Image

ചിക്കാഗോ സെന്റ് മേരീസില്‍ പിതൃദിനം ആഘോഷിച്ചു

ജോണിക്കുട്ടി പിള്ളവീട്ടില്‍ Published on 26 June, 2016
ചിക്കാഗോ സെന്റ് മേരീസില്‍ പിതൃദിനം ആഘോഷിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ്‌മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ജൂണ്‍ 19-ാം തീയ്യതി രാവിലെ പത്തുമണിയുടെ വിശുദ്ധ കുര്‍ബാനക്കുശേഷം ഇടവക വികാരി ഫാ.തോമസ് മുളവനാല്‍ എല്ലാ പിതാക്കന്‍മാരെ അനുമോദിക്കുകയും, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥന ചൊല്ലി അനുഗ്രഹിക്കുകയും ചെയ്തു. നമ്മുടെ പിതാക്കന്‍മാര്‍ എത്രമാത്രം ത്യാഗം സഹിച്ചാണ് കുടുംബം പുലര്‍ത്തുന്നതെന്നും, അവരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഫലമാണ് കുടുംബഭദ്രതയുടെ അടിസ്ഥാനമെന്നും ദിവ്യബലി മധ്യേയുള്ള തന്റെ സന്ദേശത്തില്‍ അച്ചന്‍ പറയുകയുണ്ടായി. ലോകത്തെ നാം ആദ്യം കാണുന്നത് അച്ചന്റെ കണ്ണുകളിലൂടെയാണെന്നും, നമ്മുടെ പൂര്‍വ്വ പിതാക്കന്‍മാര്‍ ഒത്തിരി യാതനകളിലൂടെയും കഷ്ടപ്പാടുകളിലൂടെയും തങ്ങളുടെ ജീവിതം ഒരു മെഴുകുതിരിപോലെ ഉരുകി തങ്ങളുടെ മക്കളിലൂടെ വരുംതലമുറകള്‍ക്ക് പ്രകാശമായി മാറ്റി ഈ ലോകത്തു നിന്നും കടന്നുപോയി എന്ന് അച്ചന്‍ പറയുകയുണ്ടായി. ദിവ്യബലിക്കുശേഷം ഇടവകയിലെ വുമണ്‍സ് മിനിസ്റ്ററിയുടെയും അച്ചന്റെയും നേതൃത്വത്തില്‍ പിതാക്കന്‍മാര്‍ക്കുവേണ്ടി പ്രത്യേകം മത്സരങ്ങള്‍ നടത്തുകയുണ്ടായി. അതിനുശേഷം പള്ളിയില്‍ വന്ന ഏറ്റവും പ്രായം കൂടിയ പിതാവായ മുരിങ്ങോത്ത് ജോസഫ് ചേട്ടനെ പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി. ഇടവകയിലെ വുമണ്‍സ് മിനിസ്റ്ററി, പാരീഷ് എക്‌സിക്യൂട്ടിവ് അംഗങ്ങള്‍, അള്‍ത്താര ശുശ്രൂഷികള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ചിക്കാഗോ സെന്റ് മേരീസില്‍ പിതൃദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക