Image

എഴു­ത്തിലെ "പിതൃ­ശൂ­ന്യത' (പകല്‍ക്കി­നാ­വ്­-8: ജോര്‍­ജ് തു­മ്പ­യില്‍)

Published on 26 June, 2016
എഴു­ത്തിലെ "പിതൃ­ശൂ­ന്യത' (പകല്‍ക്കി­നാ­വ്­-8: ജോര്‍­ജ് തു­മ്പ­യില്‍)
ഇ­ത് എ­ന്തൊ­രു ക­ഷ്ട­മാ­ണ്­- അ­ല്ല നി­കൃ­ഷ്ട­മാ­ണ്.

പ­ല സി­നി­മ­ക­ളി­ലും ശ്ലീ­ല­ത­യു­ടെ അ­തിര്‍­വ­ര­മ്പു­കള്‍ ലം­ഘി­ച്ച് അശ്ലീ­ലത പറഞ്ഞ് ഓ­ടി­മ­റ­യു­ന്ന­വ­രെ­യും മാന്യ­ന്മാരെ ഒളി­ഞ്ഞി­രുന്നു ക­ല്ലെ­റി­യു­ന്ന­വ­രെ­യും ക­ണ്ടി­ട്ടു­ണ്ട്. പ­ക്ഷേ കാ­ണാ­മ­റ­യ­ത്തി­രു­ന്ന് ഊ­രും പേ­രു­മി­ല്ലാ­തെ ആ­ക്ഷേ­പ­ങ്ങ­ളും ആ­ഭാ­സ­ങ്ങ­ളും അ­സ­ഭ്യ­ങ്ങ­ളും പ­ട­ച്ച് സ­മൂ­ഹ­ത്തില്‍ ബ­ഹു­മാ­നി­ത­രാ­യ­വ­രെ അ­പ­മാ­നി­ക്കാന്‍ ശ്ര­മി­ക്കു­ന്ന­ത് എ­ത്ര നി­കൃ­ഷ്ട­മാ­ണ്. നി­കൃ­ഷ്ട ജീ­വി­കള്‍­ക്കേ ഇ­ത്ത­ര­ത്തില്‍ പെ­രു­മാ­റാന്‍ സാ­ധി­ക്കൂ. ഭീ­രു­ത്വ­ത്തെ­ക്കാള്‍ മ­ന­സ്സില്‍ അ­പാ­ര­മാ­യ വി­ഷ­വും പേ­റി ന­ട­ക്കു­ന്ന­വ­രാ­ണ് ഊ­മ­ക്ക­ത്തു­കള്‍ ­വി­ക്ഷേ­പി­ക്കു­ന്ന­തില്‍ മു­മ്പ­ന്മാര്‍. താ­ന­ല്ലാ­ത്ത എ­ല്ലാ­ത്തി­നോ­ടും പു­ച്ഛ­വും അ­സൂ­യ­യും പു­ലര്‍­ത്തു­ന്ന­വര്‍. അ­ല്ലെ­ങ്കില്‍ ­അ­തു­വ­രെ ഒ­പ്പം ചി­രി­ച്ചു­ല്ല­സി­ച്ച് തോ­ളില്‍ കൈ­യി­ട്ട് ന­ട­ന്ന­വ­നെ­തി­രെ ഇ­ങ്ങ­നെ ഒ­രു ഇ­രു­ട്ട­ടി പ്ര­യോ­ഗം ­ന­ട­ത്തു­ന്ന­തെ­ങ്ങ­നെ.

ഒ­രു സ­മൂ­ഹ­ത്തി­ല്‍ ജീ­വി­ക്കു­മ്പോള്‍ പാ­ലി­ക്കേ­ണ്ട­താ­യ ചി­ല സാ­മാ­ന്യ മ­ര്യാ­ദ­ക­ളൊ­ക്കെ­യു­ണ്ട്. പ­ല­തും എ­ഴു­തി വ­ച്ചി­ട്ടു­ണ്ടാ­കി­ല്ല. നി­യ­മാ­വ­ലി­ക­ളും കാ­ണി­ല്ല. പീ­നല്‍ കോ­ഡു­ക­ളി­ലെ വ­കു­പ്പു­ക­ളി­ലും കാ­ണാ­നാ­വി­ല്ല. വാ­മൊ­ഴി­യാ­യും വ­ര­മൊ­ഴി­യു­മൊ­ക്കെ­യാ­യി ത­ല­മു­റ­ക­ളില്‍ നി­ന്നും ത­ല­മു­റ­ക­ളി­ലേ­ക്ക് പ­കര്‍­ത്ത­പ്പെ­ടു­ന്ന­താ­ണ­വ. ഇ­തൊ­ക്കെ അ­റി­യ­ണ­മെ­ങ്കില്‍ ന­ല്ല കു­ടും­ബ­ത്തില്‍ ജ­നി­ക്ക­ണം, ന­ല്ല പി­താ­ക്ക­ന്മാ­രു­ടെ സ­ന്ത­തി­ക­ളാ­യി ജ­നി­ക്ക­ണം. ഇ­പ്പോ­ള്‍ ഇ­ങ്ങ­നെ­യൊ­ക്കെ പ­റ­യാന്‍ എ­ന്താ­ണ് കാ­ര­ണ­മെ­ന്ന­ല്ലേ..

അ­മേ­രി­ക്കന്‍ മ­ല­യാ­ളി സ­മൂ­ഹ­ത്തി­ലെ സ­മു­ന്ന­ത­രാ­യ വ്യ­ക്തി­ക­ളെ വ്യ­ക്തി­ഹ­ത്യ ചെ­യ്­തു അ­പ­മാ­നി­ക്കു­ന്ന രീ­തി­യി­ലു­ള്ള ഒ­രു ഊ­മ­ക്ക­ത്ത് ഈയാഴ്ച മെ­യി­ലില്‍ കി­ട്ടി എ­ന്ന­തു ത­ന്നെ. ഇ­ത് ആ­ദ്യ­മ­ല്ല. ഇ­ത്ത­ര­മൊ­ന്നു ല­ഭി­ക്കു­ന്ന­ത്. ഇ­തി­നു മുന്‍­പും പ­ല­ത­വ­ണ ഇ­തി­നു സ­മാ­ന­മാ­യ­വ ല­ഭി­ച്ചി­ട്ടു­ണ്ട്. ഇ­തി­നു പി­തൃ­ശൂ­ന്യ­ത എ­ന്നേ പ­റ­യാ­നാ­വൂ.

തെ­റി­ക്ക­ത്ത്­ എ­ഴു­തു­ന്ന കാ­ര്യ­ത്തില്‍ മ­ല­യാ­ളി­കള്‍­ത­ന്നെ ലോ­ക­ത്തി­ലെ ന­മ്പര്‍ വണ്‍. സം­ശ­യ­മു­ണ്ടെ­ങ്കില്‍ തീ­വ­ണ്ടി­ക­ളി­ലെ ­മൂ­ത്ര­പ്പു­ര­ക­ളു­ടെ ചു­വ­രില്‍ എ­ഴു­തി­വെ­ച്ചി­രി­ക്കു­ന്ന വി­ശ്വ­സാ­ഹി­ത്യം നോ­ക്കൂ. ആ­രും ­കാ­ണി­ല്ലെ­ന്ന് ഉ­റ­പ്പു­ള്ള മൂ­ത്ര­പ്പു­ര­യില്‍ മാ­ന്യ­ത­യു­ടെ സി­പ് ഊ­രി ഇ­ങ്ങ­നെ ന­ഗ്‌­ന­ത വെ­ളി­വാ­ക്കു­ന്ന­വ­രില്‍ ­അ­ങ്ങേ­യ­റ്റ­ത്തെ മാ­ന്യ­ന്മാ­രും വി­ദ്യാ­സ­മ്പ­ന്ന­രും ഉ­ണ്ടെ­ന്നാ­ണ് മ­നഃ­ശാ­സ്­ത്ര­കാ­ര­ന്മാര്‍ പ­റ­യു­ന്ന­ത്. ഈ ­തെ­റി­വീ­ര­ന്മാ­രു­ടെ പ­രാ­ക്ര­മ­ത്തി­ന് കാ­ര­ണ­മാ­യി അ­വര്‍­ക്ക് പ­ല­തും പ­റ­യാ­നു­മു­ണ്ട്. നേര്‍­ക്കു­ നേ­രെ ­നി­ന്ന് കാ­ര്യ­ങ്ങള്‍ പ­റ­യാന്‍ ധൈ­ര്യ­മി­ല്ലാ­ത്ത­വ­ന്റെ ത­ന്ത്ര­മാ­ണ്­ ഊ­മ­ക്ക­ത്തു­കള്‍ എ­ന്ന് ഭൂ­രി­ഭാ­ഗം മ­നഃ­ശാ­സ്­ത്ര­കാ­ര­ന്മാ­രും പ­റ­യു­ന്നു. ധൈ­ര്യ­മു­ണ്ടെ­ങ്കില്‍ നേ­രി­ട്ടു പ­റ­യി­ല്ലേ; അ­തി­ല്ലാ­ഞ്ഞി­ട്ട­ല്ലേ ഈ ഒ­ളി­വെ­ടി.

ഇ­തില്‍ കു­ട്ടി­ക­ളില്‍ നേ­രും നെ­റി­യും­ പ­റ­ഞ്ഞു­കൊ­ടു­ക്കു­ന്ന അ­ധ്യാ­പ­ക­രും രോഗികള്‍­ക്ക് പ്ര­തി ശ­മ­നം കൊ­ടു­ക്കു­ന്ന ഡോ­ക്ടര്‍­മാ­രും നെ­റി­കേ­ടു­കള്‍ ­ത­ല­നാ­രി­ഴ­ കീ­റി പു­റ­ത്തി­ടു­ന്ന പ­ത്ര­ക്കാ­രും പോ­ലി­സു­കാ­രും അ­ഭി­ഭാ­ഷ­ക­രും എ­ല്ലാ­വ­രും ബ­ഹു­മാ­നി­ക്കു­ന്ന ­സാ­ഹി­ത്യ സാം­സ്­കാ­രി­ക നാ­യ­ക­ന്മാര്‍­ വ­രെ­യു­ണ്ട്. "പാപ­ത്തില്‍ എന്റെ മാതാവ് എന്നെ ഗര്‍ഭം ധരി­ച്ചു.' എന്ന് ദാവീദ് രാജാവ് പ്രാര്‍ത്ഥി­ക്കു­ന്നത് ഓര്‍ത്തു കൊണ്ടു തന്നെ പറ­യ­ട്ടെ, അ­സൂ­യ­യില്‍­ നി­ന്നാവണം ഊ­മ­ക്ക­ത്തു­കള്‍ ജ­നി­ക്കു­ന്നത്. കൂ­ടെ ­ജോ­ലി ചെ­യ്യു­ന്ന­വന്‍ അ­ത് ന­ല്ല വെ­ടി­പ്പാ­യി ചെ­യ്യു­ക­യും അ­ഭി­ന­ന്ദ­ന­ങ്ങള്‍ ഏ­റ്റു­വാ­ങ്ങു­ക­യും ചെ­യ്യു­മ്പോള്‍ ­ചി­ലര്‍­ക്ക് ക­ലി­പ്പി­ള­കും. വൈ­കു­ന്നേ­രം ­വ­രെ തോ­ളില്‍ കൈ­യി­ട്ട് ന­ട­ന്ന അ­വ­ന്റെ പേ­രില്‍ രാ­ത്രി ഉ­റ­ക്കി­ള­ച്ചി­രു­ന്ന്­ ഊ­മ­ക്ക­ത്തെ­ഴു­തും. എ­ന്നി­ട്ട് വെ­ളു­പ്പി­നെ ദൂരെ­യുള്ള (ഈ കേസ് പ്രകാരം ന്യൂയോര്‍ക്ക്) ഒരു പോസ്റ്റോ­ഫീ­സില്‍ പോയി ഒ­രു അ­ഭ്യു­ദ­യ­കാം­ക്ഷി­യാ­യി ഡേറ്റാ ബാങ്കിലെ സക­ല­വര്‍ക്കും കൈയി­ലുള്ള ഇല്ലാത്ത പണം മുടക്കി നു­ണ­യും കു­ത്തും­വെ­ച്ച് ക­ത്ത് പോ­സ്‌­റ് ചെ­യ്യും. നോ­ക്ക­ണേ ഒ­രു ശു­ഷ്­കാ­ന്തി. നാ­ട്ടി­ലെ സു­ന്ദ­രി­യാ­യ പെ­ണ്ണി­നെ പ്രേ­മി­ച്ച് ന­ട­ക്കാ­തെ പോ­കു­മ്പോള്‍ അ­വള്‍­ക്ക് വ­രു­ന്ന­ക­ല്യാ­ണാ­ലോ­ച­ന­കള്‍ മു­ട­ക്കു­ന്ന­വര്‍ പ­ഴ­യ സി­നി­മ­ക­ളി­ലെ സ്ഥി­രം ക­ഥാ­പാ­ത്ര­ങ്ങ­ളില്‍ ഒ­ന്നാ­യി­രു­ന്നു. പ­ഴ­യ­കാ­ല­ത്തെ ഇ­ത്ത­രം ക­ല്യാ­ണം മു­ട­ക്ക­ലു­കള്‍ ഇ­പ്പോള്‍ അ­ത്ര വ്യാ­പ­ക­മ­ല്ല. പ­ക­രം മൊ­ബൈല്‍ ഫോ­ണി­ന്റെ കാ­ല­ത്തെ­സാ­ധ്യ­ത­കള്‍ അ­വര്‍ ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­ന്നു. എ­ന്നാല്‍, ക­ല്യാ­ണം­ മു­ട­ക്കി­കള്‍­ പോ­ലും സാ­ങ്കേ­തി­ക പു­രോ­ഗ­തി­നേ­ടി­യി­ട്ടും ഇ­ക്കാ­ര്യ­ത്തില്‍ ശി­ശു­സ­ഹ­ജ­മാ­യ ഭാ­വം വി­ടാ­ത്ത­വര്‍ ഉയര്‍ന്ന വിദ്യാ­ സമ്പ­ന്ന­രാണ്. ഒ­രേ സ്ഥാ­പ­ന­ത്തില്‍­ജോ­ലി ചെ­യ്യു­ന്ന­വര്‍. ഒ­രേ സ്ഥാ­ന­ത്തി­രി­ക്കു­ന്ന­വര്‍ ഒരേ പള്ളി­യില്‍ പോകു­ന്ന­വര്‍ അ­ങ്ങ­നെ­യ­ങ്ങ­നെ....

ശ­ത്രു പ്ര­ബ­ല­നാ­യി­രി­ക്കു­മ്പോള്‍ ഗ­റി­ല്ലാ ആ­ക്ര­മ­ണ­രീ­തി സ്വീ­ക­രി­ക്കു­ന്ന­ത്­ പ­ഴ­യൊ­രു യു­ദ്ധ­ത­ന്ത്ര­മാ­ണ്. ലോ­ക­ത്തെ­വി­ടെ­യും ശ­ക്ത­നെ­തി­രേയുള്ള ദുര്‍­ബ­ല­ന്റെ ആ­യു­ധം. നാ­ട്ടി­ലെ­ അ­ഴി­മ­തി­ക്കെ­തി­രെ ഉ­യര്‍­ന്ന ത­ല­ത്തില്‍ വ്യാ­ജ­മാ­യ പേ­രില്‍ ചി­ലര്‍ ക­ത്തു­കള്‍ പ­രാ­തി­യാ­യി അ­യ­ക്കാ­റു­ണ്ട്. അ­ത്­ ഒ­രു യു­ദ്ധ­മു­റ­യാ­യി വേ­ണ­മെ­ങ്കില്‍ കാ­ണാം. നേര്‍­ക്കു­നേ­രെ ഏ­റ്റു­മു­ട്ടി­യാല്‍ വ­ന്നു­ ക­യ­റാ­വു­ന്ന­ ദു­രി­ത­ത്തെ­ക്കു­റി­ച്ചു­ള്ള വീ­ണ്ടു­വി­ചാ­രം ഒ­രു ക­ത്തില്‍ മ­റ­ഞ്ഞി­രി­ക്കാന്‍ ഇ­ക്കൂ­ട്ട­രെ പ്രേ­രി­പ്പി­ച്ചേ­ക്കാം. ലാ­ഭേ­ച്ഛ, പ്ര­തി­കാ­രം, മ­നോ­രോ­ഗം, അസൂ­യ, ഇഷ്ട­ക്കേ­ട് ഇ­വ­യാ­ണ് ഊമ­ക്ക­ത്തു­ക­ളുടെ മൂ­ല­കാ­ര­ണം അതു കൊണ്ടു തന്നെ ഊ­മ­ക്ക­ത്തു­കള്‍­ക്ക് അ­ധി­ക പ്രാ­ധാ­ന്യം കൊ­ടു­ക്ക­രുതെന്നും മനഃ­ശാ­സ്ത്ര­ജ്ഞര്‍ പറ­യു­ന്നു. ഏറ്റവും ലളി­ത­മായി പ്രതി­ക­രി­ച്ചാല്‍ സംസ്ക്കാരം വിടാതെ പറ­യട്ടെ ഊമ­ക്ക­ത്തു­കള്‍ പിതൃ­ശൂ­ന്യ­ത­യുടെ ലക്ഷ­ണ­മാ­ണ്.

നിങ്ങള്‍ക്ക് ഒരു ഊമ­ക്കത്ത് ലഭി­ക്കു­ക­യാ­ണെ­ങ്കില്‍ അത് അവ­ഗ­ണി­ക്കുക എന്ന­താണ് ആദ്യം ചെയ്യേ­ണ്ട­ത്. നിങ്ങ­ളുടെ അഭ്യു­ദ­യ­കാംക്ഷി ആയി­രി­ക്കില്ല ഇതിനു പിന്നി­ലെന്നു പെട്ടെന്നു തന്നെ ഊഹി­ക്ക­ണം. നിങ്ങ­ളെ വേദ­നി­പ്പി­ക്കു­ക, ആ വേദന അടുത്തു നിന്നു കണ്ട് ആസ്വ­ദി­ക്കുക എന്നി­വ­യാണ് ഇവ­രുടെ വിനോ­ദം. ഇത്തരം ഊമ­ക്ക­ത്തു­ക­ളോടു യാതൊരു തര­ത്തിലും പെ­ട്ടെ­ന്ന് പ്ര­തി­ക­രി­ക്ക­രു­ത്. സ്വ­ന്തം വീ­ട്ടില്‍ പോ­ലും, അ­നാ­വ­ശ്യ­മാ­യ പ­ബഌ­സി­റ്റി കൊ­ടു­ക്ക­രു­ത്. മുന്‍­വി­ധി കൂ­ടാ­തെ ആ­രോ­പ­ണ­ങ്ങ­ളെ­ക്കു­റി­ച്ച് പ­രോ­ക്ഷ­മാ­യി മാത്രം അ­ന്വേ­ഷി­ക്ക­ണം. തന്നെ ഒരു തര­ത്തിലും ബാധി­ക്കു­ന്ന­ത­ല്ലെന്ന നില­യില്‍ തന്നെ ഇത് അവ­ഗ­ണി­ക്കു­ക. അത് തന്നെ­യാണ് ഈ ഊള­ന്മ­രെ- അല്ല ഊമ­ന്മാരെ നേരി­ടാ­നുള്ള മാര്‍ഗ്ഗം. ഇവ­രുടെ മുഖ­പടം അഴിഞ്ഞു വീഴുക തന്നെ ചെയ്യും. ഇന്ന­ല്ലെ­ങ്കില്‍ നാളെ. കാത്തി­രി­ക്കാം, ഈ ഞര­മ്പു­രോ­ഗി­ക­ളുടെ ആവ­രണം അനാ­വ­രണം ചെയ്യു­ന്നതു വരെ.. അല്ലാതെ മാന്യ­ന്മാര്‍ക്ക് മറ്റു മാര്‍ഗ്ഗ­ങ്ങ­ളി­ല്ല­ല്ലോ..
Join WhatsApp News
ഊമൻ തോമ 2016-06-27 06:30:46
'പാപത്തിൽ  മാതാവ് ഗർഭം'  ധരിക്കുന്നതുകൊണ്ടാണോ ഊമൻമാർ ഉണ്ടാകുന്നത്?  ഉമന്മാർക്കും സാഹിത്യകാരന്മാരും കാരികളും ആകണ്ടേ ജോർജ്ജ് ചേട്ടാ ?   സമൂഹത്തിലെ മാന്യന്മാരെ ഊമൻമാർക്ക് വിമര്ശിച്ചുകൂടെ ? എന്തിനാ വളരാൻ തുടങ്ങുന്ന ഊമ സാഹിത്യകാരന്മാരുടെ പിതൃത്വത്തേയും , പിന്നെ ഊമൻമാരുടെ അമ്മമാരെ വേശ്യകളോട് താരതമ്യം ചെയ്യുന്നത്. കത്ത് എന്നു പറയരുത് . ഊമ സാഹിത്യം എന്നു പറയണം.  പിന്നെ ഞങ്ങൾ എഴുതുന്ന സാഹിത്യ സൃഷ്ടികൾ പ്രസദ്ധീകരിക്കണം.  നല്ലതിന് അവാർഡ് കൊടുക്കണം .  ഊമ കത്തെഴുതുന്നവരെയും വ്യാജ പേര് വച്ചെഴുതുന്നവരെയും പ്രോത്സാഹിപ്പിക്കണം.  ഇവരാരും ഭീരുക്കൾ അല്ല.  നേര്മറിച്ച് ധീരന്മാരായി നടിച്ചു സമൂഹത്തിന്റെ രക്‌തം ഊറ്റിക്കുടിക്കുന്നവരെ പിടികൂടാൻ കറങ്ങി നടക്കുന്ന ചാര സാഹിത്യകാരന്മാരാണ്.  എഴുതുന്നവരും  പ്രസംഗിക്കുന്നവരും അവാർഡ് കിട്ടുന്നവരും  ധീരന്മാരല്ല. നല്ല തൊലിക്കട്ടി ഉണ്ടായാൽ മതി .  ഈ കഴിഞ്ഞ ദിവസം ഞങ്ങടെ നാട്ടിൽ ഒരു പോത്ത് പ്രസംഗിച്ചു. എന്താ കത്തിച്ചു വിടുന്നത്.  പീരങ്കി തോറ്റുപോകുന്ന വേടിയാണ് വയ്ക്കുന്നത്.  ഇത്തരക്കാരുടെ  ബോധത്തെ തെളിയിക്കാൻ ഊമ സാഹിത്യത്തിന് കഴിയുമെങ്കിൽ അത് നടക്കട്ടെ .  ഊമൻമാരെങ്കിലും ഞങ്ങൾ മനുഷ്യരാണ്. ഞങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല. അതു വ്യാജ ഡോക്ടറായാലും, സ്ഥാനമാനങ്ങളിൽ ഇരിക്കുന്നത് കൊണ്ടു മാന്യന്മാരാണെന്ന് കരുതുന്നവരരായാലും.   ഊമകത്തുകൾ വികാര വിചാരങ്ങൾ ഇല്ലാത്ത വെറും എഴുത്തുകൾ എന്നു പറഞ്ഞു വലിച്ചെറിയരുത്.  അതിലേക്ക് ഒന്നു സൂക്ഷിച്ചു ശ്രദ്ധിക്കൂ  . അവഗണിക്കപ്പെട്ട ഒരു വിഭാഗത്തിന്റ നെഞ്ചിടിപ്പ് കേൾക്കാം.  (ഊമന്മാരെപ്പോലെ തുല്യ പ്രാധാന്യമുള്ള ഒരു വർഗ്ഗമാണ് വ്യാജ കമെന്റ് എഴുത്തുകാരും .  അവരുടെ ഡീ .എന്നേക്ക്  വിളിച്ച സാം നിലമ്പള്ളി ഞങ്ങളുടെ നോട്ടപുള്ളിയാ )

ഊമൻ തോമ 
പ്രസിഡണ്ട് ഊമകത്ത് അസോസിയേഷൻ 
പോത്തൻ വറുഗീസ് 2016-06-27 06:59:33
 ദയവു ചെയ്‌തു ഊമൻ തോമ  'പോത്ത് പ്രസംഗിച്ചു ' എന്നു പറഞ്ഞതനുസരിച്ച് എന്നെ വിളിക്കരുത് .  എനിക്ക് നാലക്ഷരം കൂട്ടി വായിക്കാൻ അറിയില്ല.  ഓരോ കോടാലി വരുന്ന വഴിയേ 

ജോര്‍ജ് തുമ്പയില്‍ 2016-06-28 10:33:55
ഊമക്കത്തുകള്‍ എന്നതു കൊണ്ട് ആ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഊരും പേരുമില്ലാതെ കത്തെഴുതുന്നവരെ മാത്രമാണ് ഉദ്ദേശിച്ചിരുന്നത്. സമൂഹത്തില്‍ മാന്യന്മാരായ പലരെയും അപഹസിക്കുകയും മാനഹാനി ഉണ്ടാക്കി ഉപദ്രവിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ എഴുതുന്ന ഇവര്‍ മാനസികരോഗികളാണ്. അവരെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കുറിപ്പ് എഴുതിയത്. ഈ ഗണത്തില്‍ ഒരിക്കലും സാഹിത്യാഭിരുചി പ്രകടമാക്കുന്നവരെയോ, പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാതെ പ്രതികരിക്കുന്ന കമന്റേറ്റേഴ്‌സിനെയോ ഉള്‍പ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. ശരിയായ പേരു വെളിപ്പെടുത്താതെ എഴുതി വലിയവരായ എത്രയോ പേരെ നമുക്കറിയാം. ആ മാര്‍ഗ്ഗത്തിലൂടെ ഇന്നും എത്രയോ പേര്‍ സാഹിത്യപ്രവര്‍ത്തനം നടത്തുന്നു. അവരുടെ സാഹിത്യപ്രതിഭയെ നമിക്കുന്നതിനൊപ്പം, ഇവിടെ പ്രതികരിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുന്നു. തെറ്റിദ്ധാരണ ഉണ്ടായതില്‍ ക്ഷമാപണം.
-ജോര്‍ജ് തുമ്പയില്‍
mathew v zacharia 2016-06-28 12:35:10
Mathew V. Zacharia .St.Thomas Mar Thoma Church. Yonkers.
I had been a victim of this demonic anonymous letter in the year of 1991.
Yes. I find George Thumbail's advise very helpful. With God's grace I just ignored the letter. 
Mathew V. Zacharia
Dr. Between the Devil and God 2016-06-28 16:58:07
                                         എങ്ങനെ ഊമകത്തു ശല്യത്തെ നേരിടാം
                   ( കഴിഞ്ഞ അനേക വർഷം പള്ളികളിൽ നടക്കുന്ന പ്രവർത്തനങ്ങളെ സശ്രദ്ധം 
                    പഠിച്ച ഡോകടർ.  ബിറ്റുവീൻ ദി ഡെവിൾ ആൻഡ് ഗോഡ് മറുപടി പറയുന്നു) 

ചെകുത്താന്റെയും ദൈവത്തിന്റെയും പിതാവ് ഒന്നു തന്നെയായിരുന്നു.  അങ്ങനെയാണങ്കിൽ പിതൃശൂന്യൻ എന്നു വിളിക്കുന്നത് യുക്തിക്ക് നിരക്കാത്തതാണ്. പള്ളികളാണ് ഇവരുടെ വിഹാര രംഗം.  ആരാണ് ദൈവം എന്നും ചെകുത്താനെന്നും പറയാൻ വളരെ ബുദ്ധിമുട്ടാണ്.  ചിലരുടെ പെരുമാറ്റവും നടപ്പും കണ്ടാൽ നമ്മൾ ദൈവത്തെക്കുറിച്ച് സങ്കൽപ്പിച്ചു വച്ചിരിക്കുന്ന പോലെ സൗമ്യമാണ് പക്ഷെ പുറകിൽ നിന്നു ഒരു കുത്തുകൊടുത്താൽ ഉടനെ വിധം മാറും.  ചിലരെ കണ്ടാൽ പിശാചിനെപ്പോലെ ഇരിക്കും പക്ഷെ പാവങ്ങളാ. ആർക്കും ഒരു ഉപദ്രവും ചെയ്യാതെ നടക്കുന്നവരാ.  പള്ളി കമ്മറ്റികൾ, വെസ്പ്രസിഡണ്ട് സ്ഥാനം ( പ്രസിഡണ്ട് സ്ഥാനം അച്ചന്മാരെന്നു പറയുന്ന വലിയ ചെകുത്താന്മാർക്ക് വച്ചിരിക്കുന്നതാണ് . അതിൽ കഴിയുന്നതും തൊട്ടു കളിക്കാതിരിക്കുക ) സെക്രട്ടറി, ട്രസ്റ്റി, കോൺസിൽ, മണ്ഡലം തുടങ്ങിയ സ്ഥാനങ്ങൾ കഴിയുന്നതും ഒഴിവാക്കുന്നത് നല്ലതാണ്. ഇത് ചെകുത്താൻറ് കുത്തകയാണ്.  പള്ളിയിൽ ഇലക്ഷൻ ഉണ്ടെങ്കിൽ ചെകുത്താന്റെ പ്രവർത്തനം രൂക്ഷമായിരിക്കും. ഇടവക യോഗത്തിൽ ചെകുത്താൻ തുണി പറിച്ചാടുക, പച്ച തെറി വിളിക്കുക തുടങ്ങിയ ഏറ്റവും വൃത്തികെട്ട പരിപാടികൾ നടത്തും.  ഇടവക യോഗത്തിനു മുൻപ് കുർബാന കൊല്ലുന്നവന്മാരെ സൂക്ഷിച്ചു കൊള്ളുക . അവന്മാര് തീവൃവാദികളേക്കാൾ അപകടകാരികൾ ആണ്.  ഇവിടെ ഊമകാത്തുകാരുടെ ആക്രമണത്തിന് വിധേയനായി എന്നു പറയുന്ന വ്യക്തിയുടെ സമീപനമാണ് നല്ലത്.  കരടി പിടിക്കാൻ വരുമ്പോൾ ചത്തപോലെ കിടന്നാൽ അത്  വന്നു മണത്തിട്ടു അങ്ങു പോകും എന്നു പറഞ്ഞപോലെ, മിണ്ടാതിരിക്കുന്നവന്മാരെ വെറുതെ അങ്ങു വിടും. പക്ഷെ അതിമൗനവും നല്ലതല്ല.  എന്തായാലും ആദ്യമേ ഒരു പ്രതിസന്ധി  ഒഴിവാക്കുക. പിന്നെ വീട്ടിൽ പോയിരുന്നു സാവകാശം പാരപണിയാമല്ലോ?  ഇഗ്‌നോർ ഇഗ്നോർ അതാണ് അതിന്റെ ഉത്തരം.  
ചിരിക്കുടുക്ക 2016-06-28 19:44:17
നർമ്മം എന്നും പറഞ്ഞു കേറ്റിവിടുന്ന കഥകളേക്കാൾ എത്രയോ രസകരമാ ഇവിടെ വരുന്ന അഭിപ്രായം ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും. 
Church Member 2016-06-28 19:52:04
അതു തന്റെ കയ്യിലിരിപ്പ്കൊണ്ടല്ലേ അന്ന് ഞാൻ ഊമ കത്ത് എഴുതിയത്. ഓരോ സ്ഥാനത്ത് കേറി ഇരുന്നാൽ ഇറങ്ങി പോകണ്ടേ.  ഏതായാലും ഊമ കത്ത് ചെന്നതോടെ പുള്ളി ഏതുവഴി പോയെന്നു കണ്ടില്ല. ഇരുപത്തി അഞ്ചു വർഷത്തിന് ശേഷം ഇന്നാ കക്ഷി പൊങ്ങുന്നേ.  ഇപ്പോൾ പല്ല് കൊഴിഞ്ഞ സിംഹത്തെപ്പോലായി കാണുമല്ലോ ?  ഒയ്യോ  ഒടുക്കത്തെ വാതം . ഞാൻ നിറുത്തുവാ പോയി കൊഴമ്പ് തേച്ചു ഉറങ്ങട്ടെ ... അപ്പോൾ ഞാൻ എന്തവാ പറഞ്ഞോണ്ട് വന്നത് ?.....

പാസ്റ്റർ മത്തായി 2016-06-29 07:18:56
മാർത്തോമ്മാക്കാരന് തെറ്റ് പറ്റിയതായിരിക്കും . വിശുദ്ധ പൗലോസ് കൊരന്ത്യർക്ക് എഴുതിയ ഊമ കത്ത് പോസ്റ്റുമാൻ തെറ്റു പറ്റി അയാളുടെ വീട്ടിൽ കൊടുത്തതായിരിക്കും .  

 
Hillary For 2016 2016-06-29 07:29:05
ഊമ കത്തിന്റെ തന്ത ഊമൻ തോമാ ഒരു ട്രമ്പ് അനുഭാവിയാണെന്ന് തോന്നുന്നു. അല്ലിങ്കിൽ ഊമകത്തിന്റ ബഹളത്തിലേക്ക് ക്ലിന്റെനെം  മോനിക്കായേം പൊക്കി എടുത്തുകൊണ്ടു വരേണ്ട ആവശ്യം ഇല്ലല്ലോ ?

അപ്പൻ ഊമൻ തോമ 2016-06-29 07:00:37
എന്റെ മകൻ ഊമ കത്തെഴുതാൻ തുടങ്ങിയത് നിങ്ങൾ പറഞ്ഞതുപോലെ നല്ല തന്തക്ക് (അതായത് ഞാൻ ) പിറക്കാത്തതുകൊണ്ടല്ല നേരെ മരിച്ചു അവന്റെ ചീത്ത കൂട്ടുകെട്ടുകൊണ്ടാണ്. അമേരിക്കയിൽ വന്നു ഇവിടുത്തെ സംഘടനകളി ൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴേ അവന്റ നാശം തുടങ്ങി.  മാന്യൻ എന്നു ധരിച്ചു വച്ചിരിക്കുന്ന ചിലരുടെ കൂട്ടുകെട്ടിലൂടെയാണ് അവൻ ഊമ കത്തെഴുതാൻ തുടങ്ങിയത്.  നിങ്ങൾ മാന്യയാതയുടെ  മാനദണ്ഡമായി കരുതിയിരിക്കുന്നത് എന്താണ്?  ഉദാഹരണം അമേരിക്കൻ പ്രസിഡണ്ടായിരുന്ന ക്ലിന്റൺ വൈറ്റ് ഹൗസിനകത്തു  വച്ചു മോനിക്കായുമായി 'വാമൊഴിയും വരമൊഴിയും' പരിപാടി നടത്തുമെന്ന് നമ്മൾ കരുതിയിരുന്നോ ? കണ്ടാൽ സുമുഖൻ ആവശ്യത്തിലധികം വിദ്യാഭ്യാസ യോഗ്യത, അമേരിക്കയുടെ സാമ്പത്തിക വ്യവസ്ഥതിയെ മാറ്റിമറിച്ചവൻ -കണ്ടാൽ മാന്യൻ - എന്നിട്ട് എന്തായി ?  താൻ ഈ പരിപാടി നടത്തിയതാണോ എന്നു ചോദിച്ചപ്പോൾ എന്താ പറഞ്ഞത് ?  പത്രോസ് ക്രിസ്തുവിനെ തള്ളി പറഞ്ഞതുപോലെ , "ഞാൻ ഇവളെ കണ്ടിട്ടു പോലും ഇല്ല" എന്നല്ലേ ആ മാന്യൻ പറഞ്ഞത്?  അതുകൊണ്ട് നിങ്ങൾ പറയുന്ന മാന്യന്മാർക്ക് വേണ്ടി വക്കാലത്ത് പിടിക്കാൻ പോകുന്നതിനു മുൻപ് അവന്മാരുടെ ഉടുതുണി പറിച്ചിട്ടു നോക്കണം ഇവനൊക്കെ മാന്യന്മാരാണോ എന്നു .  ഡോക്ട്ടറാണെന്നു പറഞ്ഞതുകൊണ്ടോ , എൻജിനിയർ ആയതുകൊണ്ട്, ഫൊക്കാനയുടേം ഫോർമയുടേം അവാർഡ് നേടിയ സാഹിത്യകാരനാണെന്ന് പറഞ്ഞതുകൊണ്ടോ മാന്യൻ എന്ന നിഗമനത്തിൽ എത്തരുത് .  അമേരിക്കയിലെ സംഘടനകളും പള്ളികളുംമാണ് നല്ല ഒരു ശതമാനം ആൾക്കാരെയും പിഴപ്പിക്കുന്നത്.  ഇവിടെ ഒരു മാർത്തോമ്മാക്കാരൻ എഴുതി വച്ചിരിക്കുന്നത് കണ്ടില്ലേ? അയാളുടെ പള്ളിയിൽ 1991 ൽ ഈ പരിപാടി ഉണ്ടായിരുന്നു എന്നു .  പക്ഷെ പുള്ളി മിണ്ടാതെയിരുന്നു. ( ഒരു പക്ഷെ അയാൾ എത്ര ഊമ കത്തയിച്ചിട്ടുണ്ടെന്നു ആർക്കറിയാം)  അതാണ് ഞാൻ പറഞ്ഞത് പള്ളിയിൽ നിന്നു തുടങ്ങി, സംഘടനകളിൽ കൂടി വളർന്നു ഒരു വട (പരിപ്പ്വടയല്ല )  വൃക്ഷമായി മാറിയിരിക്കുകയാണ് ഈ ഊമ കത്ത് പരിപാടി .  ഇനി ഇതിനു വേറെ പേര് കൊടുക്കണം.  ഈ കത്തിന് വേണുന്ന മാന്യത കല്പിച്ചു സമൂഹത്തിലെ ദുഷിച്ച പ്രവണതകൾക്കെതിരെ പയറ്റാനുള്ള തെറി ആയുധം ആക്കി മാറ്റി അവാർഡുകൾ കൊടുത്തു മാനിക്കണം.  ചില അവന്മാരെ ഒതുക്കാൻ ഊമ കത്തിനെ കഴിയു.  പിന്നെ ഊമ കത്തെഴുതുന്നവരുടെ തന്തമാരെ ചീത്ത വിളിക്കാതിരിക്കാനുള്ള മാന്യത കാണിക്കണം    ഹൃദയം തകർന്ന ഒരു പിതാവിന്റെ അപേക്ഷയാണിത് 

വ്യാജൻ 2016-06-29 11:22:08
ഊമകത്തെ പോകരുതേ 
ഞങ്ങടെ പൂർവ്വ പിതാക്കന്മാർ 
കണ്ടുപിടിച്ചോരായുധം 
ഇന്നും നിന്നു വിലസുന്നു 
മാന്യന്മാർക്കുറക്കം പോകുന്നു 
അവരോ കലിയാൽ തുള്ളുന്ന 
പകപോക്കാനായി അലറുന്നു 
തെറിയുടെ കത്തുകൾ ചെല്ലുമ്പോൾ 
എല്ലേൽക്കേറി കൊള്ളുമ്പോൾ 
അരിശം പൂണ്ടിട്ടലറുന്നു 
"പകരം ഞങ്ങൾ ചോദിക്കും "
കദനക്കുറ്റി വെടിപൊലെ 
തെറിയാൽ നിറഞ്ഞോരീകത്തു 
ചന്തീൽ ചെന്നു തറക്കുമ്പോൾ 
മാന്യർ ചാടി തുള്ളുന്നു .
പോകരുതേ നീ പോകരുതേ 
ഊമ കത്തെ പോകരുതേ 
ഇവിടെന്നെങ്ങും  പോകരുതേ . 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക