Image

ഫോക്‌ലോര്‍ ശ്രുതികള്‍ നിറച്ച കാവാലത്തിന് ഓര്‍മ്മ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ജോര്‍ജ് നടവയല്‍ Published on 26 June, 2016
ഫോക്‌ലോര്‍ ശ്രുതികള്‍ നിറച്ച കാവാലത്തിന്  ഓര്‍മ്മ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഫിലഡല്‍ഫിയ: മലയാളിയുടെ സാംസ്‌കാരിക ജീവിതത്തില്‍ ഫോക്‌ലോര്‍ ശ്രുതികള്‍ നിറച്ച കാവാലം നാരായണപ്പണിക്കരുടെ വേര്‍പാടില്‍  ഓവര്‍സീസ് റസിഡന്റ് മലയാളി അസ്സോസിയേഷന്‍ (ഓര്‍മ്മ) ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വയല്‍ക്കൃഷിയുടെയും പുഴയൊഴുക്കിന്റെയും വനകമ്പനങ്ങളുടെയും അലകളുള്ള മിത്തെടുത്ത് പുതുക്കി വിത ച്ച് അതുവരേ അറിയാതിരുന്ന ഭാവുകത്വവിളകള്‍ കൊയ്യുന്ന താള വിദ്യയുടെ ഉപാസകനായ വേറിട്ട കവിത്വമാണ് കാവാലം.  

അനന്യപദങ്ങള്‍കൊണ്ട് സിനിമാഗാനശാഖയേയും, നാടന്‍ പ്രാക്തന സ്മൃതി ഭാവങ്ങള്‍കൊണ്ട് നാടകത്തെയും തനതുശൈലിയിലൂടെ ഹൃദയഹാരിയാക്കിയ കാവാലം നാരായണപ്പണിക്കരുടെ വിയോഗം ഇനി അത്തരമൊരു പ്രതിഭയെ കണ്ടെത്തുക ദുഷ്‌കരമെന്ന നിലയിലേക്ക് കാലത്തെ വഴിമുട്ടിച്ചിരിക്കുന്നു എന്ന് ഓവര്‍സീസ് റസിഡന്റ് മലയാളി അസ്സോസിയേഷന്‍ അനുശോചന പ്രമേയത്തില്‍ നൊമ്പരപ്പെട്ടു. ആഗോള മലയാളചരിത്രത്തില്‍ കാവാലത്തിന്റെ സ്ഥാനം കേരളത്തില്‍ കുട്ടനാടിനുള്ളതുപോളെ  അനുപമമായിരിക്കും. 

ഓര്‍മ്മ ഗ്ലോബല്‍ പ്രസിഡന്റ് ജോസ് ആറ്റുപുറം, ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍, സെക്രട്ടറിമാരായ മാത്യൂ തരകന്‍, ക്രിസ്റ്റി ജെറാള്‍ഡ്, എക്‌സിക്യൂട്ടി മെംബര്‍മാരായ വിന്‍സന്റ് ഇമ്മാനുവേല്‍, ജോര്‍ജ് അമ്പാട്ട്, ഡോമിനിക് പി ജേക്കബ്, ട്രസ്റ്റീ ബോര്‍ഡ് അംഗം ആലീസ് ജോസ്, ജോയിന്റ് സെക്രട്ടറി ടെസ്സി മത്യൂ, ജോയിന്റ് ട്രഷറാര്‍ മാത്യൂ ജോസഫ് എന്നിവര്‍ അനുശോചന യോഗത്തില്‍ പ്രസംഗിച്ചു.

ഫോക്‌ലോര്‍ ശ്രുതികള്‍ നിറച്ച കാവാലത്തിന്  ഓര്‍മ്മ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക