Image

അഴിമതി ചൂണ്ടിക്കാട്ടിയതിന് മക്കളോട് സുധീരന്‍ പകപോക്കിയത് ശരിയായില്ല: ബിജു രമേശ്

Published on 26 June, 2016
അഴിമതി ചൂണ്ടിക്കാട്ടിയതിന് മക്കളോട് സുധീരന്‍ പകപോക്കിയത് ശരിയായില്ല: ബിജു രമേശ്
തിരുവനന്തപുരം: അഴിമതി ചൂണ്ടിക്കാട്ടിയതിന് മക്കളോട് സുധീരന്‍ പകപോക്കിയത് ശരിയായില്ലെന്നുംബിജു രമേശ് പറഞ്ഞു. ക്ഷണിച്ചാട്ടാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുളള വിവാഹ നിശ്ചയത്തിന് വന്നത്.

മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും തമ്മിലുളള വിവാഹ നിശ്ചയത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തതിനെ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് വിമര്‍ശിച്ചിരുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് , കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ അഴിമതിക്കാരാണെന്ന് തന്നെക്കാള്‍ കൂടുതലായി പറഞ്ഞത് സുധീരനാണ്. സന്തോഷവും ദു:ഖവും വരുന്‌പോള്‍ ആരും വ്യക്തിവൈരാഗ്യം കണക്കിലെടുക്കാറില്ല. സുധീരിന് പബ്ലിസിറ്റി മാനിയയാണെന്നും അദ്ദേഹം ആരോപിച്ചു. ­
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക