Image

കാതോലിക്കനിധി ശേഖരണം

ജീമോന്‍ റാന്നി Published on 25 June, 2016
കാതോലിക്കനിധി ശേഖരണം
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും പൗരസത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസോലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവാ ജൂണ്‍ 29ന് ബുധനാഴ്ച ചിക്കാഗോയില്‍ എത്തിചേരുന്നു. 1979 യില്‍ സ്ഥാപിതമായ അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ നിന്നും കതോലിക്കനിധിശേഖരണമായി ബന്ധപ്പെട്ട സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ കതോലിക്കാ ബാവാ ഇത് മൂന്നാം തവണയാണ് നേരിട്ട് എഴുന്നള്ളുന്നത്. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നുമുള്ള ഈ വര്‍ഷത്തെ കതോലിക്കാനിധി ശേഖരണം ജൂലൈ 2ന് 2 മണിയ്ക്ക് ചിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ചേരുന്ന സമ്മേളനത്തില്‍ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നുമുള്ള വൈദികരും മാനേജ്കമ്മറ്റി അംഗങ്ങള്‍, ചിക്കാഗോയിലെ വിശ്വാസികളും ചേര്‍ന്ന് പരിശുദ്ധ കാതോലിക്കാ ബാവയ്ക്കും പ്രതിനിധികള്‍ക്കും. ഔദ്യോഗികമായി വരവേല്‍പ്പ് നല്‍കും. ഭദ്രാസന സെക്രട്ടറി.ഫാ.ഡോ.ജോയി പൈങ്ങ്‌ങ്ങോലില്‍ ഭദ്രാസനകൗണ്‍സില്‍ അംഗങ്ങള്‍ അരമന മാനേജര്‍ ഫാ.വര്‍ഗീസ് തോമസ് സഭ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഭദ്രാസന മെത്രാപ്പോലീത്താ അലക്‌സിയോസ് മാര്‍ യൗസേബിയോസിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ എല്ലാ ഇടവക പള്ളികളില്‍ നിന്നുമുള്ള ചുമതലക്കാര്‍ തങ്ങളുടെ കാതോലിക്കനിധി ശേഖരണം പരിശുദ്ധ ബാവായ്ക്ക് കൈമാറും. പ്രസ്തുതയോഗത്തില്‍ പരിശുദ്ധ സുനഹദോസ് സെക്രട്ടറി. അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, മെത്രാപ്പോലീത്താ വൈദിക ട്രസ്റ്റി. ഫാ.ഡോ.ജോണ്‍ എബ്രഹാം കോനാട്ട്, അത്മായ ട്രസ്റ്റി. എം.ജി.ജോര്‍ജ് മുത്തൂറ്റ് അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭദ്രാസന പിആര്‍ഓ എല്‍ദോപീറ്റര്‍ അറിയിച്ചു.

വാര്‍ത്ത അയച്ചത്: ജീമോന്‍ റാന്നി

കാതോലിക്കനിധി ശേഖരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക