Image

കര്‍ണാടകമുഖ്യമന്ത്രിയുടെ കവിളില്‍ വനിതാ പഞ്ചായത്ത്‌ അംഗത്തിന്റെ ചുംബനം

Published on 26 June, 2016
കര്‍ണാടകമുഖ്യമന്ത്രിയുടെ കവിളില്‍ വനിതാ പഞ്ചായത്ത്‌ അംഗത്തിന്റെ ചുംബനം

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക്‌ പൊതുവേദിയില്‍ സ്‌ത്രീയുടെ ചുടുചുംബനം. ബംഗളുരുവില്‍ നടന്ന യോഗത്തിനിടെയാണ്‌ താലൂക്ക്‌ പഞ്ചായത്ത്‌ അംഗമായ ഗിരിജ ശ്രീനിവാസ്‌ മുഖ്യമന്ത്രിയുടെ കവിളില്‍ മുത്തം നല്‍കിയത്‌. ചിക്കമംഗളൂര്‍ ജില്ലയിലെ ടാരിക്കെരിയില്‍നിന്നുള്ള പഞ്ചായത്ത്‌ അംഗമാണ്‌ ഗിരിജ. മുഖ്യമന്ത്രിക്കു പ്രതികരിക്കാന്‍ സമയംകിട്ടുംമുമ്പ്‌ അവര്‍ വേദിയില്‍നിന്ന്‌ ഇറങ്ങിപ്പോകുകയും ചെയ്‌തു. 

അദ്ദേഹം എനിക്ക്‌ അച്ഛനെപ്പോലെയാണ്‌. ആദ്യമായാണ്‌ ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്‌. എനിക്ക്‌ ആവേശം അടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചുംബനം നല്‍കി. അതില്‍ തെറ്റൊന്നുമില്ല- ഗിരിജ ശ്രീനിവാസ്‌ മാധ്യമങ്ങളോടു പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക