Image

നാഷണല്‍ ഹിസ്റ്ററി ഡേ കോമ്പറ്റീഷനില്‍ വിവേക് മാത്യുവും ജോസഫ് വയലുങ്കലും ദേശീയ പുരസ്‌കാരം നേടി

Published on 25 June, 2016
നാഷണല്‍ ഹിസ്റ്ററി ഡേ കോമ്പറ്റീഷനില്‍ വിവേക് മാത്യുവും ജോസഫ് വയലുങ്കലും ദേശീയ പുരസ്‌കാരം നേടി
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ സമൂഹത്തിന്റെ അഭിമാനമായി റോക്ക് ലാന്‍ഡ് കൗണ്ടിയിലെ വിവേക് മാത്യുവും ജോസഫ് വയലുങ്കലും നാഷണല്‍ ഹിസ്റ്ററി ഡേ മത്സരത്തില്‍ ദേശീയ തലത്തില്‍ മൂന്നാം സ്ഥാനം നേടി. ആയിരക്കണക്കിനു വിദ്യാര്‍ഥികളെ പിന്തള്ളിയാണു ഈ നേട്ടം.
വില്യം ബഹ്‌സിന്‍, എലദ് റെയ്മണ്ട്, ചാര്‍ലി വൈലന്‍ എന്നീ സഹവിദ്യാര്‍ഥികള്‍ക്കൊപ്പം ഇവര്‍ രൂപം കൊടുത്ത വെബ്‌സൈറ്റിനാണ് ദേശീയാംഗീകാരം ലഭിച്ചത്.

ചരിത്രപരമായൊരു വിഷയം തിരഞ്ഞെടുത്ത് സമകാലിക വിഷയവുമായിബന്ധപ്പെടുത്തി ഇഷ്ടമുള്ള മീഡിയത്തിലൂടെ അവതരിപ്പിക്കുകയാണു ഹിസ്റ്ററി ഡേ കോമ്പറ്റീഷന്‍ ഉദ്ദേശിക്കുന്നത്. എക്‌സ്‌പ്ലൊറേഷന്‍, എന്‍കൗണ്ടര്‍ ആന്‍ഡ് എക്‌സ്‌ചേഞ്ച് എന്നതായിരുന്നു ഇക്കൊല്ലത്തെ തീം.

പേപ്പര്‍, എക്‌സിബിറ്റ്, പെര്‍ഫോമന്‍സ്, ഡോക്യുമെന്ററി, വെബ്‌സൈറ്റ് എന്നിങ്ങനെ 5 വ്യത്യസ്ത മീഡിയമുണ്ടായിരുന്നു. വ്യക്തിപരവും ഗ്രൂപ്പുമായ പ്രോജക്ടുകള്‍ക്ക് മത്സരമുണ്ടായിരുന്നു. ജൂണിയര്‍ (6-8) സീനിയര്‍ (9-12) വിഭാഗങ്ങള്‍ക്കും പ്രത്യേകം മത്സരമുണ്ടായിരുന്നു.
വിവേകും ജോസഫും മറ്റ് അംഗങ്ങള്‍ക്കൊപ്പം എറീ കനാല്‍ എന്ന വിഷയം തിരഞ്ഞെടുത്ത്, എറീ കനാലിനെ തീമുമായി ബന്ധപ്പെടുത്തി അതിനനുസൃതമായി വെബ്‌സൈറ്റ് നിര്‍മിച്ചു.

പ്രാദേശിക-സ്റ്റേറ്റ്തലത്തില്‍ ഫസ്റ്റ് അല്ലെങ്കില്‍ സെക്കന്‍ഡ്ലഭിക്കുന്നവര്‍ക്കേ ദേശീയതലമത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളൂ.

പ്രാദേശിക തലത്തില്‍ ഹഡ്‌സണ്‍വാലി ഹിസ്റ്ററി ഡേ കോമ്പറ്റീഷനില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയടീം, ന്യൂയോര്‍ക്ക് സ്റ്റേറ്റ്ഹിസ്റ്ററി ഡേ കോമ്പറ്റീഷനില്‍ രണ്ടാംസ്ഥാനം സ്വന്തമാക്കി. ഓരോ തലത്തിലും മത്സരിക്കാനെത്തുമ്പോള്‍ തങ്ങളുടെ വെബ്‌സൈറ്റ് പരമാവധിപരിഷ്‌കരിച്ചാണ് ടീം അവതരിപ്പിച്ചത്.

'ദി എറി കനാല്‍: ആന്‍ ഇന്നവേഷന്‍ ഇന്‍ അമേരിക്കന്‍ ഇക്കണോമിക്‌സ് ആന്‍ഡ് കള്‍ച്ചര്‍' എന്ന അവരുടെ വെബ്‌സൈറ്റ് നാഷണല്‍ ലവലില്‍ അവതരിപ്പിക്കുകയും15 മിനിറ്റ് ഇന്റര്‍വ്യൂവിവില്‍ അതേപറ്റി വീശദീകരിക്കുകയും ചെയ്താണു വിജയപതാക പാറിച്ചത്.
ന്യൂയോര്‍ക്ക് കോങ്കേഴ്‌സില്‍ താമസിക്കുന്ന വിവേകും ജോസഫും അക്കാഡമിക് തലത്തിലും പാഠ്യേതര തലത്തിലും മുന്നില്‍ നില്‍ക്കുന്നു. വെബ്‌സൈറ്റുകള്‍ നിര്‍മിക്കുന്നതില്‍ അതീവ പ്രാവീണ്യം കാട്ടുന്നവിവേക് റോക്ക് ലാന്‍ഡ് കൗണ്ടിയിലെ വിവിധ കമ്പനികള്‍ക്കും ഓര്‍ഗനൈസേഷനുകള്‍ക്കുമായി ഫ്രീലാന്‍സായി എഴുതുന്നുമുണ്ട്. മലയാളം പത്രംമാനേജിംഗ് എഡിറ്റര്‍ വി.ജെ. മാത്യുവിന്റെയും മിനിമോളുടെയും രണ്ടാമത്തെ പുത്രന്‍. ക്ലര്‍ക്‌സ്ടൗണ്‍ നോര്‍ത്ത് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണു.

ഡൊമിനിക്ക് വയലുങ്കലിന്റെയും ലീനുവിന്റെയും പുത്രനായ ജോസഫ് ക്ലാര്‍ക്‌സ്ടൗണ്‍ നോര്‍ത്ത് ഹൈസ്‌കൂള്‍ ജൂണിയര്‍ ക്ലാസ് പ്രസിഡന്റാണ്.സ്‌കൂള്‍ ഡ്രാമാ ക്ലബില്‍ സജീവ അംഗമാണ്.
വിവേക്, ജോസഫ് ടീമിന് അഭിനന്ദനങ്ങള്‍.
നാഷണല്‍ ഹിസ്റ്ററി ഡേ കോമ്പറ്റീഷനില്‍ വിവേക് മാത്യുവും ജോസഫ് വയലുങ്കലും ദേശീയ പുരസ്‌കാരം നേടി
Vivek
നാഷണല്‍ ഹിസ്റ്ററി ഡേ കോമ്പറ്റീഷനില്‍ വിവേക് മാത്യുവും ജോസഫ് വയലുങ്കലും ദേശീയ പുരസ്‌കാരം നേടി
Joseph
നാഷണല്‍ ഹിസ്റ്ററി ഡേ കോമ്പറ്റീഷനില്‍ വിവേക് മാത്യുവും ജോസഫ് വയലുങ്കലും ദേശീയ പുരസ്‌കാരം നേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക