Image

ഫൊക്കാനയ്ക്കു അക്ഷര ബലം നല്‍കിയ ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഇനി ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ്

സ്വന്തം ലേഖകന്‍ Published on 25 June, 2016
ഫൊക്കാനയ്ക്കു അക്ഷര ബലം നല്‍കിയ  ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഇനി ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ്
2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷന്‍ അക്ഷരങ്ങളിലൂടെ മാധ്യമ ലോകത്തു എത്തിച്ച ഒരാളുണ്ട്.ഫൊക്കാന  പി ആര്‍ ഒ ശ്രീകുമാര്‍ ഉണ്ണിത്താന്‍. അദ്ദേഹം ഇനി ഫൊക്കാനയുടെ മറ്റൊരു പോസ്റ്റിലേക്ക്. 2016-18 വര്‍ഷത്തിലെ ന്യൂയോര്‍ക്ക് റീജിയന്‍ വൈസ് പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 

അദ്ദേഹം കടന്നുപോയ രണ്ടു വര്‍ഷം നൂറുകണക്കിന് വാര്‍ത്തകള്‍ മാധ്യമങ്ങളുടെ താളുകളില്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടം തേടുന്നത്തിനു പിന്നില്‍ വലിയ അദ്ധ്വാനവും, സമയവും വേണം. വാര്‍ത്ത വന്നാലോ? ആരുടെയെങ്കിലും പേരില്ലെങ്കില്‍ പരാതി ആയി പരിഭവം ആയി. പേര് പത്രത്തില്‍ വരാനുള്ളതല്ല സംഘടനാ പ്രവര്‍ത്തനം എന്നു പല സംഘടനകളിലൂടെ തെളിയിച്ച ആളാണ് ശ്രീകുമാര്‍ ഉണ്ണിത്താന്‍. വെസ്‌ററ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പല വര്ഷങ്ങളിലെ സോവനീറുകളുടെ ചുമതലയാണ് വാര്‍ത്തയുടെ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രചോദനം.

ഫൊക്കാനയുടെ വാര്‍ത്തകള്‍ എത്ര തിരക്കിനുള്ളിലും മാധ്യമങ്ങള്‍ക്കെല്ലാം എത്തിക്കുവാന്‍ അതീവ ശ്രദ്ധ ഉണ്ടങ്കിലും ചില മാധ്യമങ്ങള്‍ എക്സ്സ്‌ക്ലുസ്സിവ് ആയി സംഘടനാ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ ആകെ പുലിവാലുപിടിക്കും. പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആണെങ്കിലും ഇതൊരു സേവനം കൂടിയാണ് ഉണ്ണിത്താന്. 

വാര്‍ത്തകള്‍ മുറിയാതെ മാധ്യമങ്ങള്‍ക്കു  മുന്നില്‍ എത്തിക്കുക. അങ്ങനെ ഫൊക്കാനയുടെ യശസ്സ് ഉയരുക അതിലെല്ലാം വളരെ സന്തോഷം ഉണ്ട് ഉണ്ണിത്താന്. പക്ഷെ  ഫൊക്കാനയുടെ പബ്ലിസിറ്റി പി ആര്‍ ഒ യുടെ കയ്യില്‍ എല്ലാ അതു മാധ്യമങ്ങളുടെ കയ്യിലാണെന്ന ഉണ്ണിത്താന്‍ അര്‍ത്ഥശങ്കയില്ലാതെ പറയും.

 സംഘടനാ പ്രവര്‍ത്തനം എന്നത് ഉണ്ണിത്താന് മനസിന്റെ ഒരു സമര്‍പ്പണം കൂടിയാണ്. ആരോടും തന്റെ അഭിപ്രായം പുഞ്ചിരിക്കുന്ന മുഖത്തോടു കൂടി പറയാന്‍ അദ്ദേഹത്തിന് മടിയില്ല. കേള്‍ക്കുന്നവരാകട്ടെ പിണങ്ങുകയുമില്ല.

ഏറ്റെടുക്കുന്ന ഏതു പദവിയും ഉത്തരവാദിത്വത്തോട് കൂടി ചയ്യുവാന്‍ ആണ് അദ്ദേഹത്തിന്റെ ആഗ്രഹം. അതു ഇന്നുവരെ പാലിച്ചിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനം സൗഹൃദം നിലനിര്‍ത്തല്‍ കൂടിയാണെന്നു അദ്ദേഹത്തിന് അഭിപ്രായം  ഉണ്ട്. ഇപ്പോള്‍ കൈവന്നു ചേരുന്ന ചുമതലയും തുടര്‍ന്നും പാലിക്കുമെന്ന് അദ്ദേഹം ഈ മലയാളിയോട് പറഞ്ഞു. ഈ ഓട്ട പാച്ചിലിനിടയില്‍ എല്ലാ പ്രവര്‍ത്തങ്ങള്‍ക്കുംകും കുടുംബം ഒപ്പമുണ്ട്.. അതു വലിയൊരു ആശ്വാസമാ ..അദ്ദേഹം പറയുന്നു...

പുതിയ ആര്‍ വി പി ക്കും,  പി ആര്‍ ഒയ്ക്കും ഇമലയാളിയുടെ ആശംസകള്‍

ഫൊക്കാനയ്ക്കു അക്ഷര ബലം നല്‍കിയ  ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഇനി ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക