Image

അനുപമയെ കുറിച്ച് ധനുഷ് പറഞ്ഞത് എന്താണെന്ന് കേള്‍ക്കണോ?

Published on 25 June, 2016
അനുപമയെ കുറിച്ച് ധനുഷ് പറഞ്ഞത് എന്താണെന്ന് കേള്‍ക്കണോ?

പ്രേമത്തിലൂടെ മലയാളത്തിലുദിച്ചു. എന്നാല്‍ അനുപമ പരമേശ്വരന് ഇപ്പോള്‍ രാശി തമിഴിലും തെലുങ്കിലുമാണ്. ആദ്യ തെലുങ്ക് ചിത്രമായ അ ആ യ്ക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചതുവഴി അവിടെ ഒരു കുഞ്ഞു താരമായി.

ഇപ്പോള്‍ ധനുഷിനൊപ്പം തമിഴില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് അനുപമ പരമേശ്വരന്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ ധനുഷിനോട് അനുപമയെ കുറിച്ച് ചോദിക്കുകയുണ്ടായി. 

വളരെ എനര്‍ജറ്റിക്കായ, സ്‌നേഹമുള്ള നടിയാണ് അനുപമ എന്ന് ധനുഷ് പറയുന്നു. നടിയുടെ സ്മാര്‍ട്ടസ്സും ധനുഷിന് നന്നായി ബോധിച്ചു അത്രെ.

ധനുഷ് ഒരു രാഷ്ട്രീയക്കാരനായി അഭിനയിക്കുന്ന കൊടി എന്ന ചിത്രത്തിലാണ് അനുപമ സെക്കന്റ് ഹീറോയിനായി വേഷമിടുന്നത് തൃഷയാണ് ചിത്രത്തിലെ കേന്ദ്ര നായിക. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക