Image

കോടതിവിധി മാനിക്കുമെന്ന് ഗീലാനി

Published on 03 February, 2012
കോടതിവിധി മാനിക്കുമെന്ന് ഗീലാനി
ലാഹോര്‍: ഈ മാസം 13നു ഹാജരാവണമെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കുമെന്നു പാക് പ്രധാനമന്ത്രി ഗീലാനി വ്യക്തമാക്കി. സര്‍ദാരിക്കെതിരേയുള്ള അഴിമതിക്കേസ് പുനരാരംഭിക്കണമെന്ന നിര്‍ദേശം ലംഘിച്ചതിന് ഗീലാനിക്കെതിരേ കോടതിയലക്ഷ്യക്കുറ്റം ചുമത്തുന്നതിനാണ് അദ്ദേഹത്തോട് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചത്. ഇതിനിടെ, കോടതി ഉത്തരവിനെതിരേ ഗീലാനിയുടെ അഭിഭാഷകന്‍ അയ്ത്‌സാസ് ഹസന്‍ അപ്പീല്‍ ഫയല്‍ ചെയ്‌തേക്കും. അപ്പീലിനു പോകണമെന്ന് ഭരണകക്ഷിയായ പിപിപി നേതൃത്വം നിശ്ചയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക