Image

കാന്‍സര്‍ രോഗികള്‍ക്കു സാന്ത്വനവുമായി ഡോക്ടര്‍ സാറാ ഈശോ; പിന്തുണയുമായി ഇന്ത്യ പ്രസ്­ ക്ലബ് ന്യൂയോര്‍ക്കും. ­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­

Published on 24 June, 2016
കാന്‍സര്‍ രോഗികള്‍ക്കു സാന്ത്വനവുമായി ഡോക്ടര്‍ സാറാ ഈശോ; പിന്തുണയുമായി ഇന്ത്യ പ്രസ്­ ക്ലബ് ന്യൂയോര്‍ക്കും.  ­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­
കാന്‍സര്‍ രോഗത്തെ അതിജീവിച്ചവര്‍ക്കും, രോഗത്തില്‍നിന്നു മുക്തി നേടാന്‍ ശ്രമിക്കുന്നവര്‍ക്കും വേണ്ടി അമേരിക്കന്‍ മലയാളികളുടെ പ്രിയ ഡോക്ടര്‍ സാറ ജെ ഈശോയും അവരുടെ നേതൃത്വത്തിലുള്ള ഓഷ്യന്‍ ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജിയും ഒരുക്കിയ കാന്‍സര്‍ സര്‍വൈവേര്‍സ് ഡേ ന്യൂജേഴ്‌­സിയിലെ ബ്രിക്ക് ടൗണ്‍ഷിപ്പില്‍ നടന്നു. വ്യത്യസ്തമായ പരിപാടികള്‍ കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ പരിപാടിയില്‍ നൂറിലധികം പേര് പങ്കെടുത്തു.

വൈല്‍ഡ് വെസ്‌റ് തീം ആസ്പദമാക്കി കൊണ്ടാടിയ ചടങ്ങിന് പഴയ ഹോളിവുഡ് വെസ്‌റ്റേണ്‍ സിനിമകളിലെ കൗബോയ്, കൗഗേള്‍ വേഷങ്ങള്‍ അണിഞ്ഞാണ് മിക്കവാറും പേര്‍ എത്തിയത്. കാന്‍സറിനെ കുറിച്ചുള്ള ഓര്‍മകള്‍ ഒരു ദിവസത്തേക്കെങ്കിലും മറക്കാന്‍ വൈല്‍ഡ് വെസ്‌റ് നൃത്തങ്ങളും, കൗബോയ് പ്രകടനങ്ങളും, ഭക്ഷണവും ഒരുക്കി ഡോക്ടര്‍ ഈശോ സാരഥിയായ ഓഷ്യന്‍ കൗണ്ടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഷ്യന്‍ ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജി ഗ്രൂപ്.

ഓഷ്യന്‍ കൗണ്ടിയില്‍ 8 വര്‍ഷമായി ഡോക്ടര്‍ സാറയും ഓഷ്യന്‍ ഹമറ്റോളജി ആന്‍ഡ് ഓങ്കോളജിയും ആഘോഷം നടത്തി വരുന്നു. അന്നേ ദിവസം കാന്‍സറില്‍ നിന്ന് മുക്തരായ രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. അക്കൂട്ടത്തില്‍ കാന്‍സര്‍ വന്ന് മരിച്ചുപോയവരുടെ കുടുംബാംഗങ്ങളുമുണ്ടാകും. 'വര്‍ഷത്തില്‍ 365 ദിവസവും കാന്‍സറിനെക്കുറിച്ച് മാത്രം ചിന്തിച്ച് നടക്കുന്നവര്‍ക്ക് അത് മറന്നു കൊണ്ട് ഒരു ദിവസം. അതാണ് ഞങ്ങള്‍ ചെയ്യുന്നത്.' സാറ ജെ ഈശോ പറയുന്നു. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച കാന്‍സറിനെ അതിജീവിച്ചവരുടെ ദിനമായി ലോകമൊട്ടാകെ ആചരിച്ചു വരുന്നു.

ഈ വര്‍ഷത്തെ കാന്‍സര്‍ സര്‍വൈവേര്‍സ് ഡേക്ക് കരുത്തു പകരാന്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത് അമേരിക്ക ന്യൂ യോര്‍ക്ക് ചാപ്റ്ററിന്റെ സാനിധ്യവും ശ്രദ്ധേയമായി. ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഡോക്ടര്‍ കൃഷ്ണ കിഷോര്‍ മുഖ്യാതിഥിയായി ആമുഖ പ്രസംഗം നടത്തി. കാന്‍സറിനെ ചെറുക്കുന്നതില്‍ ലോകം വിജയിച്ചു വരികായാണെന്നും, കാന്‍സറിനെ അതിജീവിച്ചവരുടെ മനക്കരുത്തും ജീവിതവും നമുക്കെല്ലാവര്‍ക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍ സാറാ ഈശോ അധ്യക്ഷയായിരുന്നു. ഇന്ത്യ പ്രസ് ക്ലബ് ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി സണ്ണി പൗലോസ് മുന്‍ കൈയെടുത്ത് ഇത്തവണ പരമാവധിയാളുകളെ പങ്കെടുപ്പിക്കുവാനുള്ള ശ്രമവും വിജയിച്ചു. സമൂഹത്തിനു ആവശ്യമായ ഇത്തരം ഉദ്യമങ്ങള്‍ക്കു കരുത്തേകാന്‍ ന്യൂ യോര്‍ക് ചാപ്റ്റര്‍ ഈ വര്‍ഷം ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഡോക്ടര്‍ കിഷോറും സണ്ണി പൗലോസും പറഞ്ഞു.

ഇന്ത്യ പ്രസ് ഭാരവാഹികളായ ദേശീയ വൈസ് പ്രസിഡന്റ് രാജു പള്ളം, മുന്‍ പ്രസിഡന്റ് റെജി ജോര്‍ജ്, നിയുക്ത പ്രസിഡന്റ് മധു രാജന്‍, ഏഷ്യാനെറ്റ് ക്യാമെറാമാന്‍ ഷിജോ പൗലോസ്, എന്നിവര്‍ പ്രസ് ക്ലബ്ബിനെ പ്രതിനിധീകരിച്ചു ചടങ്ങില്‍ പങ്കെടുത്തു.

എന്നാല്‍, രോഗത്തിന്റെ വേദനക്കിടയില്‍ ജീവിതാഘോഷങ്ങള്‍ മറന്നുപോയവരെ തിരികെ കൊണ്ടുവരാനുള്ള വേദിയൊരുക്കിയ ഡോക്ടര്‍ സാറാ ഈശോ മലയാളി സമൂഹത്തിനു അഭിമാനമാണ്. അവരുടെ നേതൃപാടവവും, അവരുടെ ടീമിന്റെ ഒത്തൊരുമയുമാണ് ഈ ഉദ്യമത്തിന്റെ വിജയം. അവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകാന്‍ കൂടുതല്‍ മലയാളി സംഘടനകള്‍ക്കു കഴിയും.

വൃക്കദാന പ്രചാരത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഫാ: ഡേവിസ് ചിറമേലിനെ സദസ്സിനു പരിചയപ്പെടുത്തി. കാന്‍ജ് മുന്‍ പ്രസിഡന്റും ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റുമായ ജിബി തോമസ് കാന്‍സര്‍ സര്‍വൈവേര്‍സ് ഡേക്ക് പിന്തുണ നല്‍കി ആദ്യാവസാനം ചടങ്ങില്‍ പങ്കെടുത്തു.
കാന്‍സര്‍ രോഗികള്‍ക്കു സാന്ത്വനവുമായി ഡോക്ടര്‍ സാറാ ഈശോ; പിന്തുണയുമായി ഇന്ത്യ പ്രസ്­ ക്ലബ് ന്യൂയോര്‍ക്കും.  ­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക