Image

ഗുരുവിനെ റാഞ്ചുന്നത് ശിവഗിരിയിലെ സന്യാസിമാര്‍ തിരിച്ചറിയണം: പിണറായി

Published on 26 June, 2016
ഗുരുവിനെ റാഞ്ചുന്നത് ശിവഗിരിയിലെ സന്യാസിമാര്‍ തിരിച്ചറിയണം: പിണറായി
തിരുവനന്തപുരം: ശീനാരായണ ഗുരു സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ വക്താക്കള്‍ തന്നെ ഗുരുവിനെ റാഞ്ചാന്‍ ശ്രമിക്കുകയാണെന്ന് പിണറായി പറഞ്ഞു. ശിവഗിരിയിലെ നിഷ്­കളങ്കരായ സന്യാസിമാര്‍ ഇത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് ജാതിയില്ല എന്ന മഹാവിളംബരത്തിന്റെ ശതാബ്ദി ആഘോഷം വി.ജെ.ടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എസ്.എന്‍.ഡി.പിയുടെ വക്താക്കള്‍ അന്ധകാരത്തിന്റെ കൂട്ടുകാരായി മാറി. ജാതി ചോദിക്കരുത് പറയരുത് എന്നാണ് ഗുരു പഠിപ്പിച്ചത്. എന്നാല്‍ ജാതി ചോദിക്കുകയോ പറയുകയോ ചെയ്താല്‍ എന്താണ് കുഴപ്പം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ജാതി പറയരുതെന്ന് പറഞ്ഞ ഗുരുവില്‍ നിന്ന് ജാതി പറയണമെന്ന് പറഞ്ഞ ശിഷ്യരിലേക്കുള്ള ദൂരം ചെറുതല്ല. ഇത് പൊതുജനങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. തനിക്ക് ജാതിയില്ലെന്ന് നേരത്തെ തന്നെ ഗുരു പറഞ്ഞിരുന്നുവെന്നും പിണറായി പറഞ്ഞു. ­
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക