം­ - ഹില്‍ട്ടണ്‍,800 വാര്‍ഡന്‍ ആവന്യൂ, ഒന്‍റാറിയോ, കാനഡ.

തീയതി- 2016 ജൂലൈ രണ്ടാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 16.30വരെ.
പങ്കെടുക്കുന്ന പ്രശസ്തര്‍- കവിയും,നടനുമായ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്.
കഥാക്യത്തും, നോവലിസ്റ്റുമായ ശ്രീ സതീഷ് ബാബു പയ്യന്നൂര്‍.
സാഹിത്യകാരനും, സിനിമ നടനും,സംവിധായകനുമായ ജോയി മാത്യു.
കവിസമ്മേളനം- കാവ്യചര്‍ച്ച, കാവ്യാലാപനം. രാവിലെ 9.30-11വരെ.

ജൂലൈ 2,രാവിലെ 9.30-ന് ശ്രീബാലചന്ദ്രന്‍ ചുള്ളിക്കാട് ഉത്ഘാടനംചെയ്ത് ആമുഖപ്രഭാഷണം.
മോഡറേറ്റര്‍- ശ്രീ ദിവാകരന്‍ നമ്പൂതിരി- സ്വാഗതപ്രഭാഷണം.
കോഡിനേറ്റഴ്‌സ്- ശ്രീ സുരേഷ് നെല്ലിക്കോട്, ജയ്ശങ്കര്‍ പിള്ള
(സാഹിത്യസമ്മേളനത്തിലെ എല്ലാ ചര്‍ച്ചകളും നിയന്ത്രിക്കുന്നത് ശ്രീ സംഗമേശ്വരന്‍
മാണിക്യം അയ്യര്‍ ആയിരിക്കും)
പ്രഭാഷണം-ഡോക്ടര്‍ നന്ദകുമാര്‍ചാണയില്‍- അമേരിക്കന്‍ മലയാളകവികളെപ്പറ്റിയൂം, അവരുടെസൃഷ്ടികളെപ്പറ്റിയുമുള്ളഅവലോകനം, തുടര്‍ന്ന് ചര്‍ചകള്‍.
പ്രഭാഷണം- പ്രഫസര്‍ കോശിതലക്കല്‍- കവിതയും, പരിണാമമുഖങ്ങളും,തുടര്‍ന്ന് ചര്‍ചകള്‍.
കാവ്യാലാപനം- (സ്വന്തം കവിതകളോ,അല്ലെങ്കില്‍ പ്രശസ്തരുടെയോ,കാവ്യാത്മകമായിരിക്കണം)
പങ്കെടുക്കുന്നവര്‍ശ്രീ സുരേഷ് നെല്ലിക്കോട്, കെ.കെ.ജാണ്‍സണ്‍, അബദുള്‍ പുന്നയൂര്‍ക്കുളം,
ജയിംസ് കുരീക്കോട്, ജോജോ ആലപ്പാട്ട്, ശ്രീമതി ലൗലി ശങ്കര്‍ തുടങ്ങിയവര്‍.
11.00-12.00.ചിരിഅരങ്ങ്- മോഡറേറ്റര്‍ അലക്‌സ് ഏബ്രഹാം
ചിരിഅരങ്ങ് നയിക്കുന്നത്- ഡോക്ടര്‍ ടി.എം.മാത്യു തെക്കേടത്ത്,റോച്ചസ്റ്റര്‍.
പങ്കെടുക്കുന്നവര്‍­- ജോയി ഉടുമ്പന്നൂര്‍, റെന്നി തോമസ്,സംഗമേശ്വരന്‍ മാണിക്യഅയ്യര്‍, സാബു,
സജി ,തുടങ്ങിയവര്‍.പാരടികള്‍ ,നര്‍മ്മനുറുങ്ങുകള്‍ എന്നിവ സമ്മേളിക്കുന്ന പൊട്ടിച്ചിരിയുടെ
അനര്‍ഘനിമിഷങ്ങളിലേക്ക് ഏവര്‍ക്കും സ്വഗതം. നാട്ടില്‍നിന്നെത്തുന്നകോമഡിതാരങ്ങള്‍
ചിരിയുടെസദസിലേക്ക് അടര്‍ത്തിവിടുന്ന പുതിയഫലിതങ്ങളുടെ പൂത്തിരി ഈ നര്‍മ്മസദഢില്‍
വിരിഞ്ഞുപൊലിയുന്നു.

14.00-15.00. നോവല്‍ സാഹിത്യം- ഉത്ഘാടനം, ആമുഖപ്രഭാഷണം ശ്രീ സതീഷ് ബാബു പയ്യന്നൂര്‍.
മോഡറേറ്റര്‍- ശ്രീ ജോണ്‍ ഇളമത സ്വാഗതപ്രഭാഷണം.
പ്രാഷണം- അശോകന്‍ വെങ്ങാശ്ശേരി. മലയാള നോവല്‍ പ്രസ്താനത്തിന് അമേരിക്കന്‍ ലയാളികളുടെ സംഭാവന.,തുടര്‍ന്ന് ചര്‍ചകള്‍

പ്രഭാഷണം- ശ്രീമതി നീന പനക്കല്‍- എഴുത്തുകാരും,സാമൂഹ്യ പ്രതിബന്ധതയും, തടര്‍ന്ന്
ചര്‍ച്ചകള്‍.
പ്രഭാഷണം- ശ്രീമതി ഷീല ഡാനിയല്‍- കഥകള്‍ക്കുള്ളിലൂടെ, തുടര്‍ന്ന് ചര്‍ച1കള്‍.
15.00-16.00:കഥാകാരുടെ കൂട്ടായ്മ. ഉത്ഘാടനം, ആമുഖ പ്രഭാഷണം- ശ്രീ ജോയ് മാത്യു
മോറേറ്റര്‍- നിര്‍മ്മല തോമസ്- സ്വാഗതപ്രഭാഷണം.
പ്രഭാഷണം-ശ്രീ മുരളി ജെ നായര്‍- കഥകള്‍ അമേരിക്കയില്‍, തുടര്‍ന്ന് ചര്‍ചകള്‍
പ്രഭാഷണം- ഡോക്ടര്‍ പി.സി.നായര്‍- കഥകളുടെ കാഴ്ചപ്പാടുകള്‍,തുടര്‍ന്ന് ചര്‍ചകള്‍.
പ്രഭാഷണം- ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളം- എഴുത്ത്,അനുഭവങ്ങള്‍,തുടര്‍ന്ന് ചര്‍ചകള്‍
16.00-16.30. പുസ്തകപ്രകാശനം, അവാര്‍ഡ് ആദരണം.

ജൂലൈ 3. രാവിലെ 10 മുതല്‍ 11 വരെ സാഹിത്യസൗഹൃദം, പ്രശസ്തസാഹിത്യകാരുമായി പരിചയപ്പെടുകയും, സംവാദനം നടത്താനുമുള്ള ശുഭമുഹൂര്‍ത്തം സാഹിത്യ സമ്മേളനത്തിലേക്ക് എല്ലാ അക്ഷരസ്‌നേഹികള്‍ക്കും സ്വാഗതം

സാഹിത്യസമ്മേളന കമ്മിറ്റിക്കുവേണ്ടി ജോണ്‍ ഇളമത (ഫോണ്‍ 905 848 0698).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക