Image

രേഖ നായര്‍: ഫോമാ ഇലക്ഷനിലെ വ്യത്യസ്ത മുഖം

Published on 26 June, 2016
രേഖ നായര്‍: ഫോമാ ഇലക്ഷനിലെ വ്യത്യസ്ത മുഖം
ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ ഈ വര്‍ഷം വാശിയേറിയ ഒരു ഇലക്­ഷന്‍ ആണ് അരങ്ങേറുന്നത്. എല്ലാ സ്ഥാനങ്ങളിലേക്കും മത്സാരാര്‍ഥികള്‍ മാറ്റുരക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയായി ഒരു സ്ഥാനാര്‍ത്ഥി -ശ്രീമതി രേഖ നായര്‍. 

അമേരിക്ക മണ്ണില്‍ ജനിച്ച രേഖ, മൗണ്ട് വെര്‍നോന്‍ ഹൈ സ്കൂളില്‍ പഠനം.  ന്യൂയോര്‍ക്ക് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ബിസ്സിനെസ്സില്‍ ബിരുദവും, എച്ച ആര്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും. ന്യൂ യോര്‍ക് സ്‌റ്റേറ്റ് ഹൗസിങ്ല്‍ സീനിയര്‍ ഡാറ്റാ അനലിസ്റ്റ് ആയി സേവനം അനുഷ്ഠിച്ച വരുന്നു.

അമേരിക്കയില്‍ ജനിച്ചു വളര്‍ന്നിട്ടും മലയാള ഭാഷയില്‍ ഉള്ള തന്റെ അത്ഭുതകരമായ പ്രാവിണ്യം ഒരു വാര്‍ത്ത അവതാരക ആകുവാന്‍ രേഖക്ക് അവസരം ഉണ്ടാക്കി. ഏഷ്യാനെറ്റില്‍ തുടക്കം കുറിച്ചു ഇപ്പോള്‍ പ്രവാസി ചാനലില്‍ പ്രവൃത്തിക്കുന്ന രേഖ, ന്യൂ യോര്‍ക്ക് ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന മഴവില്‍ ഫ്­എം  റേഡിയോ ചാനലില്‍ പ്രോഗ്രാം ഡയറക്റ്റര്‍ ആയും പ്രവര്‍ത്തിച്ചു വരുന്നു. 

നര്‍ത്തകി കൂടിയായ രേഖ, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക് , കഥകളി എന്നിവയിലും പ്രാവണ്യം തെളിച്ചിട്ടുണ്ട്. കലാകേന്ദ്ര, ന്യൂയോര്‍ക്ക് എന്ന പേരില്‍ ഒരു ഡാന്‍സ് സ്കൂള്‍ നടത്തുന്നു. ന്യൂ യോര്‍ക്ക് ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന കേരള കള്‍ച്ചറല്‍ അസോസിയേഷന്‍റ്റെ ഇപ്പോഴത്തെ ജനല്‍ സെക്രട്ടറി ആണ്.

അമേരിക്കന്‍ മലയാളി സംഘടനകളില്‍ നിന്നും രണ്ടാം തലമുറയില്‍ നിന്നും ആരും വരുന്നില്ല എന്നുള്ളത് ദുഖകരമായ ഒരു സത്യം ആണ്. രേഖയേ പോലെ ഉള്ള രണ്ടാം തലമുറയില്‍ നിന്നും ഉള്ള കുട്ടികള്‍ സംഘടനാ രംഗത്തേക്ക് വരുന്നത് പ്രതീക്ഷ നല്കുന്ന ഒന്നാണ് എന്ന് പറയാതെ വയ്യ. മുഖ്യധാര സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് തന്നെ പോലെ ഉള്ളവരെ കൈ പിടിച്ചു കൊണ്ട് വരുക എന്ന ഒറ്റ ലക്ഷ്യമാണ് തന്നെ ഫോമായിലേക്ക് അടുപ്പിച്ചത് എന്നു രേഖ പറയുന്നു. കൂടുതല്‍ വനിതാ പ്രതിനിധ്യത്തിലൂടെ കണ്‍വെന്‍ഷനുകള്‍ കുടുംബ സംഗമങ്ങളാക്കി മാറ്റുക എന്നത് രേഖയുടെ സ്വപ്നമാണ്. കുടുംബമായി റോക്ക്‌­ലാന്‍ഡ് കൗണ്ടി ന്യൂയോര്‍ക്കില്‍ ആണ് താ­മസം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക